"ലുയീസിയാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 65:
[[യുണൈറ്റഡ് സ്റ്റേറ്റ്സ്|അമേരിക്കൻ ഐക്യനാടുകളിലെ]] തെക്കുകിഴക്കൻ മേഖലയിലെ ഒരു സംസ്ഥാനമാണ് '''ലുയിസിയാന'''. യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ തെക്കൻ പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. [[ബാറ്റൺ റോഗ്]] ആണ് തലസ്ഥാനം. [[ന്യൂ ഓർലിയൻസ്]] ഇവിടുത്തെ ഏറ്റവും വലിയ നഗരമാണ്. [[പാരിഷ്|പാരിഷുകളായി]] വിഭാഗിച്ചിരിക്കുന്ന ഒരേയൊരു സംസ്ഥാനമാണ് ലൂസിയാന. [[കൌണ്ടി|കൗണ്ടി]]<nowiki/>കൾക്ക് സമാനമായ പ്രാദേശിക അധികാര കേന്ദ്രങ്ങളാണ് പാരിഷുകൾ. ഏറ്റവും ജനസംഖ്യയുള്ള പാരിഷ് [[ജെഫേഴ്സൺ പാരിഷ്|ജെഫേഴ്സണും]] ഏറ്റവും വിസ്തൃതിയുള്ള പാരിഷ് [[ന്യൂ ഓർലിയൻസ് പാരിഷ്|ന്യൂ ഓർലിയൻസുമാണ്]]. ആകെയുള്ള 50 സംസ്ഥാനങ്ങളിൽ ഇത് വലിപ്പത്തിൽ 31 ആം സ്ഥാനത്തും ജനസംഖ്യയിൽ 25 ആം സ്ഥാനവുമാണ്. ജനസംഖ്യയനുസരിച്ച് ഈ സംസ്ഥാനത്തെ ഏറ്റവും വലിയ പാരിഷ് [[ഈസ്റ്റ് ബാറ്റൺ റൂഷ്|ഈസ്റ്റ് ബാറ്റൺ റൂഷും]] പ്രാദേശിക വിസ്തീർണ്ണമനുസരിച്ച് വലിയ പാരിഷ് [[പ്ലാക്വെമൈൻസ് പാരിഷ്|പ്ലാക്വെമൈൻസുമാണ്]]. ലൂസിയാന സംസ്ഥാനത്തിൻറെ അതിർത്തികൾ വടക്ക് [[അർക്കൻസാസ്]], കിഴക്ക് [[മിസിസിപ്പി]], പടിഞ്ഞാറ് [[ടെക്സസ്|ടെക്സാസ്]], തെക്ക് [[മെക്സിക്കോ ഉൾക്കടൽ]] എന്നിവയാണ്.
 
സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും [[മിസിസിപ്പി നദി|മിസിസ്സിപ്പി നദിയിലൂടെ]] ഒഴുകിയെത്തുന്ന [[എക്കൽമണ്ണ്|എക്കൽ]] മണ്ണിൽ നിന്ന് രൂപം കൊണ്ടതാണ്. ഇങ്ങനെ ഒഴുകിയെത്തുന്ന എക്കലിൽനിന്ന് ബൃഹത്തായ അഴിമുഖപ്രദേശങ്ങളും  തീരദേശ ചതുപ്പുകളും ചെളിനിലങ്ങളും സൃഷ്ടിക്കപ്പെടുന്നു. ഈ ചതുപ്പു പ്രദേശങ്ങളിൽ സമ്പന്നമായ ഒരു ദക്ഷിണ ജൈവസംരക്ഷണ മേഖല ഉൾക്കൊള്ളുന്നു. ഇവിടുത്തെ ആവാസ വ്യവസ്ഥയിലെ [[ഇബിസ്]], [[ഇഗ്രെറ്റ്സ്]] പോലുള്ള പക്ഷികൾ സാധാരണ ഉദാഹരണങ്ങളാണ്. അനേക ജാതി മരത്തവളകളുടെയും [[സ്റ്റർജിയോൺ]] (കടൽക്കൂരി), [[പാഡിൽഫിഷ്]] (ഒരു തരം ശുദ്ധജല മത്സ്യം) തുടങ്ങിയ മത്സ്യങ്ങളുടെ നിരവധി ഇനങ്ങളും ഇവിടെയുണ്ട്. കൂടുതൽ ഉയർന്ന പ്രദേശങ്ങളിൽ, തീ ഒരു സ്വാഭാവിക പ്രക്രിയയാണ്, കൂടാതെ [[ലോങ് ലീഫ് പൈൻ]]<nowiki/>മരങ്ങളുടെ സുദീർഘമായ വനങ്ങളും ആർദ്രമായ [[സവേന|സാവന്നകളും]] (പുൽമേടുകൾ) ഇവിടെ നിലനിൽക്കുന്നു. ഈ പരിതസ്ഥിതിപരിതഃസ്ഥിതി വ്യവസ്ഥ ഓർക്കിഡുകൾ ഉൾപ്പെടെയുള്ള അസാധാരണമായ ധാരാളം ഇനം സസ്യജാതികളേയും അനേകം ഇനം മാംസഭോജികളായ സസ്യങ്ങളേയും പിന്തുണയ്ക്കുന്നു.
 
മറ്റ് ദക്ഷിണ അമേരിക്കൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ലൂയിസിയാന സംസ്ഥാനത്ത് കൂടുതൽ അമേരിക്കൻ ഇന്ത്യൻ ഗോത്രങ്ങളെ കണ്ടുവരുന്നു. ഇവയിൽ ഫെഡറൽ അംഗീകാരമുള്ള നാല് ഗോത്രങ്ങൾ, സംസ്ഥാന അംഗീകാരം ലഭിച്ച 10 ഗോത്രങ്ങൾ,  കൂടാതെ ഇനിയും അംഗീകാരം ലഭിക്കാത്ത നാലു ഗോത്രങ്ങളും എന്നിവയും ഉൾപ്പെടുന്നു.
"https://ml.wikipedia.org/wiki/ലുയീസിയാന" എന്ന താളിൽനിന്ന് ശേഖരിച്ചത്