"മമ്പുറം സയ്യിദ് അലവി തങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 39:
ബ്രിട്ടീഷ് സാമ്രാജ്യം ഏഷ്യൻ രാജ്യങ്ങളിൽ നടത്തുന്ന കടന്നു കയറ്റത്തിനും അക്രമങ്ങൾക്കുമെതിരെ ശബ്ദമുയർത്തിയ വിപ്ലവകാരിയായിരുന്നു സയ്യിദ് അലവി തങ്ങൾ. മലബാർ ബ്രിട്ടീഷ് രാജിന്റെ ഭാഗമാവുകയും ജന്മികളോട് ചേർന്ന് വലിയ തോതിൽ ചുങ്കവും അടിച്ചമർത്തലുകളും ബ്രിട്ടീഷ് സർക്കാർ ഭരണ രീതികളായി സ്വീകരിക്കുവാനും ആരംഭിച്ചതോടെ മുസ്‌ലിംകൾക്കിടയിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ കുറിച്ച് ഉത്ബോധിപ്പിക്കുവാനും,ബ്രിട്ടീഷ് വിരുദ്ധവികാരം വളർത്തിയെടുക്കുന്നതിനും ഇദ്ദേഹം നിസ്സാരമല്ലാത്ത സംഭാവന നൽകി. മമ്പുറം സയ്യിദ് അലവിയുടെ നേതൃത്വത്തിൽ നടക്കുന്ന കൊളോണിയൽ വിരുദ്ധ പ്രവർത്തനങ്ങളും അലവിയുടെ ശിഷ്യന്മാർ നടത്തുന്ന പോരാട്ടങ്ങളും ബ്രിട്ടീഷ് അധികാരികളെ വലച്ചിരുന്നു. സർക്കാരിനെതിരെ യുദ്ധം നയിക്കാൻ മാപ്പിളമാരെ പ്രേരിപ്പിക്കുന്നു, യുദ്ധത്തിനായി ആവേശം ജനിപ്പിക്കുന്ന ഭാഷണങ്ങൾ നടത്തുന്നു, വേദ വചനങ്ങൾ ഉദ്ധരിക്കുന്നു, ബ്രിട്ടീഷ് വിരുദ്ധ ലഹളകൾ ആരംഭിക്കുന്നതിനു മുൻപ് കലാപകാരികൾ തറമ്മൽ സമാധിപീഠവും, മമ്പുറം അലവിയെയും സന്ദർശിക്കുന്നു, കരം ചുംബിച്ചു ആശീർവാദം തേടുന്നു, യോദ്ധാക്കളെ അലവി അനുഗ്രഹിക്കുന്നു, യുദ്ധത്തിന് വേണ്ടി ജപിച്ച ഏലസ്സും, തകിടും നൽകുന്നു, യുദ്ധത്തിന് മുൻപ് പോരാളികളെ ഒരുമിച്ചു കൂട്ടി അലറിക്കരയുന്ന റാറ്റീപ് ദിക്ർ ആലാപനം സംഘടിപ്പിക്കുന്നു. [[തറമ്മൽ ജാറം]], [[നടുവിൽ ജാറം]] എന്നിവിടങ്ങളിൽ പ്രാർത്ഥന നടത്തുന്നു, കൊല്ലപ്പെട്ട കലാപകാരികളെ പുണ്യവാന്മാരായി ചിത്രീകരിച്ചു നേർച്ച പോലുള്ള ബഹുമാനങ്ങൾ സംഘടിപ്പിക്കാൻ ശ്രമിക്കുന്നു. എന്നിങ്ങനെ ഒട്ടനേകം കുറ്റാരോപണങ്ങൾ പല ഘട്ടങ്ങളിലായി സയ്യിദ് അലവിയുടെ മേൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ചാർത്തിയിട്ടുണ്ട്. <ref>Logan malabar manual vol 1.1,p 557 Malabar m Logan 558 , 59</ref>
 
ആദ്യ ഘട്ടത്തിൽ ഭാഷണങ്ങളാലും രണ്ടാം ഘട്ടത്തിൽ പോരാട്ടങ്ങളാലും അദ്ദേഹം ബ്രിട്ടീഷ് മേധാവിത്വത്തിനെതിരെ നിലകൊണ്ടു.ബ്രിട്ടീഷ് വിരുദ്ധ പോരാളി [[മുരീദ്]] ചെമ്പൻ പോക്കറെ കൊന്ന് മൃതദേഹം വിരൂപമാക്കി അലവി തങ്ങൾക്ക് കാണാനായി പള്ളിയുടെ അടുത്തുള്ള ഒരു മരത്തില് സൈന്യം കെട്ടിതൂക്കി. കൊളോണിയലിസത്തിനെതിരെ ഉത്ബോധനങ്ങളിൽഉദ്ബോധനങ്ങളിൽ നിന്നും പരസ്യമായ പോരാട്ടത്തിലേക്ക് തങ്ങളെ നയിച്ചത് ഈ സംഭവമാണെന്ന് വിലയിരുത്തുന്നു. ഇതിനെ തുടർന്നാണ് ബ്രിട്ടീഷുകാർക്കെതിരെ പോരാട്ടത്തിന് ആഹ്വാനം ചെയ്ത് [[സൈഫുൽ ബത്താർ]] എന്ന കൃതി ഇദ്ദേഹം രചിക്കുന്നത്.
 
[[മുട്ടിച്ചിറ ലഹള]] [[ചേരൂർ ലഹള]] എന്നീ ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങൾക്ക് നേതൃത്വം നൽകിയത് അലവിയാണെന്നു സർക്കാർ വിശ്വസിച്ചിരുന്നു. 1801-02, 1817, 1841-43 എന്നി കാലയളവുകളിൽ സയ്യിദ് അലവിയെ അറസ്റ്റു ചെയ്യാൻ അധികാരികൾ തീരുമാനിച്ചിരുന്നെങ്കിലും കലാപം ഭയന്ന് തീരുമാനങ്ങൾ മാറ്റിവെയ്ക്കുകയായിരുന്നു.<ref name=mamburam-1/> 1817 ഇൽ കളക്ടർ ജെയിംസ് വോഗൻ കീഴടങ്ങാനുള്ള കൽപ്പന പുറപ്പെടുവിച്ചപ്പോൾ സായുധരായ ഒരു സംഘം ആളുകളോടൊപ്പം കോഴിക്കോട് കളക്ടർ ഓഫീസിലേക്കെത്തിയ സയ്യിദ് '''ഞാൻ ഒരിക്കലും സ്വമേധയാ നിങ്ങൾക്ക് മുന്നിൽ തലകുനിക്കില്ല വേണമെങ്കിൽ ബലമായി നടപ്പാക്കാം''' എന്നറിയിച്ചപ്പോൾ കളക്ടർ ജെയിംസ് ആദരവ് നൽകി അലവിയോട് സംസാരിക്കുകയും തിരിച്ചു പോകാൻ അനുവദിക്കുകയുമാണുണ്ടായത്. ഇക്കാര്യങ്ങൾ വിശദീകരിച്ചു കളക്ടർ ഗവർണ്ണർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ 'മലബാറിലെ വലിപ്പ ചെറുപ്പമില്ലാതെ ആബാലവൃദ്ധം ജനങ്ങൾ അലവിയെ ദിവ്യനായും മഹാത്മാവായും കരുതി പോരുന്നുണ്ടെന്നും അറസ്റ്റു പോലുള്ള നടപടികൾ വ്യാപകമായ സർക്കാർ വിരുദ്ധ കലാപങ്ങൾ ക്ഷണിച്ചു വരുത്തുമെന്നും വിവരിക്കുന്നു'. <ref>മദ്രാസ് ഗവർനേറ്റ്, ഡിസ്ട്രിക് റെക്കോർഡ്-ലഭിച്ച എഴുത്തുകൾ - നിയമപാലനം- 1817 pp 435 -36</ref>
"https://ml.wikipedia.org/wiki/മമ്പുറം_സയ്യിദ്_അലവി_തങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്