"ഇനി ഞാൻ ഉറങ്ങട്ടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുസ്തകത്തിന്റെ കഥയും തർജമ വിവരവും ചേർത്തു
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 33:
 
==കഥാസംഗ്രഹം==
തന്റെ ജീവിതകഥയുടെ പ്രതിഫലനമായി ദ്രൗപദിയുടെ കാഴ്ചപ്പാടിലൂടെ ഈ നോവൽ കർണ്ണന്റെ കഥ പറയുന്നു. കുരുക്ഷേത്ര യുദ്ധത്തിന്റെ അവസാന ഭാഗത്താണ് നോവൽ ആരംഭിക്കുന്നത്.   അർജുനനാൽ കൊല്ലപ്പെട്ട കർണ്ണൻ സ്വന്തം ജേഷ്ഠനാണെന്നറിയുന്നജ്യേഷ്ഠനാണെന്നറിയുന്ന യുധിഷ്‌ഠിരൻ ജീവിതവിരക്തനാകുന്നു. ഏറ്റവും കൊടിയ ശത്രു മരിച്ചതിൽ സന്തോഷത്തിനു പകരം കണ്ട ഈ ഭാവമാറ്റം ദ്രൗപദിയെ അസ്വസ്ഥയാക്കുന്നു. താൻ മനസ്സിലാക്കിയ ജീവിത സത്യങ്ങൾ തകിടംമറിഞ്ഞ ഈ അസ്വസ്ഥതയിൽ നിന്നാരംഭിക്കുന്ന അന്വേഷണം സൂതനായി ജീവിച്ച മഹാനും ദയാലുവുമായ ഒരു പാണ്ഡവരാജകുമാരന്റെ കഥ വെളിച്ചത്തു കൊണ്ടുവരുന്നു.  പാണ്ഡവർക്കവകാശപെട്ട രാജ്യത്തിന്റെ രാജാവാകേണ്ട ജേഷ്ഠസഹോദരനെജ്യേഷ്ഠസഹോദരനെ, അവർക്കു യുദ്ധത്തിൽ അറിഞ്ഞുകൊണ്ട് ജീവദാനം കൊടുത്ത ഒരു കൂടപ്പിറപ്പിനെ,  ചതിയിൽവധിച്ചാണ്‌   തന്റെ പതിമാർ യുദ്ധം ജയിച്ചതെന്ന അറിവ് ദ്രൗപദിയെ സ്വന്തം ജീവിതത്തെ, അതിന്റെ അർത്ഥമില്ലായ്മയെ വീണ്ടും നോക്കിക്കാണാൻ നിർബന്ധിതയാക്കുന്നു.
 
ഏറെ സമാനതകളും വ്യത്യാസങ്ങളുമുള്ള രണ്ടു പ്രധാനകഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളിലൂടെ  ജീവിതത്തെ ഈ നോവൽ ആഴത്തിൽ നോക്കിക്കാണുന്നു.  
"https://ml.wikipedia.org/wiki/ഇനി_ഞാൻ_ഉറങ്ങട്ടെ" എന്ന താളിൽനിന്ന് ശേഖരിച്ചത്