"ഗുവാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
("Brown_tree_snake_Boiga_irregularis_2_USGS_Photograph.jpg" നീക്കം ചെയ്യുന്നു, Jcb എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. കാരണം: No source since 19 December 2018.)
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
യൂറോപ്യന്മാർ എത്തിയപ്പോൾ ചമോറോ സമൂഹത്തിൽ മൂന്ന് വർണങ്ങളുണ്ടായിരുന്നു. ''മാറ്റുവ'' (വരേണ്യവർഗ്ഗം), ''അചാവോട്ട്'' (മദ്ധ്യവർഗ്ഗം), ''മനാ'ചാങ്'' (കീഴ്ജാതിക്കാർ) എന്ന രീതിയിലായിരുന്നു ഈ വിഭജനം. ''മാറ്റുവ'' വർണ്ണക്കാർ കടൽത്തീരത്തുള്ള ഗ്രാമങ്ങളിലായിരുന്നു താമസിച്ചിരുന്നത്. മീൻപിടിക്കാനുള്ള അവകാശം ഏറ്റവുമുണ്ടായിരുന്നത് ഇവർക്കാണെന്നനുമാനിക്കാം. ''മനാ'ചാങ്'' എന്ന വിഭാഗം ദ്വീപിന്റെ ഉൾ പ്രദേശങ്ങളിലാണ് താമസിച്ചിരുന്നത്. ''മാറ്റുവ'' വിഭാഗക്കാരും ''മനാ'ചാങ്'' വിഭാഗക്കാരും തമ്മിൽ വിരളമായേ ഇടപെടാറുള്ളായിരുന്നുള്ളൂ. ''അചാവോട്ട്'' വിഭാഗക്കാരായിരുന്നു ഇവർ തമ്മിലുള്ള ഇടപാടുകളുടെ മദ്ധ്യവർത്തി. ചികിത്സയിൽ പ്രാവീണ്യമുള്ള "''മകാഹാ''" എന്ന വിഭാഗക്കാരുമുണ്ടായിരുന്നു. ചമോറോക്കളുടെ ആത്മാക്കളിലുള്ള വിശ്വാസം "''ടോവോടാവോ മോ'ണ''" ഇപ്പോഴും ചില വിഭാഗക്കാർക്കിടയിൽ പ്രചാരത്തിലുണ്ട്. മഗെല്ലൻ ഇവിടെയെത്തിയപ്പോൾ നൂറുകണക്കിന് തോണികൾ അതിവേഗത്തിൽ കടലിനുമീതെ പറക്കുന്നതുപോലെ കാണപ്പെട്ടുവത്രേ. മഗെല്ലൻ ഈ ദ്വീപിനെ '''ഐലാസ് ഡെ ലാ വെലാസ് ലാറ്റിനാസ്''' ("ലാറ്റീൻ കപ്പൽപ്പായയുടെ ദ്വീപുകൾ") എന്നു വിളിക്കാൻ കാരണം ഇവയായിരുന്നു.
 
ഫിലിപ്പീൻസിനു കിഴക്കായി സ്പെയിനിനുണ്ടായിരുന്ന ആദ്യകാല കണ്ടുപിടുത്തങ്ങളിലൊന്നായകണ്ടുപിടിത്തങ്ങളിലൊന്നായ ഈ ദ്വീപ് [[Acapulco|അകാപുൾക്കോ]], [[Mexico|മെക്സിക്കോ]], [[Manila|മനീല]] എന്നിവയ്ക്കിടയിലുള്ള ഒരു പ്രധാന ഇടത്താവളമായിരുന്നു. 1565 മുതൽ 1815 വരെ ഇത് തുടർന്നു. [[ഫിലിപ്പീൻസ്]] സ്വതന്ത്രമായതിനുശേഷം ഇത് [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയുടെ]] പസഫിക് സമുദ്രത്തിലെ ഏറ്റവും പടിഞ്ഞാറുള്ള അധിനിവേശപ്രദേശമായി തുടരുന്നു. [[Micronesia|മൈക്രോനേഷ്യയുടെ]] ഏറ്റവും വലിയ ഭാഗമാണിത്.
 
[[Latte stone|''ലാറ്റെ'' കല്ലുകൾ]] മറിയാന ദ്വീപുകളുടെ പ്രത്യേകതയാണ്. ഇതിനു മുകളിലാണ് ഓലമേഞ്ഞ വീടുകൾ പണിതിരുന്നത്. കാർബൺ ഡേറ്റിംഗ് ഉപയോഗിച്ച് പാശ്ചാത്യരെത്തും മുൻപുള്ള ഗുവാമിന്റെ ചരിത്രത്തെ ആർക്കിയോളജിസ്റ്റുകൾ "പ്രീ-ലാറ്റെ" (ബി.സി. 2000? മുതൽ എ.ഡി.1 വരെ) "ട്രാൻസിഷണൽ പ്രീ-ലാറ്റെ" (എ.ഡി. 1 മുതൽ എ.ഡി. 1000 വരെ), "ലാറ്റെ" (എ.ഡി. 1000 മുതൽ എ.ഡി. 1521 വരെ) എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.
[[Northern Mariana Islands|വടക്കൻ മറിയാന ദ്വീപുകൾ]] യുദ്ധത്തിനു മുൻപ് ജപ്പാന്റെ സംരക്ഷണത്തിലായിരുന്നു. ഇവിടെനിന്നു കൊണ്ടുവന്ന ചമോറോ വംശജരായിരുന്നു ജപ്പാൻ സൈന്യത്തിന്റെ പരിഭാഷകരായും മറ്റും പ്രവർത്തിച്ചിരുന്നത്. ഗുവാമിലെ ചമോറോ വംശജരെ കീഴടക്കിയ ശത്രുക്കളായായിരുന്നു ജപ്പാൻ കണക്കാക്കിയിരുന്നത്. യുദ്ധശേഷം ഗുവാമിലെയും വടക്കൻ മരിയാന ദ്വീപുകളിലെയും ചമോറോ വംശജർ തമ്മിൽ സ്പർദ്ധയുണ്ടാകാൻ ഇത് കാരണമായി.
 
മുപ്പത്തൊന്നു മാസത്തോളം ഗുവാം ജപ്പാന്റെ അധീനതയിലായിരുന്നു. ഇക്കാലത്ത് നാട്ടുകാരെ നിർബന്ധിത അദ്ധ്വാനത്തിനു വിധേയരാക്കിയിരുന്നു. കുടുംബങ്ങളെ അകറ്റുകയും ആൾക്കാരെ തടവിലാക്കുകയും വധിക്കുകയും മറ്റും ചെയ്തിരുന്നു. ആൾക്കാരെ കോൺസൺട്രേഷൻ ക്യാമ്പുകളിൽ അടയ്ക്കുകയും സ്ത്രീകളെ നിർബന്ധിതമായി വേശ്യാവൃത്തി ചെയ്യിപ്പിക്കുകയുംചെയ്യിക്കുകയും മറ്റും ചെയ്തത് ജപ്പാൻകാരുടെ അതിക്രമങ്ങളിൽ പെടുന്നു. അധിനിവേശസമയത്ത് ഉദ്ദേശം ആയിരം ആൾക്കാർ മരിക്കുകയുണ്ടായി. ചിലരുടെ അഭിപ്രായത്തിൽ ഗുവാമിലെ 20,000 ആൾക്കാരിൽ 10% യുദ്ധദുരിതത്തിന്റെ ഭാഗമായി മരിച്ചുപോയിരുന്നു. <ref>Werner Gruhl, ''[http://books.google.com/books?id=ow5Wlmu9MPQC&pg=PA102&dq&hl=en#v=onepage&q=&f=false Imperial Japan's World War Two, 1931–1945]'', Transaction Publishers, 2007 ISBN 978-0-7658-0352-8</ref>
 
അമേരിക്കൻ സൈന്യം 1944-ൽ ബാറ്റിൽ ഓഫ് ഗുവാം എന്നറിയപ്പെടുന്ന യുദ്ധത്തിലൂടെ ജൂലൈ 21-ആം തീയതി ജപ്പാനിൽ നിന്ന് ഈ ദ്വീപ് പിടിച്ചെടുത്തു. 18,000-ൽ കൂടുതൽ ജപ്പാൻ‌കാർ മരിക്കുകയും 485 പേർ കീഴടങ്ങുകയും ചെയ്തു. 1972-ൽ കീഴടങ്ങിയ സർജന്റെ ഷോഇചി യോകോയിയാണ് അവസാനമായി കീഴടങ്ങിയ ജപ്പാൻകാരൻ. <ref>Kristof, Nicholas D. [http://query.nytimes.com/gst/fullpage.html?res=950DE7D81F3BF935A1575AC0A961958260&sec=&spon=&pagewanted=2 "Shoichi Yokoi, 82, Is Dead; Japan Soldier Hid 27 Years,"] ''New York Times.'' September 26, 1997.</ref> അമേരിക്ക വടക്കൻ മറിയാന ദ്വീപുകളും ഇതോടൊപ്പം പിടിച്ചെടുത്തു.
[[File:Guam Grassland.jpg|right|thumb|ഗുവാമിലെ പുൽമേട്]]
 
ജലാംശം കൂടിയ അന്തരീക്ഷമാണെങ്കിലും എല്ലാ വരൾച്ചയിലും ഗുവാമിൽ കാട്ടുതീ ഉണ്ടാകാറുണ്ട്. മിക്ക സംഭവങ്ങളും മനുഷ്യർ കാരണമുണ്ടാകുന്നതാണ്. 80% കേസുകളും മനഃപൂർവമുള്ള തീവയ്പ്പുകളാണത്രേ. <ref>[http://web.archive.org/web/20090324224423/http://www.guamforestry.org/docs/final_guam_2004.pdf Territory of Guam Fire Assessment January 2004], pp. 6–7, guamforestry.org</ref> തീവച്ചുകഴിഞ്ഞാൽ കിളിച്ചുവരുന്ന പുല്ലിലേയ്ക്ക് മാനുകൾ ആകർഷിക്കപ്പെടുന്നതുകൊണ്ട് വേട്ടക്കാർ മനഃപൂർവം പുൽമേടുകളിൽ തീവയ്ക്കാറുണ്ട്. വിദേശികളായ പലയിനം പുല്ലുകളും തീപിടുത്തത്തിനെതീപ്പിടുത്തത്തിനെ ആശ്രയിച്ച് വളരുന്നതായതുകൊണ്ട് ഈ തീവയ്പ്പുകൾ അവയെ സഹായിക്കുന്നുണ്ട്. മുൻകാലങ്ങളിൽ കാടുകളുണ്ടായിരുന്ന പ്രദേശങ്ങളിൽ പുൽമേടുകളും സസ്യങ്ങളില്ലാത്ത പ്രദേശങ്ങളും വന്നതിനാൽ ഇപ്പോൾ മണ്ണൊലിപ്പ് കൂടിയിട്ടുണ്ട്. മഴക്കാലത്ത് ഫെന ജലാശയത്തിലേയ്ക്കും ഉഗും നദിയിലേയ്ക്കും മണ്ണൊലിക്കാറുണ്ട്. മണ്ണൊലിപ്പ് ദ്വീപിനു ചുറ്റുമുള്ള പവിഴപ്പുറ്റുകളെയും ബാധിക്കുന്നുണ്ട്. വനവൽക്കരണത്തിന് ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും സ്വാഭാവിക പ്രകൃതി നിലനിർത്തുക പ്രായേണ അസാദ്ധ്യമായിക്കൊണ്ടിരിക്കുകയാണ്. <ref>{{cite web | url= http://web.archive.org/web/20071213232039/http://www.nps.gov/archive/wapa/indepth/Park/Natural/fire/fireguam.htm| work= [[United States Department of the Interior]] | author= [[National Park Service]] | title= Fire and Guam | accessdate= 2007-06-16}}</ref>
 
===സമുദ്രത്തിലെ സംരക്ഷിതമേഖലകൾ===
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3088316" എന്ന താളിൽനിന്ന് ശേഖരിച്ചത്