"ചുമർചിത്രകല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
("Basic_Painting_Of_Veena_Vaadanam.jpg" നീക്കം ചെയ്യുന്നു, Jcb എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ച...)
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
* '''രചനാരീതി:''' ഭിത്തിലെ പരുത്ത ഒന്നാം പടലത്തിനു മുകളിൽ കുമ്മായം തേച്ചുണ്ടാക്കിയ രണ്ടാം പടലത്തിനു മുകളിലാണ് ചിത്രങ്ങൾ വരച്ചിരുന്നത്. അറ്റം കൂർപ്പിച്ച മുളംതണ്ട് മഞ്ഞച്ചായത്തിൽ മുക്കി ബാഹ്യരേഖ വരച്ച്, ചുവന്ന ചായം കൊണ്ട് ദൃഢമാക്കിയിരുന്നു. അതിനുശേഷം ചായങ്ങൾ തേച്ചു പിടിപ്പിക്കുന്നു. പിന്നീട് ചിത്രരചന കഴിഞ്ഞാൽ, പൈന്മരക്കറ നാലിലൊന്ന് എണ്ണയും ചേർത്ത് തുണിയിലരിച്ച് ചുവരിൽ തേച്ചു ബലപ്പെടുത്തുകയാണ് ചെയ്തിരുന്നത്.
*''' പ്രമേയങ്ങൾ:''' മതപരമായ പ്രമേയങ്ങളാണ് കേരളത്തിലെ ചിത്രങ്ങളിലധികവും കാണുന്നത്. കൊട്ടാരങ്ങളിലും ക്ഷേത്രങ്ങളിലും മുഖ്യമായി ശൈവ-വൈഷ്ണവ സങ്കല്പത്തിലുള്ള ദേവീദേവന്മാരും പുരാണകഥകളുമാണ് ചിത്രീകരിച്ചിട്ടുള്ളത്, അപൂർവമായി നാടുവാഴികളേയും സാധാരണക്കാരേയും ചിത്രങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ചില ദേശങ്ങളിൽ നടന്ന ശൈവ-വൈഷ്ണവസംഘട്ടനങ്ങൾ കേരളത്തിൽ നടന്നിട്ടില്ലെന്ന് ചിത്രങ്ങളുടെ പഠനങ്ങൾ തെളിയിക്കുന്നു. എന്നാൽ ദശാവതാരചിത്രങ്ങളിൽ ഒന്നിലും ശ്രീബുദ്ധനെ ചിത്രീകരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ക്രൈസ്തവപ്പള്ളികളിൽ, പുരോഹിതർക്കും സഹായികൾക്കും മാത്രം പ്രവേശനമുള്ള മദ്ബഹയിലും മറ്റും ചിത്രങ്ങൾ രചിച്ചിരുന്നതിനാൽ അവയെക്കുറിച്ച് അധികമാരും അറിഞ്ഞിരുന്നില്ല. ബൈബിൾക്കഥകളും വിശുദ്ധന്മാരും മതാദ്ധ്യക്ഷന്മാരും യേശുദേവന്റെ ജീവചരിതവുമാണ് പള്ളികളിലെ ചിത്രങ്ങളുടെ പ്രമേയങ്ങൾ. കാഞ്ഞൂരെ പഴയ പള്ളിയിൽ, ആലുവയിൽ നടന്ന മൈസൂർ-തിരുവിതാംകൂർ യുദ്ധങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്.
* '''ശൈലി:''' കേരളത്തിലെ ചുവർച്ചിത്രങ്ങൾ യഥാതഥമായ രീതിയിലല്ല, മറിച്ച് കാല്പനികവും ആദർശാത്മകവുമായാണ് രചിച്ചിരിക്കുന്നത്. വർണ്ണപ്രയോഗങ്ങളിൽ ആധാരമായ പാശ്ചാത്യസമ്പ്രദായത്തിൽ നിന്നു വ്യത്യസ്തമായി, രേഖകളുടെ വിന്യാസത്തിലൂടെയും അവയ്ക് അനുപൂരകങ്ങളായ വർണ്ണങ്ങളിലൂടെയും ഭാവോത്കർഷം വരുത്തുകയാണ് ഭാരതീയ ചിത്രരചനാ ശൈലി.അനുപാതം, നില, പശ്ചാത്തലം, സമമിതി, സാദൃശ്യം തുടങ്ങിയവയ്കുമാണ് തുടർന്നു പ്രാധാന്യം നൽകിയിരിക്കുന്നത്. വർണ്ണങ്ങൾക്ക് പ്രതീകസ്വഭാവമുണ്ട്. സാത്വികമൂർത്തികൾക്ക് പച്ചയും, രജോഗുണമുള്ളവർക്ക് ചുവപ്പും മഞ്ഞകലർന്ന ചുവപ്പും, തമോഗുണക്കാർക്ക് വൈഷ്ണവപക്ഷപ്രകാരം വെള്ളയോ ശൈവപക്ഷപ്രകാരം കറുപ്പോ നൽകിയിരിക്കുന്നു. ചിത്രീകരണശൈലികങ്ങളിൽ, ഭാവഗീതാത്മകമായ ''വൈണികം'' എന്ന രീതിയ്കാണ് കൂടുതൽ പ്രചാരം. സത്യം (യഥാതഥം), നാഗരം (ജീവിതസ്പർശി), മിശ്രം എന്നിവയാണ് മറ്റു മൂന്നു ശൈലികൾ. വിഗ്രഹനിർമ്മാണത്തിലെ താലപ്രമാണവും, കേരളീയവുമായ സവിശേഷതകളും ചിത്രങ്ങളിൽ കാണാം. കേരളത്തിലെ കുന്നുകളും താഴ്വരകളും, നടനകലകളിലെ വേഷങ്ങളും, സ്തോഭപ്രകടനരീതികളും, കേരളീയവാദ്യോപകരണങ്ങളും, ചുവർച്ചിത്രങ്ങളിലുണ്ട്. വികാരങ്ങളെ സംയമനത്തോടെ പ്രകടിപ്പിക്കുകയെന്ന കേരളീയരുടെ രീതിയും കാണാം.ചരിത്ര പുരുഷന്മാരേയും, രാജാക്കന്മാരേയും, ചെട്ടിയേയും, കോമട്ടിയേയും, അറബിയേയും, ഗോസായിയേയും ചിത്രങ്ങളിൽ കാണാം. വിവിധതരം പുരുഷന്മാരെയും സ്ത്രീകളേയും ചിത്രീകരിക്കുന്നത് അതാതുഅതതു പ്രമാണങ്ങളനുസരിച്ചുമാണ്. അതുകൊണ്ട് ഒരേസമയം ഭാരതീയവും കേരളീയവുമാണ് ഈ ചുവർച്ചിത്രങ്ങൾ. മധ്യേഷ്യയിലെ കൃസ്തീയശൈലിയുടെയുംക്രിസ്തീയശൈലിയുടെയും കേരളീശൈലിയുടെയും സങ്കലനമാണ് പള്ളികളിലെ ചിത്രങ്ങളിൽ കാണുന്നത്. യഥാർഥശൈലിയുടെ കലർപ്പുള്ള ആദർശസൗന്ദര്യാകർഷണമാണ് ഈ ചിത്രങ്ങൾക്കുള്ളത്. ചുവർ തയാറാക്കുന്നതിലുംതയ്യാറാക്കുന്നതിലും നിറങ്ങളുണ്ടാക്കുന്നതിലും ക്ഷേത്രകലാകാരന്മാരുടെ അതേ സ്മ്പ്രദായം സ്വീകരിച്ചിരുന്നു. എന്നാൽ, നിറക്കൂട്ടിൽ കടുംനീലധാതു (Lapis lazuli) ഉപയോഗിച്ചിരുന്നു. താലവ്യവസ്ഥ പള്ളികളിലെ ചിത്രങ്ങൾക്കില്ല. വർണ്ണങ്ങളുടെ സൗമ്യപ്രസരണത്തിനു പകരം വർണ്ണപ്പൊലിമയാണ് അവയ്ക്. രൂപങ്ങളുടെ പുറമേകാണുന്ന അലങ്കാരരേഖകളും അവയിലില്ല. നൈസർഗ്ഗികമായ ചൈതന്യവും, കർമചൈതന്യത്തിന്റെ താളവും, അഭൗതികഗാംഭീര്യവും ഉള്ളവയാണ് ഈ ചിത്രങ്ങൾ.
 
*'''കലാകാരന്മാർ:''' പതിനേഴാം നൂറ്റാൺറ്റിന്റെ ഒടുക്കം മുതലാണ് ചിത്രകാരന്മാരുടെ പേര് വയ്ക്കുന്ന രീതി തുടങ്ങിയത്. ചിത്രകലാവിദഗ്ദ്ധരുടെ ഒരു ചെറുപട്ടിക ചുവടെ ചേർത്തിരിക്കുന്നു
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3088441" എന്ന താളിൽനിന്ന് ശേഖരിച്ചത്