"എലീനർ റൂസ്‌വെൽറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 60:
അതേ വർഷങ്ങളിൽ, വാഷിങ്ടൺ ഗോസിപ്പ്, എലീനർ റൂസ്‍വെൽറ്റ് റൊമാന്റിക്കായി അടുത്തു ബന്ധം പുലർത്തിയിരുന്ന ‘ന്യൂ ഡീൽ’ അഡ്മിനിസ്ട്രേറ്റർ ഹാരി ഹോപ്കിൻസിനെ അവരുമായി ബന്ധിപ്പിക്കുന്ന വാര്ത്ത പുറത്തുവിട്ടിരുന്നു. ന്യൂയോർക്ക് സംസ്ഥാന പോലീസ് സാർജന്റായ ഏൾ മില്ലറുമായും എലീനർ അടുത്തു ബന്ധം പുലർത്തിയിരുന്നു. അവരുടെ അംഗരക്ഷകനായി പ്രസിഡന്റുതന്നെ അദ്ദേഹത്തെ നിയമിച്ചിരുന്നു. 1929 ൽ 32 കാരനായ മില്ലറെ കണ്ടുമുട്ടുന്ന സമയം എലീനർ റൂസ്‍വെൽറ്റിന് 44 വയസുണ്ടായിരുന്നു. അയാൾ അവരുടെ സുഹൃത്തായും ഔദ്യോഗിക എസ്കോർട്ടായും പ്രവർത്തിക്കുകയും ഒപ്പം ഡൈവിംഗും കുതിരസവാരിയും, ടെന്നീസും ഉൾപ്പെടെയുള്ള വിവിധ കായിക കലകൾ പരിശീലിപ്പിക്കുകയും ചെയ്തിരുന്നു. ജീവചരിത്രകാരൻ ബ്ലാഞ്ച് വീസൻ കുക്ക് എഴുതുന്നത്, മില്ലർ മധ്യവയസിലെ എലീനറുടെ "ആദ്യ പ്രണയ ഇടപെടൽ" ആയിരുന്നുവെന്നാണ്. ഹാസെൽ റൗളി ജീവചരിത്രത്തിൽ ഇങ്ങനെ ഉപസംഹരിക്കുന്നു: "ഒരുകാലത്ത് എലീനർ ഏളിനെ സ്നേഹിച്ചിരുന്നു എന്നതിൽ സംശയമില്ല... പക്ഷേ, അവർ തമ്മിൽ ഒരു 'പ്രേമബന്ധം' ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
 
മില്ലറുമായുള്ള എലിനറുടെ സൗഹൃദം സംഭവിച്ച് അതേ സമയത്തുതന്നെ അവരുടെ ഭർത്താവിന് അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്ന മാർഗ്യുരേറ്റ് "മിസി" ലെഹാൻഡുമായി ഒരു ബന്ധം പുലർത്തിയിരുന്നുവെന്ന് കിംവദന്തിയുണ്ടായിരുന്നു. സ്മിത്ത് എഴുതുന്നു, "ശ്രദ്ധേയമായ കാര്യം, എലീനറും ഫ്രാങ്ക്ലിനും പരസ്പരം അംഗീകാരിക്കുകയും ഇത്തരം ഏർപ്പാടുകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്തു .... എലീനരും, ഫ്രാങ്ക്ലിനും ശക്തമായ ഇഛാശക്തിയുള്ളഇാശക്തിയുള്ള വ്യക്തികളും പരസ്പരമുള്ള സന്തോഷത്തിനായി വിട്ടുവീഴ്ച ചെയ്യുന്നവരുമായിരുന്നു. അതേസമയംതന്നെ അത് തങ്ങൾക്കു സ്വയമേവ നൽകാനുള്ള സ്വന്തം കഴിവില്ലായ്മയെ തിരിച്ചറിഞ്ഞിരുന്നവരുമായിരുന്നു." എലീനറും മില്ലറുമായുള്ള ബന്ധം 1962 ൽ അവരുടെ മരണം വരെ തുടരുകയായിരുന്നുവെന്നാണ് അനുമാനിക്കപ്പെടുന്നത്. അവർ ദിവസേന കത്തുകളിലൂടെയും മറ്റും ബന്ധപ്പെട്ടിരുന്നുവെന്നു കരുതപ്പെടുന്നു, എന്നാൽ ഇത്തരം എല്ലാ കത്തുകളും നഷ്ടപ്പെട്ടു. കിംവദന്തികൾ അനുസരിച്ച്, കത്തുകൾ അജ്ഞാതമായി വാങ്ങപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്തു, അല്ലെങ്കിൽ അവരുടെ മരണത്തോടെ അവ എന്നെന്നെയ്ക്കുമായി പൂട്ടിവയ്ക്ക്പ്പെട്ടു.
 
എലീനറും കാരി ചാപ്മാൻ കാട്ടും  ദീർഘകാലസുഹൃത്തുക്കളായിരുന്നു. 1941 ൽ വൈറ്റ് ഹൌസിൽ വച്ച് ചൈ ഒമേഗ അവാർഡ് അവർക്കും നൽകിയിരുന്നു.
"https://ml.wikipedia.org/wiki/എലീനർ_റൂസ്‌വെൽറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്