"ഇളയ കാറ്റോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 14:
65 ബി സിയിൽ കാറ്റോ റോമിലേക്ക് മടങ്ങി, [[ക്വിസ്റ്റർ]] പദവിയിലേക്ക് തിരഞ്ഞടുക്കപ്പെട്ടു. [[ക്വിസ്റ്റർ]] റോമൻ റിപ്പബ്ലിക്കിലെ ധനകാര്യങ്ങളുടെ മേൽനോട്ടത്തിന്റെ ഉത്തരവാദിത്തമുള്ള ഒരു ജോലിയാണ്. ഈ പദവിയിൽ ഇരിക്കുന്നവർ നിയമിക്കപ്പെടുകയല്ല ജനഹിതമനുസരിച്ച് തെരഞ്ഞെടുക്കപ്പെടുകയാണ് ചെയ്യുക. [[ക്വിസ്റ്റർ]] പദവിയിലേറിയ കാറ്റോ ഈ ജോലിയുടെ സകല വശങ്ങളെക്കുറിച്ചും പഠിച്ചു. കണക്കുകൾ വിശദമായി പരിശോധിച്ചതിനുശേഷം മുൻപ് [[ക്വിസ്റ്റർ]] പദവിയിലിരുന്ന പലർക്കുമെതിരെ സാമ്പത്തിക തിരിമറി നടത്തിയതിന് നിയമനടപടികൾ തുടങ്ങിവച്ചു. സുള്ളയുടെ ഡിക്റ്റേറ്റർഷിപ്പ് കാലത്തെ പല ശിങ്കിടികൾക്കെതിരെയും കാറ്റോ പൊതുഖജനാവിൽനിന്ന് പണം വെട്ടിച്ചതിന് കേസെടുത്തു. സ്തുത്യർഹമായ സേവനമനുഷ്ടിച്ച് ജോലിയുടെ കാലാവധി തീർന്നു സാധാരണ സെനറ്റ് അംഗമായി തുടരുമ്പോഴും കാറ്റോയുടെ ഒരു കണ്ണ് ഖജനാവിന്റെ മേലുണ്ടായിരുന്നു. ഒരു സെനറ്റർ എന്ന നിലയിലും കാറ്റോ സ്തുത്യർഹമായ സേവനമാണ് കാഴ്ചവെച്ചത്. സെനറ്റിന്റെ ഒരു സിറ്റിങ്ങിന് പോലും കാറ്റോ പോകാതിരുന്നിട്ടില്ല, മാത്രമല്ല സിറ്റിങ്ങിനു പോകാത്ത സെനറ്റർമാരെ നിശിതമായി വിമർശിച്ചിരുന്നു.
===ഒപ്റ്റിമേറ്റുകളുമായുള്ള സഖ്യം===
സെനറ്റിൽ കയറിയ കാലം മുതലേ കാറ്റോ [[ഒപ്റ്റിമേറ്റ്]] കക്ഷിയെ പിന്താങ്ങുന്നവരിലൊരാളായിരുന്നു. ഈ കക്ഷിയിൽ വന്ന ലക്ഷ്യവ്യതിയാനങ്ങളെ തിരുത്തി അതിനെ കാതലായ റിപ്പബ്ലിക്കൻ ആശയങ്ങളിലേക്ക് തിരിച്ച്കൊണ്ട്്വരാൻ കാറ്റോ പരമാവധി ശ്രമിച്ചു. 63 ബി സിയിൽ കാറ്റോ പ്ലീബിയൻ കൗൺസിലിന്റെ ട്രൈബ്യൂണായി തിരഞ്ഞടുക്കപ്പെട്ടു. ഈ സ്ഥാനത്തിരിക്കുമ്പോൾ കാറ്റോ അക്കാലത്തെ കോൺസലായിരുന്ന [[സിസറോ|സിസറോയെ]] കാറ്റിലീനിയൻ ഗൂഡാലോചനഗൂഢാലോചന വെളിച്ചത്ത് കൊണ്ട്്വരാൻ സഹായിച്ചു. റോമിലെ ഒരു പ്രമുഖ [[പട്രീഷ്യൻ]] കുടുംബത്തിലെ അംഗമായ കാറ്റിലീൻ എന്നയാൾ റോമൻ റിപ്പബ്ലിക്കിനെ തകിടം മറിക്കാനുള്ള ഉദ്ദേശത്തോടെ മധ്യ ഇറ്റലിയിലുള്ള എട്രൂറിയ എന്ന പ്രവിശ്യയിൽ രഹസ്യ്മായി ഒരു സേനയെ സ്വരുക്കൂട്ടി റോമിനെതിരെ വരാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനിടെ തന്റെ വിജയം സുഗമമാക്കാൻ വേണ്ടി കാറ്റിലീൻ [[സിസറോ|സിസറോയെയും]] മറ്റ് പ്രമുഖ സെനറ്റർമാരെയും കൊലചെയ്യാൻ ഗൂഡാലോചനഗൂഢാലോചന നടത്തി (ഈ സംഭവമാണ് പിൽക്കാലത്ത് കാറ്റിലീൻ ഗൂഡാലോചനഗൂഢാലോചന എന്നറിയപ്പെടുന്നത്). ഗൂഡാലോചനഗൂഢാലോചന വെളിച്ചത്ത് വന്നപ്പോൾ കാറ്റിലീന്റെ അഞ്ച് അനുയായികൾ പിടിയിലായി. ഇവരെ എന്ത് ചെയ്യണം എന്ന വിഷയം സെനറ്റിൽ ചർച്ച ചെയ്യുമ്പോൾ [[സിസറോ]] അവരെ വിചാരണപോലും ചെയ്യാതെ കൈയോടെ വധിക്കണം എന്ന പ്രമേയം അവതരിപ്പിച്ചു, [[ജൂലിയസ് സീസർ|സീസർ]] ഇതിനെ നിശിതമായി എതിർത്തു, അവരെ വധശിക്ഷയ്ക്ക് വിധിക്കണ്ട ജയിലിലടച്ചാൽ മതി എന്ന് സീസർ പറഞ്ഞു. ആ ചർച്ചയിൽ വച്ച് കാറ്റോ [[സിസറോ|സിസറോയെ]] ശക്തമായി പിന്തുണച്ച് സംസാരിച്ചു. ഒടുവിൽ സെനറ്റ് [[സിസറോ|സിസറോയ്ക്ക്]] അനുകൂലമായ തീരുമാനമെടുത്തു. കാറ്റോ സെനറ്റിൽ വെച്ച് സീസറിനെ വ്യക്തിപരമായി ആക്രമിച്ചു. പരസ്യവിചാരണയും വേണ്ടാ, വിചാരണ ഇല്ലാതെ വധശിക്ഷയും പാടില്ല എന്നൊക്കെ പറയുമ്പോൾ സീസറിനും ഈ ഗൂഡാലോചനയിൽഗൂഢാലോചനയിൽ പങ്കില്ല എന്ന് ഉറപ്പിച്ച് പറയാൻ പറ്റില്ല എന്ന് കാറ്റോ സെനറ്റിൽ വെച്ച് പറഞ്ഞു. ഇവിടെവെച്ചാണ് കാറ്റോയും സീസറും തമ്മിലുള്ള ശത്രുത തുടങ്ങിയത്. <ref>http://penelope.uchicago.edu/Thayer/E/Roman/Texts/Plutarch/Lives/Cato_Minor*.html</ref> <ref>http://antiquitatis.com/rome/biographies/bio_catoyounger.html</ref>
 
===ആദ്യത്തെ ത്രിമൂർത്തി ഭരണകൂടം===
കാറ്റിലീനിയൻ ഗൂഡാലോചനയുടെഗൂഢാലോചനയുടെ കാലത്തിനുശേഷം കാറ്റോ തന്റെ കഴിവുകൾ [[ജൂലിയസ് സീസർ|സീസർ]], [[പോംപി]], [[മാർക്കസ് ലിചീനിയസ് ക്രാസ്സുസ്|ക്രാസ്സുസ്]] സഖ്യത്തിനെ എതിർക്കാനുപയോഗിച്ചു. ഈ മൂന്നു പേരും കൂടി തങ്ങളുടെ അധികാരം അനിയന്ത്രിതമായി വളർത്താൻ നടത്തിയ നീക്കങ്ങൾ കാറ്റോ അവസരം കിട്ടുമ്പോഴൊക്കെ ശക്തമായി എതിർത്തു. 61 ബി സിയിൽ [[പോംപി]] പേർഷ്യ, ജുഡിയ എന്നിത്യാദി കിഴക്കൻ പ്രദേശങ്ങളിൽ റോമിനുവേണ്ടി യുദ്ധം നയിച്ചു വിജയശ്രീലാളിതനായി റോമിലേയ്ക്ക് മടങ്ങി. സാധാരണ ഇത്തരം മടങ്ങലുകൾ കഴിഞ്ഞ് ഒരു പൊതു വിജയാഘോഷം റോമൻ സേനാനായകർക്ക് പതിവാണ്. ഈ വിജയാഘോഷം അവരുടെ രാഷ്ട്രീയ പ്രമാണിത്വം അരക്കിട്ടുറപ്പിക്കാനുപകരിക്കുന്ന ഒരു ചടങ്ങ്കൂടിയാണ്. ഈ വിജയാഘോഷങ്ങളിൽ ഇവർ അവരുടെ സേനയുമായി റോമിലെ തെരുവുകളിലൂടെ ഘോഷയാത്ര നടത്താറുണ്ട്. [[പോംപി|പോംപിയ്ക്ക്]] ആ സമയത്ത് രണ്ട് ആഗ്രഹങ്ങളുണ്ടായിരുന്നു ഒന്ന് പൊതു വിജയാഘോഷം നടത്തുക, രണ്ട് വീണ്ടും കോൺസൾ പദവിയുടെ തിരഞ്ഞെടുപ്പിനു നിൽക്കുക. കോൺസൾ പദവിയുടെ തിരഞ്ഞെടുപ്പിനു നിൽക്കുന്ന സേനാനായകന്മാർ അവരുടെ സേനയുമായി റോമിൽ പ്രവേശിക്കാൻ പാടില്ല എന്ന ഒരു തിരഞ്ഞെടുപ്പു നിയമം അന്ന് നിലവിലുണ്ടായിരുന്നു. സേനയെ പിരിച്ചുവിട്ടാൽ സേനയുമായി വിജയാഘോഷം നടത്താൻ പറ്റില്ല. അപ്പോൾ [[പോംപി|പോംപിയ്ക്ക്]] ഒന്നുകിൽ തിരഞ്ഞെടുപ്പ് അല്ലെങ്കിൽ വിജയാഘോഷം ഏതെങ്കിലും ഒരെണ്ണം മാത്രമേ നടക്കൂ എന്ന അവസ്ഥ വന്നു. ഇത് മറികടക്കാൻ വേണ്ടി തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കാൻ പോംപി സെനറ്റിനോടഭ്യർത്ഥിച്ചു. കാറ്റോ ഇതിനെ ശക്തമായിട്ടെതിർത്തു. [[പോംപി|പോംപിയുടെ]] അളിയൻ ക്വിന്റസ് മെറ്റല്ലുസ് ചെലർ (Quintus Metellus Celer) നിയമഭേദഗതിക്ക് ഒരു പ്രമേയം അവതരിപ്പിക്കാൻ ശ്രമിച്ചു, പക്ഷെ അത് വിജയിച്ചില്ല. ഒടുവിൽ പോംപിയ്ക്ക് വിജയാഘോഷം മാത്രം നടത്തി തൃപ്തിയടയേണ്ടി വന്നു. <ref>http://penelope.uchicago.edu/Thayer/E/Roman/Texts/Plutarch/Lives/Cato_Minor*.html</ref>
 
ഇതേ പ്രശ്നം [[ജൂലിയസ് സീസർ|സീസറിന്]] ഉണ്ടായപ്പോൾ കാറ്റോ ഫിലിബസ്റ്റർ എന്ന തന്ത്രമുപയോഗിച്ചു വോട്ടെടുപ്പ് തടഞ്ഞു. ഫിലിബസ്റ്റർ എന്ന് പറഞ്ഞാൽ രാത്രി സഭ പിരിയുംവരെ പ്രസംഗം നീട്ടി വോട്ടെടുപ്പ് തടയുന്ന ഒരു തന്ത്രമാണ്. ഒടുവിൽ സീസർ വിജയാഘോഷം വേണ്ടാ എന്നു വയ്ച്ച് കോൺസൾ തെരഞ്ഞെടുപ്പിനു നിന്നു. ആ തിരഞ്ഞെടുപ്പിൽ സീസർ വിജയിച്ചു കോൺസൾ ആയി. അതിനുശേഷം സീസർ സർക്കാർ ഭൂമി [[പോംപി|പോംപിയുടെ]] വിരമിച്ച പട്ടാളക്കാർക്ക് വീതിച്ച് കൊടുക്കുന്നതിന് ഒരു പ്രമേയം സെനറ്റിലവതരിപ്പിച്ചു. കാറ്റോ ഇതിനെതിരെ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ സീസറിന്റെ അംഗരക്ഷകർ കാറ്റോയെ പിടിച്ചു സെനറ്റിനു പുറത്തു തള്ളി. ഈ വിചിത്രമായ നടപടിക്കെതിരെ പ്രതിഷേധിച്ച് മറ്റ് ചില സെനറ്റർമാർ സഭയിൽ നിന്നിറങ്ങിപ്പോയി. സെനറ്റിൽ പ്രതിഷേധം മൂത്തപ്പോൾ ഒടുവിൽ സീസർ ഈ നിയമഭേദഗതി വോട്ടിങ്ങിനു വയ്ച്ചു, പക്ഷെ ഇത് സെനറ്റിനെ മറികടന്ന് ജനങ്ങളുടെയിടയിൽ ഒരു റെഫറണ്ടം (plebiscite) ആയി അവതരിപ്പിച്ചു.
"https://ml.wikipedia.org/wiki/ഇളയ_കാറ്റോ" എന്ന താളിൽനിന്ന് ശേഖരിച്ചത്