"കാസ്‌കേഡിങ്ങ് സ്റ്റൈൽ ഷീറ്റ്‌സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (1 ഇന്റര്വിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q46441 എന്ന താളിലേക്ക് മാറ്റിപ്പാര്പ്പിച്ചിരിക്ക...)
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
[[മാർക്കപ്പ് ഭാഷ|മാർക്കപ്പ് ഭാഷകൾ]] ഉപയോഗിച്ച് സൃഷ്ടിക്കുന്ന പ്രമാണങ്ങൾ എങ്ങനെ പ്രദർശിപ്പിക്കണമെന്ന് പറഞ്ഞുകൊടുക്കാൻ ഉപയോഗിക്കുന്ന ഒരു സ്റ്റൈൽഷീറ്റ് ഭാഷയാണ് '''കാസ്‌കേഡിങ്ങ് സ്റ്റൈൽ ഷീറ്റ്''' <small>(Cascading Style Sheets)</small> അഥവാ '''സി.എസ്.എസ്''' <small>(CSS)</small>. സാധാരണ ഗതിയിൽ [[എച്.റ്റി.എം.എൽ.]] പിന്നെ [[എക്സ്.എച്.റ്റി.എം.എൽ.]] എന്നീ മാർക്കപ്പ് ഭാഷകൾ ഉപയോഗിച്ച് സൃഷ്ടിക്കുന്ന പ്രമാണങ്ങളുടെ പ്രദർശനം നിയന്ത്രിക്കുവാനും ദൃശ്യഭംഗി വർദ്ധിപ്പിക്കുവാനും മറ്റും സി.എസ്.എസ് ഉപയോഗിക്കുന്നു, പക്ഷെ ഈ സ്റ്റൈൽഷീറ്റ് ഭാഷ ഏത് തരത്തിലുമുള്ള [[എക്സ്.എം.എൽ]] പ്രമാണങ്ങളിലും, [[എസ്.വി.ജി.]] പിന്നെ [[എക്സ്.യു.എൽ.]] ഉൾപ്പെടെ, ഉപയോഗിക്കുവാൻ സാധിക്കുന്നു.
 
ഒരു ഉദാഹരണത്തിന് , ഒരു എച്.റ്റി.എം.എൽ പ്രമാണത്തിന്റെ പശ്ചാത്തലത്തിന് പച്ചനിറവും അക്ഷരങ്ങൾക്കെല്ലാം വെള്ളനിറവും കൊടുക്കണമെന്നുണ്ടെങ്കിൽ അത് സി.എസ്.എസ് ഉപയോഗിച്ച് പറഞ്ഞുകൊടുക്കാൻ സാധിക്കും. മുൻകാലങ്ങളിൽ എച്.ടി.എം.എൽ താളുകളിൽ ഉള്ളടക്കവും, താൾ [[വെബ് ബ്രൗസർ|ബ്രൗസറിൽ]] എങ്ങനെ പ്രദർശിപ്പിക്കണമെന്നുള്ള നിർദ്ദേശങ്ങളും ഒരുമിച്ചാണ് കൊടുത്തിരുന്നത്. ഓരോ എച്.ടി.എം.എൽ ഘടകത്തിന്റേയും പ്രദർശനക്രമങ്ങൾ അതാത്അതത് ടാഗിനുള്ളിൽ വ്യക്തമാക്കേണ്ടി വന്നിരുന്നു, ഉദാഹരണത്തിന് അക്ഷരങ്ങളാണെങ്കിൽ എത് ഫോണ്ട് ഉപയോഗിക്കണം, ഫോണ്ടുകളുടെ [[നിറം]], വലിപ്പം, താളിന്റെ കാര്യത്തിൽ പശ്ചാത്തലനിറം, പശ്ചാത്തല ചിത്രം, മറ്റ് എച്ച്.ടി.എം.എൽ ഘടകങ്ങളായ റ്റേബിൾ, സ്പാൻ എന്നിവയുടെ കാര്യത്തിൽ അരികുകൾ <small>(border)</small> അടയാളപ്പെടുത്തണോ, വേണമെങ്കിൽ ഏത് നിറം ഉപയോഗിച്ചുവേണം , എത്ര വീതിയിൽ വേണം എന്നിങ്ങനെയുള്ള അനേകം ഗുണങ്ങൾ അഥവാ പ്രോപ്പർട്ടികളും അവയുടെ മൂല്യങ്ങളും. ഉള്ളടക്കവും ഇത്തരം പ്രദർശന നിർദ്ദേശങ്ങളും എച്.ടി.എം.എൽ താളുകളിൽ ഇടകലർന്നു കിടക്കുന്നതിനാൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവാം, സി.എസ്.എസിന്റെ വരവോടെ താളിലെ ഉള്ളടക്കവും പ്രദർശനക്രമീകരണ നിർദ്ദേശങ്ങളും തമ്മിലുള്ള വേർതിരിവ് സാധ്യമായി. ഇത് പേജ് രൂപകല്പന ചെയ്യുന്നയാൾക്ക് മെച്ചപ്പെട്ട നിയന്ത്രണം നൽകുന്നതോടൊപ്പം, ഒന്നിൽ കൂടുതൽ താളുകളിൽ ഒരേ സി.എസ്.എസ് ഉപയോഗിക്കുന്നതിലൂടെയും മറ്റും ആവർത്തനങ്ങൾ ഒഴിവാക്കുവാനും സഹായിക്കുന്നു.
 
സി.എസ്.എസ് മാനദണ്ഡങ്ങൾ [[വേൾഡ് വൈഡ് വെബ് കൺസോർഷ്യം|വേൾഡ് വൈഡ് വെബ് കൺസോർഷ്യത്തിന്റെ]] മേൽനോട്ടത്തിലാണ് നിശ്ചയിക്കപ്പെടുന്നത്. 1998 മാർച്ചിൽ പ്രസിദ്ധീകരിച്ച ആർ.എഫ്.സി 2318 <small>(RFC 2318)</small> പ്രകാരം [[ഇന്റർനെറ്റ് മീഡിയാ തരം]] അഥവാ മൈം തരമായ text/css സി.എസ്.എസ് പ്രമാണങ്ങളിൽ ഉപയോഗിക്കുവാൻ വേണ്ടി മാത്രമായി നീക്കിവച്ചിരിക്കുന്നു.
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3088090" എന്ന താളിൽനിന്ന് ശേഖരിച്ചത്