"ശുഭഗി റാവു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 26:
== കൊച്ചി മുസിരിസ് ബിനലെ 2018 ==
[[പ്രമാണം:Shubagi rao instllation.JPG|ലഘുചിത്രം|ശുഭഗി റാവുവിന്റെ കൊച്ചി മുസിരിസിലെ നാലാം പതിപ്പിലെ പ്രതിഷ്ഠാപനം, 'റൗളിന്റെ കാഴ്ചയും വായനാമുറിയും' (ഒരു ഭാഗം) ]]
കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിൻറെ പ്രധാന വേദിയായ ഫോർട്ട്കൊച്ചി ആസ്പിൻവാൾ ഹൗസിലെ കടലിനോട് അഭിമുഖമായി നിൽക്കുന്ന കെട്ടിടത്തിലാണ് വായനാശാലകളെ കലാരൂപമാക്കിയ ശുഭഗി റാവുവിൻറെ പ്രതിഷ്ഠാപനം. വീഡിയോ, ഫോട്ടോ, പ്രതിഷ്ഠാപനം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് ശുഭഗിയുടെ പ്രദർശനം ഒരുക്കിയിരിക്കുന്നത്. 'റൗളിന്റെ കാഴ്ചയും വായനാമുറിയും' എന്ന് പേരിട്ടിരിക്കുന്ന ഈ പ്രതിഷ്ഠാപനത്തിൽ വായനശാലകളെ തകർക്കുന്നതിലൂടെ എങ്ങിനെയാണ്എങ്ങനെയാണ് ചരിത്രം തിരുത്തിയെഴുതുന്നതെന്നും പറയുന്നു. പകുതി കഥയും പകുതി യാഥാർത്ഥ്യവുമായ രചനാരീതിയാണ് ശുഭഗി തൻറെ പ്രതിഷ്ഠാപനത്തിന് നൽകിയിരിക്കുന്നത്. പുസ്തക കള്ളക്കടത്തുകാരുടെ ഭൂപടം ലഭിക്കുന്ന എസ് റൗൾ എന്ന കേണൽ ഓഫീസറിലൂടെയാണ് ഈ പ്രതിഷ്ഠാപനം പുരോഗമിക്കുന്നത്. കൊച്ചിയിലെ പ്രാദേശിക വായനശാലക്കാരും എഴുത്തുകാരുമെല്ലാം ഇതിൻറെ വീഡിയോ പ്രതിഷ്ഠാപനത്തിൽ ഉൾപ്പെട്ടിരിക്കുന്നു. ശാസ്ത്രപഠനം, സാങ്കേതിക ഉത്പന്നങ്ങൾ, സാഹിത്യ രചനകൾ, മാറ്റി നിറുത്തപ്പെട്ട ചരിത്രങ്ങൾ എന്നിവയിലാണ് ശുഭഗിയുടെ താത്പര്യവും സൃഷ്ടികളുമെന്ന് അനിത ദുബെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അച്ചടി ശാലകളിൽ കാണാറുള്ള പഴയ അച്ചു നിരത്തുന്ന തടി ഉപകരണങ്ങളാണ് ശുഭഗിയുടെ പ്രദർശനത്തിൽ നമ്മുടെ കാഴ്ചയിൽ ആദ്യം ഉടക്കുന്നത്. പിന്നീട് കൊച്ചിയിലെ വായനശാലകളിലെ പഴയ പുസ്തകങ്ങളുടെ വലിയ ചിത്രങ്ങളും കാണാം. അതിനു ശേഷമാണ് റൗളിലൂടെ കഥ പറയുന്ന വീഡിയോ പ്രതിഷ്ഠാപനം. കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന ദൃശ്യഭംഗിയും അതോടൊപ്പം ചിന്തോദ്ദീപകങ്ങളായ അടിക്കുറിപ്പുകളും ഇതിൻറെ മിഴിവ് കൂട്ടുന്നു<ref>http://www.kochimuzirisbiennale.org/2018_artists/#</ref><ref>https://www.mathrubhumi.com/ernakulam/nagaram/article-1.3308984</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ശുഭഗി_റാവു" എന്ന താളിൽനിന്ന് ശേഖരിച്ചത്