"ഉപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Corrected some spelling mistakes and added some links
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 9:
ആഹാരപദാർത്ഥങ്ങളിൽ രുചി വർദ്ധിപ്പിക്കുന്നതിനായാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. മത്സ്യങ്ങൾ,പച്ചക്കറികൾ തുടങ്ങിയവ കേടുകൂടാതെ സൂക്ഷിക്കാൻ ഉപ്പ് ഉപയോഗിക്കാറുണ്ട്.
 
കടൽ വെള്ളം [[സൂര്യപ്രകാശം|സൂര്യപ്രകാശ]]<nowiki/>ത്തിൽ വറ്റിച്ചാണ് ഉപ്പ് സാധാരണയായി ഉണ്ടാക്കുന്നത്. അതേസമയം ലോകത്തിന്റെ പല ഭാഗത്തും ([[പാകിസ്താൻ|പാകിസ്ഥാനിലെപാകിസ്താനിലെ]] ഖ്യൂറ, [[അമേരിക്കൻ ഐക്യനാടുകൾ|യു.എസ്.]], [[കരിങ്കടൽ]] തീരം, [[ആഫ്രിക്ക]]<nowiki/>യിലെ [[മൊറോക്കൊ]], [[ഓസ്ട്രിയ|ആസ്ത്രിയ]], [[റൊമാനിയ]], ഇംഗ്ലണ്ട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം) അതിന്റെ ഹാലൈറ്റ് എന്ന ധാതുരൂപത്തിൽ ഉപ്പു കുഴിച്ചെടുക്കുന്ന ഖനികളുമുണ്ട്. ഇന്ത്യയിൽ [[രാജസ്ഥാൻ|രാജസ്ഥാനിൽ]] ഉപ്പുഖനിയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഉപ്പുഖനികളിലൊന്ന് [[കാനഡ|കാനഡയിലാണ്]]. പ്രകൃത്യാ ഉപ്പിൽ ചെറിയ തോതിൽ മഗ്നീഷ്യം ക്ലോറൈഡ് (MgCl<sub>2</sub>) പോലെയുള്ള പല ലവണങ്ങളും അടങ്ങിയിരിക്കുന്നു. ഇവ സാധാരണ ഉപ്പിനെ ആർദ്രീകരണസ്വഭാവമുള്ളതാക്കുന്നു. കൂടാതെ കടൽജലത്തിലെ [[ആൽഗ|ആൽഗേകളും]] ഉപ്പുവെള്ളത്തിലും വളരുന്ന [[ബാക്റ്റീരിയ]]<nowiki/>കളൂം ചളിയുടെ അംശങ്ങളും ശുദ്ധീകരിക്കാത്ത ഉപ്പിൽ ഉണ്ടായിരിക്കും.
വ്യവസായവിപ്ലവത്തിനു മുമ്പ് ഖനികളിൽ നിന്ന് ഉപ്പുണ്ടാക്കുന്നത് ശ്രമകരമായിരുന്നു. പല പുരാതനരാജ്യങ്ങളും അടിമകളേയാണ് ഇവിടെ പണിക്കു നിയോഗിച്ചിരുന്നത്. ഇവിടെ പണിയെടുക്കുന്നവർ കടുത്ത ആരോഗ്യപ്രശ്നങ്ങൾ കാരണം പെട്ടെന്ന് മരിച്ചുപോയിരുന്നു.<ref> http://en.wikipedia.org/wiki/Salt_mine</ref> പുരാതനറോമിൽ പട്ടാളക്കാരുടെ ശമ്പളത്തിൽ ഉപ്പ് വാങ്ങാനായി കൊടുത്തിരുന്ന പങ്കിനെ കുറിക്കുന്ന സലേറിയം എന്ന വാക്കിൽ നിന്നാണ് സാലറി എന്ന വാക്കുണ്ടായതെന്നും പറയപ്പെടുന്നു.<ref>http://en.wikipedia.org/wiki/Salt. </ref>. ഇക്കാര്യം പുരാതനറോമൻ ചരിത്രകാരനായ [[പ്ലീനി|പ്ലിനി ദ എൽഡറും]] പരാമർശിക്കുന്നുണ്ട്.
"https://ml.wikipedia.org/wiki/ഉപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്