"പെൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 10:
[[File:A golden silver ball point pen.jpg|thumb|ഒരു ലക്ഷ്വറി ബോൾപോയിന്റ് പേന]]
* എണ്ണമയമുള്ള മഷിയിൽ കൊണ്ടുവരുന്ന ഒരു ചെറിയ കട്ടിയുള്ള ഗോളമാണ് ബാൾപേനയുടെ നിബ്. സ്റ്റീലോ,ബ്രാസ്സോ അല്ലെങ്കിൽ ടങ്സ്റ്റൺ കാർബൈഡോ കൊണ്ട് നിർമ്മിക്കപ്പെട്ട നിബ് 0.5-1.2 മി.മീ ആയിരിക്കും.<ref>{{cite web|title=How does a ballpoint pen work? |work=Engineering |publisher=HowStuffWorks |date=1998–2007 |url=http://science.howstuffworks.com/question683.htm |accessdate=2007-11-16 }}</ref> പേപ്പറുമായി സബർക്കത്തിൽ വരുമ്പോൾ തന്നെ ഈ മഷി ഉണങ്ങുന്നു. ഇത്തരം ബാൾപേനകൾ വിലകൂടിയതും, വില കുറഞ്ഞവയുമുണ്ട്. ഇപ്പോൾ ഫൗണ്ടെയിൻ പേനകളുടെ സ്ഥാനം മുഴുവൻ കരസ്ഥമാക്കിയിരിക്കുകയാണ് ബാൾ പേനകൾ.
*ബാൾപോയിന്റ് പേനയ്ക്ക് സമാനമായ നിബുള്ള റോളർബാൾ പേനയിലുള്ളത് വെള്ളത്തിന്റെ അടിസ്ഥാനത്തിലുള്ള ദ്രാവകമോ, ജെൽ മഷിയോ ആണ്. എണ്ണമയമുള്ള മഷിയേക്കാൾ ഇത്തരം മഷിക്ക് വിസ്കോസിറ്റി കുറഞ്ഞതിനാൽ മഷിയെ പേപ്പർ വേഗത്തിൽ വലിച്ചെടുക്കുന്നു, ഇത് ഇത്തരം പേനകൾക്ക് എഴുതുമ്പോഴുള്ള വഴക്കെ നൽകുന്നു. ബാൾപോയിന്റ് പേനകളുടെ അനായാസതയും, ഫൗണ്ടെയിൻ പേനകളുടെ നനവുള്ള മഷിയും രണ്ടും ഒരുമിപ്പിപ്പിച്ചുള്ള ഒരു ഡിസൈനാണ് റോളർബാൾ പേനകളുടേത്. വ്യത്യസ്ഥവ്യത്യസ്ത നിറങ്ങളിലുള്ള മഷി ഇത്തരം പേനകൾക്ക് ലഭ്യമാണ്. തിളങ്ങുന്നതും, തിളങ്ങാത്തതും, കാണാൻ കഴിയാത്തതുമായി മഷിയും ഇതിൽ ലഭ്യമാണ്.
*ഒരു നിബിലൂടെ വെള്ളത്തിന്റെ അടിസ്ഥാനത്തിലുള്ള മഷി കൊണ്ടെഴുതുന്നതാമ് ഫൗണ്ടെയിൻ പേനകൾ. മഷി ശേഖരിച്ച് വച്ചിരിക്കുന്ന ഇടത്തിൽ നിന്നും നിബിലേക്ക് മഷി എത്തുന്നു, കാപ്പിലറി പ്രവർത്തനങ്ങൾകൊണ്ടും ഗുരുത്വാകർഷണ ബലവുംകൊണ്ടാണത് സംഭവിക്കുന്നത്. നിബിന് ചലിക്കുന്ന ഭാഗങ്ങളില്ല, നേരിട്ട് മഷിയെ പ്രതലത്തിലേക്കെത്തിക്കുന്നു. ഫൗണ്ടെയിൻ പേനയുടെ മഷി ശേഖരിക്കുന്ന സംഭരണി പുനഃരുപയോഗിക്കാൻ പറ്റുന്നതും പറ്റാത്തതുമുണ്ട്. പുനഃരോപയിക്കാൻ കഴിയാത്ത നശിപ്പിക്കാൻ കഴിയുന്ന ഫൗണ്ടെയിൻ പെൻ സംഭരണികളെ ''ഇങ്ക് കാട്രിഡ്ജ്'' എന്നാണ് പറയുന്നത്. ഒരു പിസ്റ്റന്റെ മെക്കാനിസമാണ് റീഫിൽ ചെയ്യാവുന്ന് പുനഃരുപയോഗിക്കാൻ കഴിയുന്ന ഫൗണ്ടെയിൻ പെൻ സംഭരണികൾക്കുള്ളത്. ഇവയെ കാട്രിഡ്ജ് എന്നാണ് പറയുന്നത്. സ്ഥിരവും അസ്ഥിരവുമായ മഷികൾ ഇത്തരം പേനകൾക്കുണ്ട്.
*ഫൈബറസ് ഉത്പന്നങ്ങൾക്കൊണ്ട് നിർമ്മിച്ച നിബാണ് ഫെൽറ്റ്-ടിപ്പ് അല്ലെങ്കിൽ മാർക്കർ പേനകൾക്കുള്ളത്. ചെറിയ ടിപ്പുള്ള ഭാഗംകൊണ്ടാണ് പേപ്പറിൽ എഴുതുമ്പോൾ ഉപയോഗിക്കുക, മീഡിയം ടിപ്പുള്ള ഭാഗമാണ് കുട്ടികൾ നിറങ്ങൾ കൊടുക്കാനും മറ്റും ഉപയോഗിക്കുന്നത്, വലിയ ടിപ്പുള്ളവയാണ് മാർക്കറുകൾ. പരന്ന ടിപ്പുള്ള മാർക്കറുകൾക്കുള്ളത് സുതാര്യമായ മഷിയാണ്. ഹൈലൈറ്റേഴ്സ് എന്നാണ് അതിനെ പറയുന്നത്. അക്ഷരങ്ങളെ എടുത്ത് കാണിക്കാനായി ഇത് ഉപയോഗിക്കുന്നു. ഇവയിൽ കുട്ടികൾക്കായി അസ്ഥിരമായ മഷിയുള്ളവയും, സ്ഥിര മഷിയുള്ളവയുമുണ്ട്. ഷിപ്പിംഗിനും , പാക്കേജിംഗിനുമായി ഉപയോഗിക്കുന്ന വലിയ പേനകൾ സ്ഥിര മഷിയുള്ളതാണ്.
വരി 20:
[[File:Dip Pen.jpg|thumb|ഒരു ഡിപ് പേന]]
*ഫൗണ്ടെയിൻ പേനയിലുള്ളപോലെ കാപ്പിലറി ചാനലുകളുള്ള ലോഹംകൊണ്ടുള്ള നിബുള്ളതാണ് ഡിപ് പേനകൾ (നിബ് പേനകൾ). അവ പിടിയ്ക്കുന്ന ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. മിക്കവാറും മരംകൊണ്ടായിരിക്കും അത് നിർമ്മിച്ചിട്ടുണ്ടാവുക. ഒരു ഡിപ് പേനയ്ക്ക് മഷി നിറച്ചുവക്കുന്ന സംഭരണി ഇല്ല, വരക്കാനായാലും, എഴുതാനായാലും തുടർച്ചായായി മഷി അതിൽ എത്തിക്കണം. പക്ഷെ ഫൈണ്ടെയിൻ പേനയ്ക്കില്ലാത്ത ചില മേന്മകൾ ഇതിനുണ്ട്. ഡിപ് പേനയ്ക്ക വാട്ടർ പ്രൂഫ് മഷികൾ ഉപയോഗിക്കാനുല്ല കഴിവുണ്ട്. ഇന്ത്യൻ ഇങ്ക് , ഡ്രോയിംഗ് ഇങ്ക് , ആക്രിലിക് ഇങ്ക് പോലുള്ളവ ഫൗണ്ടെയിൻ പേനകളുടെ നിബിനെ നശിപ്പിക്കാറുണ്ട്. കൂടാതെ തുരുമ്പും പിടിക്കുന്നു. ഡിപ് പേനകൾ കൂടുതലായും വരക്കാനും, കാലിഗ്രാഫിക്കും, കോമിക്കുകൾ ഉണ്ടാക്കാനും ഉപയോഗിക്കുന്നു. പ്രത്യേക ഫൈൻ-പോയിന്റ് രീതിയിലുള്ള ഡിപ്പ് പേനകളെ ക്രൈക്വിൽ എന്നാണ് പറയുന്നത്, അതുതന്നെയാണ് കലാകാരന്മാരുടെ ഇഷ്ടപ്പെട്ട പേനയും. കൈകൾക്ക് വഴങ്ങുന്ന തരത്തിലുള്ള വരകളും, ടെക്സ്റ്ററുകളും നൽകാൻ കഴിയുന്നു എന്നതുതന്നെയാണ് ഈ പേനയെ കാലാകാരന്മാരോടടുപ്പിക്കുന്നത്.
*കിഴക്കൻ ഏഷ്യൻ കാലിഗ്രാഫിയിൽ ഉൾപ്പെടുത്തിയ പ്രാചീന എഴുത്തുപകരണമാണ് ഇങ്ക് ബ്രഷ്. റെഡ് സാൻഡൽവുഡ്, ഗ്ലാസ്സ്, ഐവറി, സിൽവർ, സ്വർണ്ണ എന്നിവകൊണ്ടോ, സാധാരണയായി മുളകൊണ്ടോ ആണ് ഇത്തരം ബ്രഷുകളുടെ ബോഡി ഉണ്ടാക്കുന്നത്. മുയൽ, മാൻ, കൊഴി, ആട്, കടുവ, പന്നി പോലുള്ള വ്യത്യസ്ഥവ്യത്യസ്ത മൃഗങ്ങളുടെ മുടികൊണ്ടുണ്ടാക്കുന്നതാണ് ഇങ്ക് ബ്രഷിന്റെ തല. പുതുതായി ജനിച്ച കുട്ടികളുടെ മുടികൊണ്ട് ഇത്തരം ബ്രഷ് ഉണ്ടാക്കുന്ന രീതി പണ്ട് ചൈനയിലും, ജപ്പാനിലും നിലനിന്നിരുന്നു. ഇന്ന് കാലിഗ്രാഫി പേനയിലും ബ്രഷിലും ചെയ്തുവരുന്നു, പക്ഷെ അതിലൊന്നും പ്രാചീന ബ്രഷ് കാലിഗ്രാഫിയുടെ ഊർജ്ജം ലഭിക്കുന്നില്ല എന്നത് പരമാർത്ഥമാണ്.
*വലിയ പറക്കുന്ന പക്ഷികളിൽ നിന്നുള്ള തൂവൽ കൊണ്ടുണ്ടാക്കുന്ന പേനകളാണ് ക്വിൽ. മിക്കവാറും ആ പക്ഷികൾ ഗൂസുകളായിരിക്കും. ലോഹം കൊണ്ടുള്ള ഡിപ്പ് പേനകൾക്ക് മുമ്പ് ഉപയോഗിച്ചിരുന്ന എഴുത്തുപകരണമാണിത്. പാർച്ച്മെന്റിലോ, പേപ്പറിലോ ആണ് ഇതുകൊണ്ടെഴുതിയത്. പിന്നീട് ക്വിലുകൾക്ക് പകരമായ റീഡ് പേനകൾ വന്നു.
*റീഡിൽ നിന്നോ, മുളകളിൽ നിന്നോ മുറിച്ചെടുത്തുണ്ടാക്കുന്ന പേനകളാണ് റീഡ് പേനകൾ,അവയ്ക്ക് ചെറിയ ടിപ്പുകളുണ്ട്. ക്വിലുകൾക്ക് സമാനമായ മെക്കാനിസമാണ് ഇതിനുമുള്ളത്. റീഡ് പേനകൾ ഏകദേശം മുഴുവനായും ഇല്ലാതായപ്പോഴും ഇപ്പോഴും ഇന്ത്യയിലേയും, പാക്കിസ്ഥാനിലുംപാകിസ്താനിലും ചില കുട്ടികൾ ഉപയോഗിക്കുന്നു, സ്ക്കൂളിൽ അവരുടെ ചെറിയ മരംകൊണ്ടുള്ള ബോർഡായ "തക്തി" -യിൽ എഴുതാൻ റീഡ് പേനകളാണ് ഉപയോഗിക്കുന്നത്.
 
==ചരിത്രം==
വരി 28:
[[File:US68445.png|thumb|left|പേനകളിൽ മഷി നിറച്ച് വക്കാൻ കഴിയുന്ന സംഭരണികളുടെ പേറ്റന്റ് എം.ക്ലെയിനും, ഹെന്രി വെയിനും 1867 -ൽ പേറ്റന്റ് സ്വന്തമാക്കി(അമേരിക്കൻ പേറ്റന്റ് #68445).]]
 
ജൻകസ് മാറിറ്റിമസ് അല്ലെങ്കിൽ സീ റഷ്(ഒരുതരം കുറ്റിച്ചെടികൾ) -ൽ നിന്നുമുള്ള റീഡ് പേനകൾകൊണ്ട് പാപ്പിറസ് ഇലകളിലെ എഴുത്തുരീതി ആദിമ ഈജിപ്തുക്കാരാണ് കണ്ടുപിടിച്ചത്. <ref>[http://www.lib.umich.edu/pap/exhibits/writing/reed_pen.html Egyptian reed pen] {{webarchive|url=https://web.archive.org/web/20070221023715/http://www.lib.umich.edu/pap/exhibits/writing/reed_pen.html |date=2007-02-21 }} Retrieved March 16, 2007.</ref>സ്റ്റീവൻ റോജർ ഫിഷറിന്റെ ''എ ഹിസ്റ്ററി ഓഫ് റൈറ്റിംഗ്'' -ൽ റീഡ് പേനകൾ 3000BC യിൽ തന്നെ ഉപയോഗിച്ചിരിക്കണം എന്ന് പ്രതിപാതിക്കുന്നതുണ്ട്. റീഡ് പേനകൾ തുടർന്ന് മധ്യ കാലഘട്ടത്തും ഉപയോഗിച്ചുപോന്നു. ഏഴാം നൂറ്റാണ്ടായതോടെ ക്വിലുകളാൽ റീഡ് പേനകൾ മാറ്റിനിർത്തപ്പെട്ടു. മുളകൾകൊണ്ടുണ്ടാക്കുന്ന റീഡ് പേനകൾ ഏകദേശം മുഴുവനായും ഇല്ലാതായപ്പോഴും ഇപ്പോഴും ഇന്ത്യയിലേയും, പാക്കിസ്ഥാനിലുംപാകിസ്താനിലും ചില കുട്ടികൾ ഉപയോഗിക്കുന്നു, സ്ക്കൂളിൽ അവരുടെ ചെറിയ മരംകൊണ്ടുള്ള ബോർഡായ "തക്തി" -യിൽ എഴുതാൻ റീഡ് പേനകളാണ് ഉപയോഗിക്കുന്നത്.<ref>{{Cite web|url=http://www.spinfold.com/evolution-of-pen/|title=Evolution of pen - From Reed Pen to 3Doodler - Spinfold|website=www.spinfold.com|language=en-US|access-date=2017-11-30}}</ref>[[File:Three-pens-six-nibs.jpg|150px|thumb|പ്രാചീന പേനകൾ]]
 
പാപ്പിറസിൽ നിന്ന് മൃഗങ്ങളുടെ തൊലിയിലേക്ക് എഴുത്തു രീതി മാറ്റുന്നതുവരെ റീഡ് പേനകൾ അതിജീവിച്ചു.<ref>"pen." The Hutchinson Unabridged Encyclopedia with Atlas and Weather guide. Abington: Helicon, 2010. Credo Reference. Web. 17 September 2012</ref> തൊലിപോലുള്ള കൂടുതൽ മിനുസമുള്ള പ്രതലങ്ങൾ വന്നതോടെ പക്ഷികളുടെ തൂവലുകൾ കൊണ്ടുണ്ടാക്കുന്ന ക്വിൽ പേനകൾകൊണ്ട് കൂടുതൽ മികച്ച രീതിയിൽ എഴുതാൻ പറ്റി. ജുദിയയിലെ കുമ്റാൻ പ്രദേശങ്ങളിലെ ഡെഡ് സീ സ്ക്രോൾസുകൾ(കടലാസ ചുരുട്ടുകൾ) എഴുതാനായും റീഡ് പേനകൾ ഉപയോഗിച്ചിരുന്നു. അഴ 100BC കാലഘട്ടമാണ്. ക്വിലുകൾകൊണ്ടോ, പക്ഷിക തൂവലുകൾ കൊണ്ടോ ഹീബ്രു ഭാഷയിലാണ് അത് എഴുതപ്പെട്ടത്. ഏഴാം നൂറ്റാണ്ടിലെ സെവില്ലയിലെ സെയിന്റ് ഇസിഡോറെ അദ്ദേഹത്തിന്റെ എഴുത്തുകളിൽ റീഡ് പേനകളെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. <ref>[http://www.cambridge.org/catalogue/catalogue.asp?isbn=9780511217593&ss=ind The Etymologies of Isidore of Seville], Cambridge Catalogue Retrieved March 11, 2007.</ref> 18 -ാം നൂറ്റാണ്ടുവരെ ക്വില്ലുകൾ ഉപയോഗിച്ചു. 1787 -ലെ കോൺസ്റ്റിറ്റ്യൂഷൻ ഓപ് യുണൈറ്റഡ് സ്റ്റേറ്റ്സ് എഴുതപ്പെട്ടത് ക്വിൽ പേനയിലാണ്.
"https://ml.wikipedia.org/wiki/പെൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്