"ഗീതഗോവിന്ദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 12:
ശ്രീ മഹാ ഭാഗവതത്തിലെ ദശമ സ്കന്ധത്തിൽ പ്രതിപാദിച്ചിരിക്കുന്ന രാസ ലീലയാണ് ഗീതഗോവിന്ദത്തിന്റെ അടിസ്ഥാന കഥ. ഗീതഗോവിന്ദം തുടങ്ങുന്നത് "മേഘൈർമേദുരമംബരം " എന്ന ശ്ലോകത്തോടു‌ കൂടിയാണ്. ഗർഗ്ഗസംഹിത ഗോലോക ഖണ്ഡം പതിനാറാം അദ്ധ്യായത്തിൽ നിന്നുള്ള "മേഘൈർഭൂന്മേദുരമംബരം ച തമാലനീപദ്രുമപല്ലവൈശ്ച" എന്ന ശ്ലോകത്തിന്റെ അനുകരണമാണിത്. തന്റെ തോഴനായ കൃഷ്ണൻ മറ്റു ഗോപികമാരുടെ കൂടെ രാസ ക്രീഡയിൽ ഏർപ്പെടുന്നത് കണ്ട് അത്യന്തം ദുഖിതയും ഗർവിതയുമായ രാധയെ കൃഷ്ണൻ വിട്ടു പിരിഞ്ഞു പോകുന്നു. എന്നാൽ വിരഹം സഹിക്ക വയ്യാതെ കൃഷ്ണൻ തിരികെയെത്തി രാധയെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നു. ഒരു രാത്രിയോളം പിണങ്ങി നിന്ന രാധയെ പ്രേമം കൊണ്ട് വീർപ്പുമുട്ടിച്ച് കൃഷ്ണൻ ആനന്ദഭരിതയാക്കുന്നു. അങ്ങനെ ഇരുവരും പുന: സംഗമിക്കുന്നു. ഇതാണ് കഥാ സന്ദർഭം.
 
മഴപെയ്യാനായി ആകാശം ഇരുളുന്നതും മേഘാവൃതമാകുന്നതും, തമാല വൃക്ഷങ്ങൾ നിറഞ്ഞു നിൽക്കുന്നതും കാണുമ്പോൾ പേടിക്കുന്നവനും സ്വതവേസ്വതേ ഒരു ഭീരുവുമാണ് കൃഷ്ണനെന്ന് അറിയാവുന്ന നന്ദഗോപർ കൃഷ്ണനെ വേഗം കൂട്ടികൊണ്ടു വരാൻ രാധയോട് ആവശ്യപ്പെടുന്നു. അങ്ങനെ ഗൃഹത്തിലേക്ക് മടങ്ങുന്ന കൃഷ്ണനും രാധയും ഇടയ്ക്ക് കാണുന്ന വള്ളിക്കുടിലുകളിൽ കയറി രാസ ക്രീഡയിൽ ഏർപ്പെടുന്നു. ഈ കേളികൾ സർവോത്കർഷേണ വിജയിക്കുന്നു.ഇതാണ് മംഗള ശ്ലോകത്തിലെ പ്രസ്താവം. ശൃംഗാര രസമാണ് ഈ കൃതിയിൽ അടങ്ങിയിട്ടുള്ളത്. പ്രേമ പാരവശ്യതയാണ് ഇതിലെ സാർവത്രിക ഭാവം.
[[File:Brooklyn Museum - Krishna Gazes Longingly at Radha Page from the "Lumbagraon Gita Govinda" Series.jpg|thumb|210px|]]
 
"https://ml.wikipedia.org/wiki/ഗീതഗോവിന്ദം" എന്ന താളിൽനിന്ന് ശേഖരിച്ചത്