"പുതിന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

117 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
|subdivision = See text
|}}
[[ഗന്ധം|സുഗന്ധം]] പുറപ്പെടുവിക്കുന്ന ഇലകളുള്ള സസ്യങ്ങളുടെ വർഗത്തിൽപ്പെടുന്ന ഒരു [[ഔഷധസസ്യങ്ങളുടെ പട്ടിക|ഔഷധ സസ്യമാണ്]] '''പുതിന'''. [[അറേബ്യൻ ഉപദ്വീപ്|അറേബ്യൻ]] നാടുകളിലെ ഒരു പ്രധാനപ്പെട്ട സസ്യമായ ഇത് [[അറബി ഭാഷ|അറബി ഭാഷയിൽ]] '''നാന''' എന്ന പേരിലറിയപ്പെടുന്നു. പുതിനയിൽ നിന്നാണ് [[മെന്തോൾ]] എന്ന തൈലം വാറ്റിയെടുക്കുന്നത്. ഇന്ത്യയിൽ എല്ലായിടത്തും ഈ സസ്യം കാണപ്പെടുന്നു. തണ്ടു മുറിച്ചു നട്ട് വളർ‌ത്താം. മെന്ത അഥവാ മിന്റ് എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന പുതിന [[മണ്ണ്|മണ്ണിൽ]] പടർന്നാണു വളരുന്നത്. പെപ്പർമിന്റ്, പൈനാപ്പിൾമിന്റ് തുടങ്ങി പലതരം പുതിനയിനങ്ങളുണ്ട്. പുതിന കഴിക്കുമ്പോൾ ചെറിയ ഒരു മധുരവും ശേഷം തണുപ്പുമാണു അനുഭവപ്പെടുക. പുതിനയിലടങ്ങിയ [[മെന്തോൾ]] ആണ് ഇതിനു കാരണം.
 
== ഉപയോഗം ==
[[പ്രമാണം:Pudina Chutney.jpg|left|thumb|100px|പുതിന ചട്നി]]
ഹൃദ്യമായ വാസനയുള്ള പുതിനയില രുചിക്കും [[ഗന്ധം|മണത്തിനും]] വേണ്ടി [[കറി|കറികളിലും]] [[ബിരിയാണി]] പോലുള്ള ഭക്ഷണ വിഭവങ്ങളിലും ചേർക്കുന്ന പതിവുണ്ട്. പുതിന [[ചട്ണി]], പുതിന [[ചായ]] തുടങ്ങിയ വിഭവങ്ങളും പുതിനയുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. ഇതിനു പുറമേ സൂപ്പ്, [[പഴച്ചാറ്|ജ്യൂസ്]] തുടങ്ങിയ പാനീയങ്ങളിലും വിവിധതരം [[മിഠായി|മിഠായികളിലും]] [[ച്യൂയിങ് ഗം|ച്യൂയിംഗമ്മുകളിലും]] ചേർക്കുന്നു. പുതിനസത്ത് ചേർന്ന [[ടൂത്ത് പേസ്റ്റ്|ടൂത്ത് പേസ്റ്റുകളും]] മൗത്ത് ഫ്രഷ്നറുകളും വിപണിയിൽ ലഭ്യമാണ്.
 
== ഔഷധ ഗുണങ്ങൾ ==
പുതിന പതിവായി കഴിക്കുന്നത് [[ആമാശയം|ആമാശയ]] ശുദ്ധീകരണത്തിനും ഉദരരോഗങ്ങൾക്കും നല്ലതാണ്. ഒപ്പം മൂത്രം നന്നായി പോകുന്നതിനും സഹായിക്കുന്നു. [[ആസ്മ|ആസ്തമ]], അലർജി തുടങ്ങിയ വ്യാധികൾക്കുള്ള പ്രതിവിധിയായും പുതിന ഉപയോഗിക്കുന്നു.<ref>[http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?contentId=9510935&tabId=6&BV_ID=@@@ പുതിയ ഇലരുചികൾ, മനോരമ ഓൺലൈൻ - ആരോഗ്യം താൾ ]</ref> [[ആയുർവേദം|ആയുർവേദപ്രകാരം]] ചെടിയുടെ മുഴുവൻ ഭാഗങ്ങളും ഔഷധയോഗ്യമാണ്. [[ജലദോഷം]], ത്വക് രോഗങ്ങൾ ഇവയെ പ്രതിരോധിക്കാനും പുതിനയുടെ ഇല ഉപയോഗിക്കുന്നു.
 
==രസാദി ഗുണങ്ങൾ==
41,047

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3087055" എന്ന താളിൽനിന്ന് ശേഖരിച്ചത്