"ചന്ദ്രശേഖര വെങ്കിട്ടരാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 45:
[[1907]] ജൂണിൽ രാമൻ [[അക്കൗണ്ടന്റ് ജനറലായി]], [[കൊൽക്കത്ത|കൽക്കട്ടയിൽ]], ജോലിയിൽ പ്രവേശിച്ചു. അവിടെ രാമൻ വാടകക്ക് വീടെടുത്ത് താമസം ആരംഭിച്ചു. ഇതിനടുത്തായിരുന്നു [[ഇന്ത്യൻ അസോസിയേഷൻ ഫോർ ദി കൾട്ടിവേഷൻ ഓഫ് സയൻസ്]] (ഐ.എ.സി.എസ്.) എന്ന സ്ഥാപനം സ്ഥിതി ചെയ്തിരുന്നത്. ജോലികഴിഞ്ഞുള്ള സമയം അവിടത്തെ പരീക്ഷണശാലയിൽ ഗവേഷണം നടത്തുന്നതിന് രാമന് അനുവാദം ലഭിച്ചു. ജോലിസമയത്തിനു ശേഷം അതിരാവിലേയും രാത്രിയിലുമായി രാമൻ ഇവിടെ ഗവേഷണപ്രവർത്തനങ്ങളിലേർപ്പെട്ടു. ഇങ്ങനെ ജോലിയും ഗവേഷണവുമായി ജീവിതം നീങ്ങുന്നതിനിടയിൽ രാമന് [[റംഗൂൺ|റംഗൂണിലേയ്ക്കും]] തുടർന്ന് [[നാഗ്പൂർ|നാഗ്പൂരിലേക്കും]] സ്ഥലമാറ്റമുണ്ടായെങ്കിലും ഏറെ താമസിയാതെത്തന്നെ കൽക്കട്ടയിലേക്ക് തിരിച്ചെത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. വീണ്ടും കൽക്കട്ടയിലെത്തിയപ്പോൾ, താമസിക്കാൻ യോജ്യമല്ലായിരുന്നെങ്കിലും എപ്പോഴും ലബോറട്ടറിയിൽ എത്തിച്ചേരുന്നതിനായി ഐ.എ.സി.എസിനു തൊട്ടടുത്തവീട്ടിലാണ് അദ്ദേഹം താമസിച്ചിരുന്നത്. രാമൻ തന്റെ ഗവേഷണഫലങ്ങൾ അപ്പപ്പോൾതന്നെ പ്രസിദ്ധീകരിച്ചിരുന്നു. തൽഫലമായി, [[1912]]-ൽ [[കർസൺ ഗവേഷണസമ്മാനം|കർസൺ റിസർച്ച് പ്രൈസും]] (Curzon Research Prize) 1913-ൽ [[വുഡ്‌ബേൺ ഗവേഷണ മെഡൽ|വുഡ്‌ബേൺ റിസർച്ച് മെഡലും]] (Woodburn Research Medal) അദ്ദേഹത്തിനു ലഭിച്ചു.
 
ഇന്ത്യക്കാരനായ ആദ്യ സർവകലാശാല വൈസ് ചാൻസലർ സർ. അഷുതോഷ് മുഖർജിയുടെ ക്ഷണം സ്വീകരിച്ച് 1917ൽ സർക്കാർ ഉദ്യോഗം രാജിവെച്ച് കൽക്കത്ത യൂണിവേഴ്‌സിറ്റി സയൻസ് കോളേജിൽ ഭൗതികശാസ്ത്ര വിഭാഗം മേധാവിയായി രാമൻ സ്ഥാനമേറ്റു. സർക്കാർ ജോലിയിൽ ലഭിച്ചിരുന്നതിന്റെ പകുതി ശമ്പളത്തിലാണ് കൽക്കത്ത സർവകലാശാലയിൽ പാലിറ്റ് പ്രൊഫസറായി രാമൻ നിയമിതനാകുന്നത്. അതോടെ രാമന് ഉദ്യോഗത്തിന്റെ തലവേദനകളില്ലാതെ മുഴുവൻ സമയവും ശാസ്ത്രഗവേഷണം നടത്താൻ കഴിഞ്ഞു. സർവകലാശാലയിൽ പ്രൊഫസറാണെങ്കിലും, രാമന്റെ ഗവേഷണം മുഴുവൻ ഇന്ത്യൻ അസോസിയേഷനിൽ തന്നെയായിരുന്നു. രാമനൊപ്പം ഇന്ത്യൻ അസോസിയേഷനും വളർന്നു. പുതിയ കണ്ടുപിടുത്തങ്ങളുംകണ്ടുപിടിത്തങ്ങളും ശാസ്ത്രപ്രസിദ്ധീകരണങ്ങളും അവിടുന്നുണ്ടായി. രാമന് കീഴിൽ ഗവേഷണം നടത്താൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വിദ്യാർഥികളും ഇന്ത്യൻ അസോസിയേഷനിലാണ് ഗവേഷണം നടത്തിയത്. തുടർച്ചയായി ശാസ്ത്രക്ലാസുകളും അവിടെ നടന്നു. ഒടുവിൽ രാമൻ ഇന്ത്യൻ അസോസിയേഷന്റെ സെക്രട്ടറിയുമായി. ആ സ്ഥാപനത്തെക്കുറിച്ച് [[മഹേന്ദ്ര ലാൽ സിർക്കാർ]] കണ്ട സ്വപ്‌നം രാമൻ യാഥാർഥ്യമാക്കുകയായിരുന്നു.
 
1921ൽ യൂറോപ്പിൽ നിന്നുള്ള കപ്പൽയാത്രയിൽ കടലിന്റെ നീലനിറം നിരീക്ഷിച്ചുകൊണ്ട് രാമൻ ആരംഭിച്ച പ്രകാശപഠനത്തിന്റെ തുടർച്ചയായാണ് അദ്ദേഹവും വിദ്യാർഥികളും ചേർന്ന് 1928ൽ 'രാമൻ പ്രഭാവം' കണ്ടുപിടിച്ചത്. 1930ൽ നൊബേൽ പുരസ്‌കാരം നേടിയ രാമൻ, 1933ൽ ബാംഗ്ലൂരിലെ 'ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് സയൻസി'ന്റെ ഇന്ത്യക്കാരനായ ആദ്യ ഡയറക്ടറായി ചുമതലയേറ്റു. ആരോടും വിട്ടുവീഴ്ച ചെയ്യാത്ത സ്വാഭാവമായിരുന്നു രാമന്റേത്. അത് കൊൽക്കത്തയിൽ ഒട്ടേറെ ശത്രുക്കളെ ഉണ്ടാക്കി. ആരെയും അനുനയിപ്പിക്കാനോ ശത്രുത അവസാനിപ്പിക്കാനോ രാമൻ ശ്രമിച്ചില്ല. അതൊടുവിൽ കൊൽക്കത്തയുമായുള്ള ബന്ധം തന്നെ പൂർണമായും വിടർത്തുന്ന അവസ്ഥയിലായി.1933-ൽ [[കൊൽക്കത്ത]] വിട്ട് ബാംഗ്ലൂരിലേക്ക് രാമൻ ചെക്കേറുമ്പോൾ ഭൗമശാസ്ത്രജ്ഞൻ സർ എൽ.എൽ. ഫെർമോർ ഇങ്ങനെ അഭിപ്രായപ്പെട്ടു: 'കൽക്കത്തയുടെ നഷ്ടം ബാംഗ്ലൂരിന്റെ നേട്ടമാകും. നിലവിൽ ഇന്ത്യയിൽ ശാസ്ത്രഗവേഷണത്തിന്റെ ആസ്ഥാനം [[കൽക്കത്ത]]യാണ്. എന്നാൽ, ഇവിടുത്തെ പ്രധാന ശാസ്ത്രജ്ഞരിലൊരാൾ ബാംഗ്ലൂരിലേക്ക് മാറുന്നതോടെ കൽക്കത്തയ്ക്ക് ആ ആടയാഭരണം അഴിച്ചുവെയ്‌ക്കേണ്ടി വരും'.1930കളുടെ തുടക്കംവരെ ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന [[ബാംഗ്ലൂർ]] ഇന്ന് ഇന്ത്യയുടെ 'ശാസ്ത്ര തലസ്ഥാനം' എന്ന വിശേഷണം പേറുന്നത് രാമന്റെ സാന്നിധ്യമാണ്.
വരി 55:
[[1921]]-ൽ അദ്ദേഹം ഇംഗ്ലണ്ടിലേയ്ക്ക് ആദ്യമായി യാത്ര നടത്തി. [[ഓക്സ്ഫോർഡ് സർ‌വകലാശാല|ഓക്സ്ഫോർഡിൽ]] നടന്ന സയൻസ് കോൺഗ്രസ്സിൽ കൽക്കട്ടാ സർ‌വകലാശാലയെ പ്രതിനിധീകരിച്ചായിരുന്നു രാമൻ എത്തിയത്. അവിടെ വെച്ച് അദ്ദേഹം പ്രശസ്ത ഭൗതികശാസ്ത്രജ്ഞന്മാരായ [[ജെ.ജെ. തോംസൺ]], [[ബ്രാഗ്ഗ്]], [[റുഥർഫോർഡ്]] എന്നിവരെ പരിചയപ്പെട്ടു.
 
ഇംഗ്ലണ്ടിൽനിന്ന് തിരിച്ചുള്ള യാത്ര, ചരിത്രപ്രസിദ്ധമായ കണ്ടുപിടുത്തത്തിന്കണ്ടുപിടിത്തത്തിന് വഴിതെളിച്ചു [[മധ്യധരണ്യാഴി|മധ്യധരണ്യാഴിയിലൂടെയുള്ള]] ആ കപ്പൽയാത്രയിൽ, സമുദ്രത്തിന്റെ നീലനിറത്തെക്കുറിച്ച് അന്വേഷിക്കുന്നതിൽ അദ്ദേഹത്തിന് താല്പര്യം ജനിച്ചു. അങ്ങനെ [[പ്രകാശത്തിന്റെ വിസരണം]] (Scattering of Light) എന്ന പ്രതിഭാസത്തെക്കുറിച്ച് പഠിയ്ക്കാനും അതുവഴി [[രാമൻ പ്രഭാവം]] (Raman Effect) എന്ന കണ്ടെത്തലിന് തുടക്കം കുറിയ്ക്കാനും സാധിച്ചു.
 
[[1924]]-ൽ, ഇംഗ്ലണ്ടിലെ [[റോയൽ സൊസൈറ്റി|റോയൽ സൊസൈറ്റിയിലെ]] അംഗമായി (Fellow of Royal Society) രാമൻ തെരഞ്ഞെടുക്കപ്പെട്ടു. അന്നദ്ദേഹത്തിന് 36 വയസ്സ് പ്രായം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1924-ൽ [[ബ്രിട്ടീഷ് അസോസിയേഷൻ ഫോർ അഡ്വാൻസ്മെന്റ് ഓഫ് സയൻസ്]] (British Association For Advancement of Science)-ന്റെ ക്ഷണപ്രകാരം രാമൻ [[കാനഡ|കാനഡയിലേക്കു]] പോയി. അവിടെ വെച്ച് പ്രസിദ്ധശാസ്ത്രജ്ഞനായ ടൊറെന്റോയുമായി (Torento) പ്രകാശത്തിന്റെ [[വിസരണം]] എന്ന പ്രതിഭാസത്തെക്കുറിച്ച് ചർച്ചചെയ്തു. കാനഡയിൽ നിന്നും [[ഫ്രാങ്ക്ലിൻ ഇൻസ്റ്റിറ്റ്യൂട്ട്|ഫ്രാങ്ക്ലിൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ]] (Franklin Institute) ശതാബ്ദി ആഘോഷങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിനായി [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയിലെത്തി]]. ഇതിനെത്തുടർന്ന്, [[കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി|കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ]] നോർമൻ ബ്രിഡ്ജ് പരീക്ഷണശാലയിൽ (Norman Bridge Laboratory) വിസിറ്റിംഗ് പ്രോഫസറായി നാലുമാസം ജോലിനോക്കി. അമേരിക്കയിൽ വച്ച് പല ശാസ്ത്രജ്ഞരേയും, പല പരീക്ഷണശാലകളും സന്ദർശിക്കാൻ രാമന്‌ അവസരം ലഭിച്ചു. 1925 ൽ അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തി, ആ വർഷം ഓഗസ്റ്റിൽ അദ്ദേഹം [[റഷ്യ|റഷ്യയിലെ]] സയൻസ് അക്കാദമിയുടെ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കാൻ പോയി. [[1929]]-ൽ ബ്രിട്ടനിൽ നിന്നും സർ ബഹുമതിയും ലഭിച്ചു.
"https://ml.wikipedia.org/wiki/ചന്ദ്രശേഖര_വെങ്കിട്ടരാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്