"കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 38:
പരിപാടികൾ
1.ഇന്ത്യാഗവൺമെന്റിന്റെ ശാസ്ത്ര-സാങ്കേതിക പദാവലികൾക്കായുള്ള സ്ഥിരം കമ്മിഷൻ തയാറാക്കിയ സാങ്കേതികപദങ്ങൾ മലയാള ഭാഷയോട് പൊരുത്തപ്പെടുത്തി സ്വീകരിക്കുക.
2.സർവകലാശാലാ നിലവാരത്തിൽ, വിഭിന്ന വിഷയങ്ങളിൽ, പ്രത്യേകിച്ച് സയൻസിലും സാങ്കേതികശാസ്ത്രത്തിലും പ്രാദേശിക ഭാഷാ ഗ്രന്ഥങ്ങൾ നിർമിക്കുന്നതിനുള്ളനിർമ്മിക്കുന്നതിനുള്ള പ്രയത്‌നങ്ങൾ സംഘടിപ്പിക്കുകയും സമ്മാനങ്ങളും മറ്റു പ്രചോദനങ്ങളും നൽകി പ്രോൽസാഹിപ്പിക്കുകയും ചെയ്യുക.
3.ഭാരതീയഭാഷകളിലൂടെ ഫലപ്രദമായി അധ്യാപനം നിർവഹിക്കുന്നതിനുള്ള കഴിവ് സർവകലാശാലകളിലെയും കോളജുകളിലെയും അധ്യാപകർക്കു കൈവരുത്തുന്നതിനായി സെമിനാറുകൾ, ശിൽപശാലകൾ എന്നിവ വഴി ഓറിയന്റേഷൻ കോഴ്‌സുകൾ സംഘടിപ്പിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യുക.
4.പ്രാദേശികഭാഷകളിലെ അടിസ്ഥാനശബ്ദാവലികൾ ശേഖരിക്കുക. വിവരാണത്മക വ്യാകരണങ്ങൾ നിർമിക്കുകനിർമ്മിക്കുക.
5.മാതൃഭാഷ എന്ന നിലയിലും രണ്ടാം ഭാഷ എന്ന നിലയിലും ഭാരതീയ ഭാഷകൾ വിഭിന്ന തലങ്ങളിൽ പഠിക്കാനും പഠിപ്പിക്കാനുമുള്ള ക്രമവൽകൃത പദ്ധതികളും സഹായഗ്രന്ഥങ്ങളും രൂപപ്പെടുത്തുക.
6.ദ്വിഭാഷാ, ബഹുഭാഷാ നിഘണ്ടുക്കൾ, വിഷയാധിഷ്ടിത ശബ്ദാവലികൾ മുതലായ ആധാരഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തുക.
വരി 56:
 
അക്കാദമിക വിഭാഗം
ശാസ്ത്രം, സാങ്കേതികശാസ്ത്രം, ഭാഷ, സാമൂഹികശാസ്ത്രങ്ങൾ എന്നീ വിഭാഗങ്ങളിൽ വൈജ്ഞാനിക പുസ്തകങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ ചെയ്യുകയാണ് അക്കാദമിക വിഭാഗം ജീവനക്കാരുടെ ജോലി. പുസ്തകരചനയ്ക്കായി സെമിനാറുകൾ, ശിൽപശാലകൾ എന്നിവ നടത്താറുണ്ട്. മറ്റു ഭാഷകളിൽ പ്രസിദ്ധീകരിക്കുന്ന മൗലിക വൈജ്ഞാനിക കൃതികൾ മലയാളത്തിൽ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിക്കുന്നതിന് നേതൃത്വം നൽകുന്നതും അക്കാദമിക വിഭാഗം ജീവനക്കാരാണ്. സർവകലാശാലാ നിലവാരത്തിൽ മികച്ച ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കാനായി പുസ്തകങ്ങൾ നിർദേശിക്കുകനിർദ്ദേശിക്കുക, ഓരോ വിഷയത്തിലും വിദഗ്ധരായവിദഗ്ദ്ധരായ ഗ്രന്ഥകർത്താക്കളെ കണ്ടെത്തി പുസ്തകങ്ങൾ പ്രസിദ്ധപ്പെടുത്തുക, വിവർത്തനം ചെയ്യേണ്ട പുസ്തകങ്ങൾ ശുപാർശ ചെയ്യുക, പുസ്തകപ്രകാശനങ്ങൾക്ക് നേതൃത്വം നൽകുക, പുസ്തകങ്ങൾ റിവ്യൂ ചെയ്യിക്കുക തുടങ്ങിയ ജോലികളും അക്കാദമിക വിഭാഗം ജീവനക്കാരാണ് ചെയ്യുന്നത്.
വൈജ്ഞാനിക പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ താൽപര്യമുള്ള ഗ്രന്ഥകർത്താക്കൾ തങ്ങളുടെ പുസ്തകങ്ങളുടെ സംഗ്രഹവും ബയോഡേറ്റയും ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ പേരിൽ അയച്ചുകൊടുക്കേണ്ടതാണ്. പുസ്തകങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് ചുമതലപ്പെടുത്തുന്ന ഒരു കമ്മിറ്റി പരിശോധിച്ച ശേഷം പ്രസിദ്ധപ്പെടുത്തുന്നതാണ്. ഇൻസ്റ്റിറ്റ്യൂട്ട് വെബ്‌സൈറ്റിലൂടെയും പുസ്തകങ്ങൾ പ്രസിദ്ധീകരണത്തിനായി സമർപ്പിക്കാവുന്നതാണ്.
 
വരി 62:
സർവകലാശാലാ തലത്തിലെ ഉപയോഗത്തിനുള്ള പാഠപുസ്തകങ്ങളും അധികവായനയ്ക്കുള്ള പുസ്തകങ്ങളും പ്രാദേശിക ഭാഷകളിൽ പ്രസിദ്ധീകരിക്കാനുള്ള കേന്ദ്രപദ്ധതിയുടെ ഭാഗമായിട്ടാണ് കേരളഭാഷാ ഇൻസ്റ്റിറ്റിയൂട്ട് രൂപംകൊണ്ടത്. പ്രാദേശിക ഭാഷകൾ വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും അധ്യയന മാധ്യമമാക്കണമെന്ന് കോഠാരി കമ്മിഷൻ ശുപാർശ ചെയ്തിരുന്നു.
 
1968 ഏപ്രിൽ മാസത്തിൽ ദൽഹിയിൽ കൂടിയ സംസ്ഥാനവിദ്യാഭ്യാസ മന്ത്രിമാരുടെ പത്താമതു സമ്മേളനം ഈ നിർദേശംനിർദ്ദേശം പ്രാവർത്തികമാക്കാനുള്ള വഴികൾ ചർച്ച ചെയ്യുകയുണ്ടായി. സർവകലാശാലാതലത്തിൽ ഇംഗ്ലീഷിൽ മാത്രം പഠിപ്പിച്ചു ശീലിച്ചിട്ടുള്ള അധ്യാപകരെ പ്രാദേശിക ഭാഷകളിൽ പഠിപ്പിക്കാൻ പരിശീലിപ്പിക്കുക, ശാസ്ത്ര ആശയങ്ങൾ വിനിമയം ചെയ്യാനാവശ്യമായ സാങ്കേതിക പദങ്ങൾ പ്രാദേശിക ഭാഷകളിൽ നിർമിക്കുകനിർമ്മിക്കുക എന്നിങ്ങനെ രണ്ടു പ്രവർത്തനങ്ങൾ ഓരോ ഭാഷയിലും ചെയ്യേണ്ടത് ഇത്തരുണത്തിൽ അത്യാവശ്യമായിരുന്നു. ഈ തിരിച്ചറിവുകളുടെ അടിസ്ഥാനത്തിൽ, നിശ്ചിത പ്രവർത്തനങ്ങൾ നടത്താനായി, കേന്ദ്രത്തിൽ ഒരു ഭാരതീയഭാഷാ കേന്ദ്ര സ്ഥാപനവും, സംസ്ഥാനങ്ങളിൽ സംസ്ഥാനഭാഷാ ഇൻസ്റ്റിറ്റ്യൂട്ടുകളും ഉണ്ടാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. നാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 1967-68 മുതൽ ആറുവർഷത്തേക്കുള്ള ഒരു പ്രോജക്ടായി ഓരോ ഭാഷയ്ക്കും നൂറു ശതമാനം ഗ്രാന്റായി ഓരോ കോടി രൂപം കേന്ദ്ര സർക്കാർ അനുവദിച്ചു. ഈ പദ്ധതി കേരളത്തിൽ നടപ്പാക്കാനായി സംസ്ഥാന സർക്കാർ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന് രൂപ നൽകാൻ തീരുമാനിച്ചു. 1968 മാർച്ച് 11-ാം തീയതി കേരള സർക്കാർ പുറപ്പെടുവിച്ച് നംബർ (p) 106/68.Edn ഉത്തരവു പ്രകാരം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ വന്നു.
 
ആറ് ഔദ്യോഗിക അംഗങ്ങളും മൂന്ന് അനൗദ്യോഗിക അംഗങ്ങളും ഉൾക്കൊള്ളുന്ന ഒരു ഗവേണിങ് ബോഡിയും തുടർന്ന് നിലവിൽ വന്നു. അന്നത്തെ കേരള മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാട്, വിദ്യാഭ്യാസ മന്ത്രി സി.എച്ച്.മുഹമ്മദ് കോയ, ഫൈനാൻസ് സെക്രട്ടറി പി.വേലായുധൻ നായർ ഐ.എ.എസ്. (മെംബർ), വിദ്യാഭ്യാസ സെക്രട്ടറി കെ.സി.ശങ്കരനാരായണൻ ഐ.എ.എസ്.(കൺവീനർ), കേരള യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രൊഫ.സാമുൽ മത്തായി (മെംബർ), സംസ്ഥാന ആസൂത്രണ ബോർഡ് അംഗം പ്രൊഫ.ജോസഫ് മുണ്ടശ്ശേരി(മെംബർ), എൻ.വി.കൃഷ്ണവാരിയർ (മെംബർ), പ്രൊഫ.സി.കെ.മൂസ്സത്(മെംബർ), വക്കം അബ്ദുൾ ഖാദർ(മെംബർ) എന്നിവരായിരുന്ന ആദ്യ ഗവേണിങ് ബോർഡിയിലെ അംഗങ്ങൾ.
1968 സെപ്റ്റംബർ 16 -ാം തീയതി തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ വച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ത്രിഗുണ സെൻ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം ഔപചാരികമായി ഉൽഘാടനംഉദ്ഘാടനം ചെയ്തു.
 
എൻ.വി.കൃഷ്ണവാരിയർ
1975 മാർച്ച് 31 ന് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകഡയറക്ടർ എൻ.വി.കൃഷ്ണവാരിയർ അദ്ദേഹത്തിന്റെ സേവനകാലം പൂർത്തിയാക്കി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വിരമിച്ചു.
1975 ഏപ്രിൽ ലക്കത്തിൽ വിജ്ഞാനകൈരളിയിൽ 'വിട' എന്ന ശീർഷകത്തിലെഴുതിയ മുഖലേഖനത്തിൽ അതേവരെ നടന്ന പ്രവർത്തനങ്ങളെക്കുറിച്ച് എൻ.വി.
''ആധുനികവിജ്ഞാനത്തിന്റെ എല്ലാ ശാഖകളിലും സർവകലാശാലാനിലവാരത്തിലുളള ആധികാരിക ഗ്രന്ഥങ്ങൾ മലയാളത്തിൽ നിർമിച്ചു പ്രസിദ്ധപ്പെടുത്തുകയാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുമ്പിലുള്ള സുപ്രധാനമായ പരിപാടി. ഈ പരിപാടി നിറവേറ്റുന്നതിനു പറ്റിയ വിധത്തിലാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്റ്റാഫിന്റെ രൂപം നിർണയിച്ചിരിക്കുന്നത്.നാലാം പദ്ധതിയിൽ ഈ പരിപാടിക്ക് കേന്ദ്ര ഗവൺമെന്റ് നൽകിയ സഹായം അഞ്ചാം പദ്ധതിയിൽ അതേ തോതിൽ തുടർന്ന് കിട്ടുമെന്ന് ഇനിയും തീർച്ചപ്പെട്ടിട്ടില്ലാത്തതിനാൽ ഇടക്കാലത്ത് വച്ച് സ്റ്റാഫിൽ ഗണ്യമായ കുറവ് വരുത്തേണ്ടിവന്നു. ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന പല വിദഗ്ധരെയുംവിദഗ്ദ്ധരെയും തിരികെ അയയ്‌ക്കേണ്ടി വന്നത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനത്തിൽ കുറെ മാന്ദ്യം ഉണ്ടാക്കിയെന്നത് പ്രതീക്ഷിതം മാത്രമാണ്. എങ്കിലും നിഷ്‌കൃഷ്ടമായ പഠനങ്ങൾക്കുശേഷം ഇൻസ്റ്റിറ്റ്യൂട്ട് തയാറാക്കിയ പുസ്തകനിർമാണപുസ്തകനിർമ്മാണ പരിപാടി അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ അതേപടി പൂർത്തിയാക്കുവാൻ സാധിക്കുമെന്ന് ഞാൻ ദൃഢമായി വിശ്വസിക്കുന്നു. ആറരക്കൊല്ലം മുൻപ് ശാസ്ത്രീയ-മാനവിക-സാങ്കേതിക വിഷയങ്ങളെപ്പറ്റി സർവകലാശാലനിലവാരത്തിൽ എഴുതാൻ കഴിവുള്ള അറിയപ്പെട്ട ലേഖകന്മാർ കേരളത്തിൽ വിരലിലെണ്ണാവുന്നവർ മാത്രമായിരുന്നു. ഇന്ന് അവരുടെ സംഖ്യ, മുഖ്യമായും ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനഫലമായി ഗണ്യമായി വർധിച്ചിട്ടുണ്ട്. രണ്ടുലക്ഷത്തോളം വാക്കുകൾ അടങ്ങുന്ന സാങ്കേതിക ശബ്ദാവലികൾ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത് മലയാളത്തിലെ സാങ്കേതിക പദങ്ങളുടെ പ്രശ്‌നത്തെ ഏറെക്കുറെ പൂർണമായി പരിഹരിച്ചിരിക്കുന്നു. ശാസ്ത്രീയ-സാങ്കേതിക ഗ്രന്ഥങ്ങൾ അച്ചടിക്കുന്നതിനാവശ്യമായ മൂവായിരത്തിലേറെ പ്രത്യേക ചിഹ്നങ്ങളുടെ ടൈപ്പുകൾ ഫൗണ്ടറികളിൽ നിന്ന് ലഭ്യമാക്കാൻ ഇൻസ്റ്റിറ്റ്യൂട്ടിന് കഴിഞ്ഞിരിക്കുന്നു. മലയാളത്തിൽ വൈജ്ഞാനികഗ്രന്ഥങ്ങളുടെ അച്ചടി സംബന്ധിച്ച ചില പൊതുമാനകങ്ങൾ ഇതിനകം സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.................
ഗവേണിങ് ബോർഡിന്റെ ആദ്യത്തെ അധ്യക്ഷനായിരുന്ന ശ്രീ.ഇ.എം.എസ്.നമ്പൂതിരിപ്പാടും ഇപ്പോഴത്തെ അധ്യക്ഷനായ ശ്രീ.സി.അച്യുതമേനോനും, മുഖ്യമന്ത്രിയെന്ന നിലയ്ക്കുള്ള ജോലിത്തിരക്കുകൾക്കിടയിലും ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓരോ പ്രശ്‌നവും അത്യന്തം ക്ഷമയോടെ പരിഗണിക്കുകയും തങ്ങളുടെ സുശക്തമായ പിന്തുണകൊണ്ട് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം സുഗമമാക്കുകയും ചെയ്തുതുവന്നു. വിദ്യാഭ്യാസമന്ത്രിയും ഉപാധ്യക്ഷനുമായ ശ്രീ.സി.എച്ച്.മുഹമ്മദുകോയയെ ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരംഗമായാണ് ഞങ്ങൾ പരിഗണിക്കുന്നത്. പ്രശസ്തരായ എഴുത്തുകാർ കൂടിയായ ഈ മൂന്നു പേരുടെയും പരിലാളനം ആദ്യസംവൽസരങ്ങളിൽ ലഭിക്കാൻ കഴിഞ്ഞത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കാര്യക്ഷമതയെ വളരെയധികം വർധിപ്പിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ഉപാധ്യക്ഷനായ ശ്രീ.ചാക്കേരി അഹമ്മദ് കുട്ടിയും മറ്റ് ഔദ്യോഗിക-അനൗദ്യോഗിക അംഗങ്ങളും സാധരണയിൽ കവിഞ്ഞ താൽപര്യം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങളിൽ പ്രദർശിപ്പിച്ചിരുന്നു. ശ്രീമാൻമാർ കുറ്റിപ്പുഴ കൃഷ്ണപിള്ള, വക്കം അബ്ദുൽ ഖാദർ, ജോസഫ് മുണ്ടശ്ശേരി, പി.ടി.ഭാസ്‌ക്കരപ്പണിക്കർ എന്നീ അനൗദ്യോഗികാംഗങ്ങളുടെ പേർ എടുത്തുപറയാതിരിക്കുന്നത് ഒരു കൃതഘ്‌നതയാവും.''
 
കോഴിക്കോട് പ്രാദേശിക കേന്ദ്രം
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോഴിക്കോട് പ്രാദേശിക കേന്ദ്രം 1980 നവംബർ 2 ന് കേരള മുഖ്യമന്ത്രിയും ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനുമായിരുന്ന ഇ.കെ.നായനാർ ഉൽഘാടനംഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രിയും ഇൻസ്റ്റിറ്റ്യൂട്ട് വൈസ് ചെയർമാനുമായിരുന്ന ബേബി ജോൺ ചടങ്ങിൽ ആധ്യക്ഷം വഹിച്ചു. സി.എച്ച്.മുഹമ്മദുകോയ ആശംസാപ്രസംഗം നടത്തി. ശാസ്ത്രത്തിന്റെ വളർച്ചയ്ക്ക് അനുസൃതമായി സാഹിത്യവും ഭാഷയും ഇനിയും വളരേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രൊഫ.സുകുമാർ അഴീക്കോട്, നഗരസഭാ മേയർ സി.ജെ.റോബിൻ, ശ്രീ.എം.ടി.വാസുദേവൻ നായർ, ജില്ലാ കളക്ടർ കെ.എം.ബാലകൃഷ്ണൻ, എൻ.ചന്ദ്രശേഖരക്കുറുപ്പ് എം.എൽ.എ, കോളിയോട് ഭരതൻ, പി.ഇസ്മയിൽ എന്നിവർ പ്രസംഗിച്ചു. വടക്കൻ ജില്ലകളിലെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം സുഗമമായി നടത്തുന്നതിനാണ് കോഴിക്കോട് പ്രാദേശിക കേന്ദ്രം സ്ഥാപിച്ചത്. കോഴിക്കോട് പ്രാദേശിക കേന്ദ്രത്തിനു കീഴിൽ കോഴിക്കോട് ചെറൂട്ടി റോഡിൽ പ്രാദേശിക കേന്ദ്രം ഓഫീസും കോഴിക്കോട് കോർപ്പറേഷൻ ഇ.എം.എസ്.സ്റ്റേഡിയത്തിൽ വിൽപനശാലയും പ്രവർത്തിക്കുന്നു. കണ്ണുർ നഗരത്തിലും വിൽപനശലയുണ്ട്. എസ്.കൃഷ്ണകുമാറാണ് നിലവിൽ കോഴിക്കോട് പ്രാദേശിക കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ.
 
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുസ്‌തക പ്രസാധനം ഒറ്റനോട്ടത്തിൽ
വരി 91:
സാമൂഹികശാസ്‌ത്രങ്ങൾ
ചരിത്രം, കേരളചരിത്രം, ഇന്ത്യാചരിത്രം, ലോകചരിത്രം, രാഷ്ട്രതന്ത്രം, ധനശാസ്‌ത്രം, ടൂറിസം, നരവംശശാസ്‌ത്രം, മാനേജ്‌മെന്റ്‌, വാണിജ്യം, സഹകരണം, ഗ്രാമവികസനം, പ്രീപ്രൈമറി വിദ്യാഭ്യാസം, വിദ്യാഭ്യാസം, മനശ്ശാസ്‌ത്രം, തത്വശാസ്‌ത്രംതത്ത്വശാസ്‌ത്രം, ആധ്യാത്മികം, നിയമം, ജേർണലിസം, സ്‌പോർട്‌സ്‌ ഗെയിംസ്‌, സ്‌ത്രീപഠനങ്ങൾ.
 
ലിപിപരിഷ്‌കരണം
വരി 130:
 
വിജ്ഞാനമുദ്രണം പ്രസ്സ്
ശാസ്ത്രഗ്രന്ഥമുദ്രണത്തിന് സ്വന്തം പ്രസ്സ് വേണമെന്ന ആവശ്യത്തെ മുൻനിർത്തിയാണ് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വിജ്ഞാനമുദ്രണം പ്രസ്സ് എന്ന പേരിൽ 1972 മേയ് മാസം സ്ഥാപിച്ചത്. പ്രശസ്തവാസ്തുശിൽപി ലാറി ബേക്കറിന്റെ രൂപകൽപനയിലും മേൽനോട്ടത്തിലും പണിത താൽക്കാലിക കെട്ടടത്തിലാണ് പ്രസ്സ് പ്രവർത്തനം ആരംഭിച്ചത്. കേരളത്തിൽ ആദ്യമായാണ് ഉന്നതനിലവാരത്തിലുള്ള ശാസ്ത്ര-സാങ്കേതിക ഗ്രന്ഥങ്ങൾ അച്ചടിക്കാനാവശ്യമായ ടൈപ്പുകളും യന്ത്രസാമഗ്രികളും വിദഗ്ധജീവനക്കാരുംവിദഗ്ദ്ധജീവനക്കാരും ഉൾക്കൊള്ളുന്ന മുദ്രാലയം സ്ഥാപിതമാകുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിനെ അച്ചടിയുടെ രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാൻ വിജ്ഞാനമുദ്രണം പ്രസ്സിന്റെ വരവോടെ സാധ്യമായി. തുടർന്ന് അച്ചടിയുടെ സാങ്കേതികവിദ്യയിലുണ്ടായ മാറ്റങ്ങൾക്ക് അനുസൃതമായി പ്രസ്സിന്റെ ആധുനികവൽക്കരണം പലഘട്ടങ്ങളിലായി നടന്നു.
 
പുസ്തക വിൽപന
"https://ml.wikipedia.org/wiki/കേരള_ഭാഷാ_ഇൻസ്റ്റിറ്റ്യൂട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്