"കർബല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) musthu954
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 52:
കാര്യങ്ങൾ മാറിമറിഞ്ഞതു പെട്ടെന്നായിരുന്നു. യസീദ് ക്രൂരനും നിർദയനുമായ അബ്ദുല്ലാഹിബ്നു സിയാദിനെ കൂഫയിലെ ഗവർണറായി നിയോഗിക്കുകയും കുഴപ്പം അടിച്ചമർത്താൻ ആവശ്യപ്പെടുകയും ചെയ്തു. ഇബ്നു സിയാദിനെ ഭയപ്പെട്ട കൂഫക്കാർ ഇമാം ഹുസൈനു (റ)  നൽകിയ പിന്തുണ പിൻവലിക്കുകയും മുസ്ലിമുബ്നു ഉഖൈലിനെ  (റ) പിടികൂടാൻ ഇബ്നു സിയാദിനെ സഹായിക്കുകയും ചെയ്തു. അയാൾ മുസ്ലിമിനെ (റ)  ക്രൂരമായി കൊന്നു കളഞ്ഞു. യാത്രാമധ്യേ മുസ്ലിമിന്റെ (റ)  മരണവാർത്തയും കൂഫക്കാരുടെ കൂറുമാറ്റവും അറിഞ്ഞ ഹുസൈൻ (റ)  മക്കയിലേക്കുതന്നെ മടങ്ങിപ്പോകാൻ ഒരുങ്ങി. എന്നാൽ വധിക്കപ്പെട്ട മുസ്ലിമിന്റെ (റ)  കുടുംബക്കാരുടെ നിർബന്ധത്തിനു വഴങ്ങി കൂഫയിലേക്കു യാത്ര തുടർന്നു.
 
ഹുസൈനും (റ)  സംഘവും യൂഫ്രട്ടീസ് നദിയുടെ തീരത്ത് ‘കർബല’ എന്ന സ്ഥലത്ത് എത്തിയപ്പോൾ ഇബ്നു സിയാദിന്റെ ആയിരം പേരടങ്ങുന്ന സൈന്യം അവരെ തടഞ്ഞു. കൂഫക്കാരുടെ ക്ഷണപ്രകാരമാണ് താൻ വന്നതെന്നും അവർക്കാവശ്യമില്ലെങ്കിൽ മക്കയിലേക്കു തിരിച്ചുപോകാമെന്നും ഇമാം ഹുസൈൻ (റ)  അവരെ അറിയിച്ചു. എന്നാൽ അദ്ദേഹത്തെ ഇബ്നുസിയാദിന്റെ അടുത്തേക്ക് കൊണ്ടുപോകാനാണ് തങ്ങളോടുള്ള കൽപനയെന്ന് സൈനിക നേതാവ് അിറയിച്ചു. അപ്പോൾ ഹുസൈൻ (റ)  ഇപ്രകാരം പറഞ്ഞു: “ഒന്നുകിൽ യസീദിനെ ചെന്നു കാണാൻ എന്നെ അനുവദിക്കുക. അദ്ദേഹവമായി നേരിൽ സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിച്ചു കൊള്ളാം. അല്ലെങ്കിൽ മടങ്ങിപ്പോകാനോ അതിർത്തിയിലേക്കുപോയി ദൈവമാർഗത്തിൽദൈവമാർഗ്ഗത്തിൽ ജിഹാദ് ചെയ്യുവാനോ അനുവദിക്കുക.”
 
പക്ഷേ, ഹുസൈന്റെ (റ)  ഒരു ഉപാധിയും ഇബ്നു സിയാദിന്റെ സൈന്യം സ്വീകരിച്ചില്ല. യസീദിനു ബൈഅത്തു ചെയ്യണമെന്ന് അവർ നിർബന്ധിച്ചു. നബി(സ)യുടെ പുത്രി ഫാത്തിമയുടെ (റ)  പുത്രൻ ധീരനായ ഹുസൈൻ ബിൻ അലി(റ) ജീവൻ നൽകി രക്തസാക്ഷിത്വം വരിച്ചാലും കയ്യൂക്കിനു മുന്നിൽ തലകുനിക്കുന്ന ആളായിരുന്നില്ല. അവസാനം ഇരുവിഭാഗവും ഏറ്റുമുട്ടി. ഇമാം ഹുസൈന്റെ പക്ഷത്തുള്ള പുരുഷന്മാർ രക്തസാക്ഷികളായി. രോഗം മൂലം യുദ്ധത്തിൽ പങ്കെടുക്കാതിരുന്ന ഹുസൈന്റെ (റ)  പുത്രൻ ബാലനായ സൈനുൽ ആബിദീനും (റ)  സ്ത്രീകളും മറ്റു കുട്ടികളും മാത്രമാണ് അവശേഷിച്ചത്. ഇമാം ഹുസൈന്റെ (റ)  അറുത്തെടുത്ത ശിരസ്സും അവശേഷിച്ചവരെയും കൊണ്ട് സൈന്യം ഇബ്നു സിയാദിന്റെ അടുക്കലെത്തി. ഇബ്നു സിയാദ് അവരെ ദമസ്കസിൽ യസീദിന്റെ അടുക്കലേക്കയച്ചു.
വരി 78:
ഇമാം ഹുസൈന്റെ (റ) തിരുശിരസ്സ് യസീദിന്റെ മുമ്പിൽ ഹാജരാക്കിയപ്പോൾ ആ രംഗം കണ്ടുനിൽക്കാനാവാതെ നബികുടുംബത്തിലെ സ്ത്രീകൾ വിങ്ങിപ്പൊട്ടി. ശോകമൂകമായ ഹസ്രത്ത് സൈനബ് (റ) സ്വസഹോദരന്റെ ചേതനയറ്റ തിരുശിരസ്സിനെ നോക്കി വിലപിച്ചു. ഹൃദയഭേദകമായ സൈനബിന്റെ (റ) ഈ തുടക്കം കണ്ടപ്പോൾ യസീദ് ഇടപെട്ടു. <nowiki>''ഈ സ്ത്രീ ഏതാണ്''</nowiki>?
 
<nowiki>''ഹുസൈനും കൂട്ടുകാരും മരിച്ചിട്ടില്ല. അവർ അവരുടെ രക്ഷിതാവിങ്കൽ ജീവിച്ചിരിക്കുന്നു. അത് മതി അവർക്ക്. നീതിമാനായ ദൈവം തമ്പുരാൻ നബികുടുംബത്തിലെ മക്കളോടും കൂട്ടുകാരോടും അക്രമം ചെയ്തവരെ കഠിനകഠോരമായി വിചാരണചെയ്യും. പടച്ചതമ്പുരാന്റെ മുമ്പിൽ ഞങ്ങൾ ആവലാതികളും പരാതികളും സമർപ്പിക്കുന്നു.''</nowiki> ഹൈദറെ കർറാറിന്റെ പുത്രിയുടെ സിംഹഗർജ്ജനം കേട്ട് യസീദും തന്റെ സഭക്കാരും തരിച്ചിരുന്നുപോയി. യസീദിന് ഉള്ളാലെ ഭീതിപരന്നു. റസൂൽ തിരുമേനിയുടെ (സ) കുടുംബത്തെ സഹായിക്കാതെയും സംരക്ഷിക്കാതെയുമിരുന്നാൽ ആളുകൾ തനിക്കെതിരെ തിരിയുമോ എന്നയാൾ ഭയപ്പെട്ടു. അയാൾ നബികുടുംബത്തിലെ സ്തീകളെ തന്റെ അന്തപുരത്ത്അന്തഃപുരത്ത് താമസിപ്പിക്കാൻ പ്രത്യേകം  ഏർപ്പാട് ചെയ്തു. അവരെ മാനസികമായി തണുപ്പിക്കാനും ശ്രമിച്ചു.
 
ഏതാനും ദിവസങ്ങൾക്ക് ശേഷം ഹസ്രത്ത്‌ നുഅ്മാനുബ്‌നു ബഷീർ അൻസാരിയുടെ (റ)കൂടെ സൈനബിനെയും (റ)കുടുംബങ്ങളെയും മദീനയിലേക്ക് യാത്രയാക്കി. ഖാഫില പോകാനൊരുങ്ങുമ്പോൾ ഹസ്രത്ത് സൈനബ് (റ) പ്രസ്താവിച്ചു: <nowiki>''</nowiki>ഒട്ടകക്കട്ടിലിൽ കറുത്തവിരി ഇട്ടേക്കൂ. സയ്യിദതിതുന്നിസാ ഫാതിമയുടെ അരുമമക്കളാണീ പോകുന്നതെന്ന് എല്ലാവരും അറിയട്ടെ.<nowiki>''</nowiki>
"https://ml.wikipedia.org/wiki/കർബല" എന്ന താളിൽനിന്ന് ശേഖരിച്ചത്