"ജീവകം എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Image:Retinol_mol_3D.png നെ Image:Retinol_3D_balls.png കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: Replacing image with chemistr
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 46:
വൈറ്റമിൻ എന്ന പേര് വന്നത് [[കാസ്മിർ ഫ്രാങ്ക്]] <ref> http://www.discoveriesinmedicine.com/To-Z/Vitamin.html </ref> എന്ന പോളണ്ടുകാരനായ ശാസ്ത്രജ്ഞനിൽ നിന്നാണ്. അദ്ദേഹമാണ് [[അമൈൻ]] സം‌യുക്തങ്ങൾ ജീവനാധാരമായത് ( വൈറ്റൽ- vital) എന്നയർത്ഥത്തിൽ വൈറ്റമൈൻസ് (vitamines) എന്നുപയോഗിച്ചത്. എന്നാൽ പിന്നീട് എല്ലാ ജീവകങ്ങളും അമൈനുകൾ അല്ല (അമിനൊ ആസിഡുകൾ) എന്നു മനസ്സിലായതിനുശേഷം ‘e' എന്ന പദം ഉപേക്ഷിച്ച് ഇവ വൈറ്റമിൻ(vitamin) എന്നറിയപ്പെട്ടു തുടങ്ങി
 
=== കണ്ടുപിടിത്തം ===
=== കണ്ടുപിടുത്തം ===
[[എൽമർ മക് കൊള്ളം]] എന്ന ജൈവിക രസതന്ത്രജ്ഞനാണ് 1913 ജീവകം എ വേർതിരിച്ചെടുത്തത്.<ref> http://inventors.about.com/library/inventors/bl_vitamins.htm </ref> [[കൻസാസ്|കൻസാസ്‌കാരനായ]] അദ്ദേഹം തന്റെ സഹജീവനക്കാരിയായ മാർഗ്വെരിതെ ഡേവിസുമൊത്താണിത് കണ്ടെത്തിയത്. ഒരു കൂട്ടം [[ആൽബിനോ]] എലികളിൽ അദ്ദേഹം ഒലിവ് എണ്ണ മാത്രം ഭക്ഷണമായി പരീക്ഷിച്ചു. എലികൾ വലിപ്പം വയ്ക്കുന്നത് പെട്ടെന്നു നിലക്കുന്നതായി അദ്ദേഹം കണ്ടെത്തി. ഒലിവെണ്ണ മാത്രമായിരുന്നു കുറേ കാലം എലികൾക്ക് കൊഴുപ്പിന് ഏക സ്രോതസ്സ്. എന്നാൽ വീണ്ടും ഈ എലികൾക്ക് മുട്ടയും വെണ്ണയും കൊടുക്കാൻ തുടങ്ങിയപ്പോൾ അവ വീണ്ടും വളരാൻ തുടങ്ങി. അദ്ദേഹം ഇതിൽ നിന്ന് വെണ്ണയിൽ എന്തോ പ്രത്യേക പദാർത്ഥം അടങ്ങിയിരിക്കുന്നു എന്ന നിഗമനത്തിലെത്തുകയും അതിനെ ‘ഫാറ്റ് സൊലുബിൾ എ’ (കൊഴുപ്പിലലിയുന്ന എ) എന്ന് നാമകരണം നടത്തുകയും ചെയ്തു. രണ്ടു വർഷത്തിനകം അദ്ദേഹം ജീവകം എ വേർതിരിച്ചെടുത്തു. ഏതാണ്ട് ഇതേ സമയത്ത് തന്നെ തവിടിൽ നിന്ന് വെള്ളത്തിലലിയുന്ന ഘടകത്തെ [[ക്രിസ്ത്യൻ എയ്ക്മാൻ]] എന്ന ശാസ്ത്രജ്ഞൻ വേർതിരിച്ചെടുത്തിരുന്നു, ഇതാണ് പിന്നീട് [[ജീവകം ബി]] ആണെന്ന് തെളിഞ്ഞത്. ജീവകം എ, ബിയിൽ നിന്ന് തുലോം വ്യത്യസ്തമായിരുന്നു കാരണം അത് കൊഴുപ്പിൽ മാത്രമേ അലിഞ്ഞിരുന്നുള്ളൂ
 
"https://ml.wikipedia.org/wiki/ജീവകം_എ" എന്ന താളിൽനിന്ന് ശേഖരിച്ചത്