"അന്തഃപ്രജ്ഞ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 4:
==ദർശനം==
 
[[ഭാരതം|ഭാരതീയ]] ദർശനങ്ങളിലും പാശ്ചാത്യദർശനങ്ങളിലും അന്തഃപ്രജ്ഞയ്ക്ക് ഉയർന്ന സ്ഥാനമാണ് ഉള്ളത്. ഭാരതീയ തത്ത്വചിന്തയുടെ പേരുതന്നെ ''ദർശനം'' എന്നാണ്. [[സത്യം]] നേരിട്ടു കാണുക അല്ലെങ്കിൽ അറിയുക എന്നതാണ് ഇതിന്നർഥം. വേദോപനിഷത്തുകളിലും ആറ് ആസ്തികദർശനങ്ങളിലും രണ്ട് നാസ്തികദർശനങ്ങളിലും അന്തഃപ്രജ്ഞയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. [[ജൈനമതം|ജൈനമതത്തിൽ]] അന്തഃപ്രജ്ഞാജ്ഞാനത്തെ മൂന്നുവിധത്തിൽ തരംതിരിച്ചിരിക്കുന്നു: അവധി, മനഃപര്യയം, കേവലജ്ഞാനംകേവലജ്ജാനം. ഇതിൽ കേവലജ്ഞാനംകേവലജ്ജാനം, ദേശകാലഭേദങ്ങൾക്ക് അതീതമാണ്. ബുദ്ധമതത്തിലെ നിർവാണമെന്ന അനിർവചനീയാവസ്ഥ അന്തഃപ്രജ്ഞയിൽകൂടി മാത്രമേ അറിയുവാൻ സാധിക്കൂ. അദ്വൈത വേദാന്തത്തിൽ ഏറ്റവും ഉയർന്ന സ്ഥാനമുള്ള ശ്രുതി, ഋഷിമാരുടെ അന്തഃപ്രജ്ഞാജ്ഞാനമാണ്. [[പ്രവാചകൻ|പ്രവാചകർ]], മഹർഷിമാർ, ആചാര്യൻമാർ തുടങ്ങിയവർക്ക് [[ഈശ്വരൻ|ഈശ്വരനെക്കുറിച്ച്]] ലഭിക്കുന്ന അറിവ് അന്തഃപ്രജ്ഞയിൽകൂടിയാണെന്ന് [[ഖുറാൻ|ഖുർ-ആനും]] സിദ്ധാന്തിക്കുന്നു.
 
==വിവിധചിന്തകൾ==
വരി 13:
(Intuitionism).
 
സത്യാന്വേഷണത്തിൽ അന്തഃപ്രജ്ഞയെ മുഖ്യോപാധിയായി സ്വീകരിച്ചുകൊണ്ടുള്ള സിദ്ധാന്തം. മധ്യകാല സ്കളൊസ്റ്റിക്ക് ചിന്തയിൽ നിന്നാണ് അന്തഃപ്രജ്ഞാവാദത്തിന്റെ ഉദ്ഭവം. ഇത് [[പ്രയോജനവാദം|പ്രയോജനവാദത്തിനെതിരാണ്]] (pragmatism). മുഖ്യമായി തത്ത്വദർശനത്തിലും നീതിശാസ്ത്രത്തിലും ആണ് ഈ സിദ്ധാന്തത്തെ അംഗീകരിച്ചിട്ടുള്ളത്. ഷാഫ്റ്റ്സ്ബറിയാണ് നീതിശാസ്ത്രത്തിൽ അന്തഃപ്രജ്ഞാവാദത്തിന്റെ ഉപജ്ഞാതാവ്. അദ്ദേഹത്തിന്റെ സിദ്ധാന്തത്തെ പതിനെട്ടാം നൂറ്റാണ്ടിൽ ബട്ലർ ഓ. ഹച്ചിസൺ കൂടുതൽ പരിപുഷ്ടമാക്കി. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ധാർമികവിധി-പ്രസ്താവനകളുടെ പരമാധികാരി മനസ്സാക്ഷിയാണ്മനസാക്ഷിയാണ്. സ്വതഃസിദ്ധമായ ധാർമികബോധം (Moral sense)കൊണ്ടാണ് നമ്മൾ തെറ്റും ശരിയും മനസ്സിലാക്കുന്നത് എന്ന് ഹച്ചിസൺ വാദിക്കുന്നു. [[പഞ്ചേന്ദ്രിയം|പഞ്ചേന്ദ്രിയങ്ങൾകൊണ്ട്]] ഓരോ വസ്തുവിന്റേയും ഗുണവിശേഷങ്ങൾ മനസ്സിലാക്കുന്നതുപോലെ ആന്തരികപ്രേരണകൊണ്ട് നന്മ-തിന്മകൾ മനസ്സിലാക്കുന്നു. ഈ സിദ്ധാന്തം പലരും സ്വീകരിച്ചു. ആധുനിക നീതിശാസ്ത്രത്തിൽ പ്രത്യേകിച്ച് [[ബ്രിട്ടൻ|ബ്രിട്ടനിൽ]] ഇതിന് പ്രചാരം ലഭിച്ചു. ജോർജ് മൂർ, ചാർലി ബ്രോഡ്, ഡേവിഡ് റോസ്, ആൽഫ്രഡ് ഇവിങ് തുടങ്ങിയവരാണ് ഇതിന്റെ പ്രയോക്താക്കൾ. അന്തഃപ്രജ്ഞ വഴി ലഭിച്ച ചില തത്ത്വങ്ങളെ അടിസ്ഥാനമാക്കിയാണ് നീതിശാസ്ത്രം ചുമതലകൾ നിശ്ചയിക്കുന്നത്. അല്ലാതെ [[മനുഷ്യൻ]], [[സമൂഹം]], [[പ്രകൃതി]] എന്നിവയെക്കുറിച്ചുള്ള അറിവിൽനിന്നല്ല എന്ന് ഇക്കൂട്ടർ വാദിക്കുന്നു. ഈ തത്ത്വങ്ങൾ സ്വതഃപ്രാമാണ്യങ്ങളാണെന്ന് ഫലനിരപേക്ഷതാവാദികൾ (Deontologists) അഭിപ്രായപ്പെട്ടു. ധാർമികമൂല്യങ്ങളെക്കുറിച്ചോ തത്ത്വങ്ങളെക്കുറിച്ചോ പെട്ടെന്നുള്ള അവബോധത്തെയാണ് നീതിശാസ്ത്രത്തിൽ അന്തഃപ്രജ്ഞകൊണ്ടുദ്ദേശിക്കുന്നത്.
 
[[ശാസ്ത്രം|ശാസ്ത്രീയ]] കണ്ടുപിടിത്തങ്ങൾക്കാധാരമായ പരീക്ഷണ നിരീക്ഷണങ്ങളിൽ ചില നിർണായകഘട്ടങ്ങളിൽ അന്തഃപ്രജ്ഞ പ്രവർത്തിക്കാറുണ്ടെന്ന് ചിലർ കരുതുന്നു.
"https://ml.wikipedia.org/wiki/അന്തഃപ്രജ്ഞ" എന്ന താളിൽനിന്ന് ശേഖരിച്ചത്