"ബോംബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ആയുധങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 32:
ബോംബുകളെ പ്രധാനമായും സിവിലിയൻ ബോംബുകൾ എന്നും മിലിട്ടറി ബോംബുകൾ എന്നും രണ്ടായി തിരിച്ചിരിക്കുന്നു. ഇതിൽ ഏറ്റവും കൂടുതലായി നിർമ്മിക്കുന്നതും ഉപയോഗിക്കുന്നതും വികസിപ്പിക്കുന്നതുമായ ബോംബുകളാണ് മിലിട്ടറി ബോംബുകൾ. യുദ്ധരംഗത്താണ് ഇവ വ്യാപകമായി ഉപയോഗിക്കുന്നത്. ഇമ്പ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസസ് വിഭാഗത്തിൽ വരുന്ന ബോംബുകളെ മൂന്നായി തിരിച്ചിരിക്കുന്നു. ഒരു സ്യൂട്ട് കേസിലോ പെട്ടിയിലോ വയ്ക്കുന്ന ബോംബുകളാണ് ടൈപ്പ് 76 ബോംബുകൾ. ബോംബർ വിമാനങ്ങളിലൂടെ പ്രയോഗിക്കുന്നവയാണ് ടൈപ്പ് 80 ബോംബുകൾ. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനങ്ങളെ ബോംബുകളായി ഉപയോഗിക്കാറുണ്ട്. വെഹിക്കിൾ ബോൺ ഐ.ഇ.ഡി. അഥവാ VBIED എന്നറിയപ്പെടുന്ന ഇത്തരം ബോംബുകൾ അത്യധികം വിനാശസ്വഭാവമുള്ളവയാണ്. ഇമ്പ്രവൈസ്ഡ് എക്സ്പ്ലോസീവ് മെറ്റീരിയൽസ് പൊതുവെ അസ്ഥിരമാണ്. ഘർഷണം മുതൽ ഇലക്ട്രോസ്റ്റാറ്റിക് ഷോക്ക് വരെയുള്ള ഘടകങ്ങളിലുണ്ടാകുന്ന വ്യതിയാനങ്ങൾ കൊണ്ട് ഇവ പൊട്ടിത്തെറിക്കാം. റിമോട്ട് ഉപയോഗിച്ചു നിയന്ത്രിക്കുന്ന ബോംബുകൾ ചിലപ്പോൾ താപനിലയിലുണ്ടാകുന്ന വ്യത്യാസം കൊണ്ടോ മൊബൈൽ ഫോണുകൾ, റോഡിയോ എന്നീ ഉപകരണങ്ങളുടെ സാന്നിദ്ധ്യം കൊണ്ടോ പൊട്ടിത്തെറിക്കാം. വിദഗ്ദരല്ലാത്തവരുടെ ഇടപെടൽ കൊണ്ടും ബോംബ് സ്ഫോടനം ഉണ്ടാകാൻ സാധ്യതയുണ്ട്.
 
ഏറ്റവും അപകടകരമായ ബോംബുകളാണ് ആറ്റംബോംബുകളും ഹൈഡ്രജൻ ബോംബുകളും. വലിയ ഒരു ആറ്റം വിഘടിക്കുമ്പോൾ വൻതോതിൽ ഊർജ്ജം പുറത്തുവിടുന്നു എന്ന അണുവിഘടന (ന്യൂക്ലിയാർ ഫിഷൻ) സിദ്ധാന്തം അടിസ്ഥാനമാക്കിയാണ് ആറ്റം ബോംബുകൾ പ്രവർത്തിക്കുന്നത്. ഹൈഡ്രജൻ ബോംബുകളുടെ പ്രവർത്തന തത്വംതത്ത്വം ന്യൂക്ലിയാർ ഫ്യൂഷനാണ്. ന്യൂക്ലിയാർ ഫിഷനിലൂടെ സൃഷ്ടിക്കുന്ന വൻതോതിലുള്ള ഊർജ്ജം ഉപയോഗിച്ചാണ് ഹൈഡ്രജൻ ബോംബുകളിൽ സ്ഫോടനം ആരംഭിക്കുന്നത്.
 
വിശാലമായ പ്രദേശത്ത് വിനാശകരമായ പദാർത്ഥങ്ങൾ വിതറുന്നതിനായി ഉപയോഗിക്കുന്ന സ്ഫോടനശേഷി കുറഞ്ഞ ബോംബുകളാണ് 'ഡേട്ടി ബോംബുകൾ' (dirty bomb). അണുപ്രസരമുള്ള പദാർത്ഥങ്ങൾ, രാസപദാർത്ഥങ്ങൾ എന്നിവയാണ് ഇത്തരം ബോംബുകളിൽ ഉപയോഗിക്കുന്നത്. ഒരു പ്രദേശത്തെ ജനങ്ങളെ കൊല്ലുന്നതിനോ മുറിവേൽപ്പിക്കുന്നതിനോ അല്ലെങ്കിൽ ആ പ്രദേശത്തേക്കു ശത്രുക്കൾ വരാതിരിക്കാനോ ആണ് ഡേർട്ടി ബോംബുകൾ പ്രയോഗിക്കുന്നത്.
"https://ml.wikipedia.org/wiki/ബോംബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്