"അഥീന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അഥീനിയം താളിൽനിന്ന് പകർത്തിയത്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 27:
അഥീന ആഥൻസിന്റെ രക്ഷാധികാരിണിയാണ്; വിജ്ഞാനത്തിന്റെ മൂർത്തിമദ്ഭാവവും. കൊട്ടാരങ്ങളിലെ കരകൗശല വിദ്യകളുടെ സംരക്ഷണവും മേൽനോട്ടവും വഹിച്ചിരുന്ന ഈ ദേവത, ആഥൻസിൽ വ്യവസായം അഭിവൃദ്ധിപ്പെട്ടതോടുകൂടി എല്ലാ വിദ്യകളുടെയും ബുദ്ധിപരമായ പ്രവർത്തനങ്ങളുടെയും അധിദേവതയായി. വിവാഹത്തെ വെറുക്കുന്ന കന്യകയെങ്കിലും രാജ്യപരിപാലിക എന്ന നിലയിൽ പക്ഷിമൃഗാദികളുടെയും വൃക്ഷലതാദികളുടെയും ഉർവരത നിലനിർത്തുന്ന ചുമതല ഇവരിൽ വന്നുചേർന്നു. ഒരു സമരദേവതയെന്ന നിലയിലും ഇവർ ആരാധിക്കപ്പെട്ടു. അഥീനയുടെപേരിൽ നാലു വർഷത്തിലൊരിക്കൽ ആഗസ്റ്റുമാസത്തിൽ 'പാനഥീനിയ' എന്നൊരുത്സവം നടത്തിവന്നിരുന്നു. പാർത്തിനോൺ എന്ന അഥീനാക്ഷേത്രം ഒരു കാലത്ത് ലോകവിശ്രുതമായിരുന്നു. റോമാക്കാർ തങ്ങളുടെ മിനർവാദേവിയേയും അഥീനയേയും അഭിന്നരായി കണക്കാക്കിവരുന്നു.
==അഥീനിയം==
പ്രാചീന [[ഗ്രീസ്|ഗ്രീസിലെ]], [[അഥീന]]ദേവിക്ക് അർപ്പിക്കപ്പെട്ട [[ക്ഷേത്രം|ക്ഷേത്രമാണ്]] '''അഥീനിയം'''. അഥീനദേവിക്ക് സമർപ്പിക്കപ്പെട്ട എല്ലാ ക്ഷേത്രങ്ങൾക്കും കെട്ടിടങ്ങൾക്കും അഥീനിയം എന്നു പറയാറുണ്ട്. ആഥൻസിലെ അഥീനാക്ഷേത്രത്തിനാണ് ഇവയിൽ പ്രാമാണ്യം. [[കവി|കവികളും]] കലാകാരൻമാരും അവരുടെ കൃതികളും സംഭാവനകളും അവതരിപ്പിക്കാനുള്ള വേദിയായി ഈ മന്ദിരത്തെ ഉപയോഗിച്ചുവന്നു. പ്രസംഗകല, നിയമം, തത്ത്വശാസ്ത്രം, ഭാഷാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ അധ്യാപനം നൽകത്തക്ക കഴിവുള്ള പണ്ഡിതൻമാർ ഈ സ്ഥാപനത്തെ അതാതുകാലത്ത്അതതുകാലത്ത് സേവിച്ചിരുന്നു.
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/അഥീന" എന്ന താളിൽനിന്ന് ശേഖരിച്ചത്