"കൊങ്കണി ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 25:
''(പ്രധാന ലേഖനം: [[ഗോവയിലെ മതദ്രോഹവിചാരണകൾ]]''
 
[[ഗോവ|ഗോവയിൽ]] പോർച്ചുഗീസ് ഭരണകാലത്ത് കൊങ്കണിയെ നശിപ്പിക്കാനുള്ള വൻശ്രമം തന്നെയുണ്ടായി. ഈ പ്രവൃത്തികൾ കൊങ്കണിഭാഷയ്ക്ക് സ്ഥിരമായ വലിയ നഷ്ടങ്ങൾ ഉണ്ടാക്കി. [[Konkani language|കൊങ്കണി ഭാഷ]] പഠിച്ചെടുത്ത് നാട്ടുകാരെ മതംമാറ്റാൻ ആ വഴി സഹായകമാകുന്ന പോർച്ചുഗീസ് പാതിരിമാരുടെ കാര്യമായായ ശ്രമങ്ങളിൽ നിന്നും വ്യത്യസ്തമായി [[ഗോവയിലെ മതദ്രോഹവിചാരണകൾ|മതദ്രോഹവിചാരണകളുടെ]] ഭാഗമായി, പുതുതായി മതംമാറിവരുന്നവരെ [[roman catholic|കൃസ്ത്യാനികളല്ലാത്തക്രിസ്ത്യാനികളല്ലാത്ത]] ജനങ്ങളിൽ നിന്നും പരമാവധി വേർതിരിച്ചുനിർത്താനും തമ്മിൽ സ്പർദ്ധ വളർത്താനും പാതിരിമാർ ശ്രമിച്ചു.<ref name="Machado"/> 17 -ആം നൂറ്റാണ്ടിന്റെ അവസാനത്തിലും 18 -ആം നൂറ്റാണ്ടിലും [[Maratha|മറാത്തയിൽ]] നിന്നുമുള്ള നിരന്തമായ ആക്രമണം നടക്കുമ്പോഴും കൊങ്കണിഭാഷയെ അടിച്ചമർത്താൻ പാതിരിമാർ ശ്രമിച്ചു. മറാത്ത ആക്രമണങ്ങൾ ഗോവയിലെ പോർച്ചുഗീസ് നിയന്ത്രണങ്ങൾക്കും ഇന്ത്യയുമായുള്ള വ്യാപാരങ്ങൾക്കും വലിയ ഭീഷണിയായിമാറി.<ref name="Machado"/> [[Maratha Empire|മറാത്ത സാമ്രാജ്യത്തിന്റെ]] ഭീഷണിയെത്തുടർന്ന് ഗോവയിൽ കൊങ്കണിയെ അടിച്ചമർത്താൻ പോർച്ചുഗീസുകാർ തീരുമാനിച്ചു.<ref name="Machado">''Sarasvati's Children: A History of the Mangalorean Christians'', Alan Machado Prabhu, I.J.A. Publications, 1999, pp. 133–134</ref> പോർച്ചുഗീസ് നിർബന്ധഭാഷയാക്കി അങ്ങനെ കൊങ്കണിയുടെ ഉപയോഗം തീരെച്ചെറിയ ഒരുകൂട്ടം ആൾക്കാരിൽ ഒതുങ്ങി.<ref name="Newman"/>
 
[[അസ്സീസിയിലെ ഫ്രാൻസിസ്|ഫ്രാൻസിസ്കന്മാരുടെ]] സമർദ്ദത്താൽ പോർച്ചുഗീസ് വൈസ്രോയി 1684 ജൂൺ 27 -ന് കൊങ്കണിഭാഷയുടെ ഉപയോഗം നിരോധിക്കുകയും മൂന്നു വർഷത്തിനുഌഇൽ നാട്ടുകാർ [[Portuguese language|പോർച്ചുഗീസ് ഭാഷ]] ഉപയോഗിക്കണമെന്ന് ആജ്ഞാപിക്കുകയും ചെയ്തു. പോർച്ചുഗീസ് അധിനിവേശപ്രദേശത്തുള്ള എല്ലാ കത്തിടപാടുകൾക്കും കരാറുകൾക്കും പോർച്ചുഗീസ് ഭാഷ നിർബന്ധമാക്കി. ഇതുപാലിക്കാത്തപക്ഷം ജയിൽശിക്ഷ അനുഭവിക്കേണ്ടിവരുമായിരുന്നു. 1687 മാർച്ച് 17 -ന് രാജാവ് ഈ വിധി സ്ഥിരീകരിച്ചു.<ref name="Machado"/> 1731 -ൽ മതദ്രോഹവിചാരകനായ [[António Amaral Coutinho|അന്റോണിയോ]] പോർച്ചുഗീസ് [[John V of Portugal|ചക്രവർത്തിക്ക്]] എഴുതിയ കത്തിൽ ഈ നിർദ്ദയമായ പരിഷ്കാരങ്ങൾ വിജയം കണ്ടില്ലെന്ന് എഴുതിയിട്ടുണ്ട്.<ref name="Rivara">Priolkar, Anant Kakba; Dellon, Gabriel; Buchanan, Claudius; (1961), ''The Goa Inquisition: being a quatercentenary commemoration study of the inquisition in India'', Bombay University Press, p. 177</ref> 1739 -ൽ വടക്കേ പ്രവിശ്യകളായ [[Vasai|വാസൈയും]] [[Chaul|ചൗളും]] [[Salsette|സാൽസെറ്റും]] ഉൾപ്പെടെയുള്ള സ്ഥലങ്ങൾ മറാത്തക്കാരോടുഌഅ യുദ്ധത്തിൽ നഷ്ടമായപ്പോൾ പോർച്ചുഗീസുകാർ കൊങ്കണിയോടുള്ള പരാക്രമം ഒന്നുകൂടി കർശനമാക്കി.<ref name="Machado"/> പുരോഹിതന്മാരാകാൻ താത്പര്യമുള്ളവർക്ക് നിർബന്ധമായു പോർച്ചുഗീസിൽ അറിവും സംസാരിക്കാനുള്ള കഴിവും ഉണ്ടായിരിക്കണമെന്ന് 1745 നവമ്പർ 21 -ന് [[Archbishop|ആർച്ച്‌ബിഷപ്പ്]] [[Lourenço de Santa Maria|ലൊറൻസൊ]] ഉത്തരവിറക്കി. അവർക്കുമാത്രമല്ല അവരുടെ അടുത്ത ബന്ധുക്കൾക്കും ആ കഴിവ് ഉണ്ടായിരിക്കണമെന്ന കാര്യം കർശനമായ പരീക്ഷണങ്ങളിലൂടെ ഉറപ്പുവരുത്തിയിരുന്നു.<ref name="Machado"/> കൂടാതെ ബ്രാഹ്മണരിൽ നിന്നും ക്ഷത്രിയരിൽ നിന്നും മതംമാറ്റപ്പെട്ടവർ ആറു മാസത്തിനുള്ളിൽ പോർച്ചുഗീസ് പഠിക്കാത്തപക്ഷം അവർക്ക് വിവാഹിതരാകാനുള്ള അനുമതി നിഷേധിക്കപ്പെട്ടു.<ref name="Machado"/> നാട്ടുകാരോടു സംവദിക്കാൻ കൊങ്കണി ഉപയോഗിക്കുന്നതാണ് നല്ലതെന്നു വാദിച്ചിരുന്നതിനാൽ കോളനിസർക്കാർ 1761 -ൽ [[Jesuits|ജെസ്യൂട്ടുകളെ]] പുറത്താക്കി. സ്കൂളിൽ കുട്ടികൾ കൊങ്കണി ഉപയോഗിക്കുന്നത് 1812 -ൽ [[Archbishop|ആർച്ച്‌ബിഷപ്പ്]] നിരോധിച്ചു. 1847 -ൽ ഈ നിയമം [[സെമിനാരി|സെമിനാരികളിലേക്കുകൂടി]] വ്യാപിപ്പിച്ചു. 1869 -ൽ സ്കൂളുകളിൽ നിന്നും കൊങ്കണി പൂർണ്ണമായി നിരോധിച്ചു.<ref name="Machado"/>
"https://ml.wikipedia.org/wiki/കൊങ്കണി_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്