"രാഷ്ട്രതന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 1:
രാഷ്ട്രതന്ത്രം ഒരു സാമൂഹിക ശാസ്ത്രമാണ്.നഗരം എന്നർത്ഥം വരുന്ന ഗ്രീക്കു വാക്കായ polisൽ നിന്നാണ് പൊളിറ്റിക്സ് ഉരുത്തിരിഞ്ഞത്.പോളീസിന്റെ പ്രവർത്തനങ്ങളെ പറ്റിയുള്ള പഠനം പൊളിറ്റിക്സ് എന്നു വിളിക്കപ്പെട്ടു.തന്റെ പൊളിറ്റിക്സ് എന്ന ഗ്രന്ഥത്തിൽ രാഷ്ട്രീയ പ്രതിഭാസങ്ങളെ അരിസ്റ്റോട്ടിൽ വസ്തുനിഷ്ഠമായി പ്രതിപാദിക്കുന്നുണ്ട്. രാഷ്ട്രത്തിന് വിവിധ ചിന്തകൻമാർ വ്യത്യസ്തമായ നിർവ്വചനങ്ങളാണ് നൽകിയിരിക്കുന്നത്.ബ്ലൺഷലിയുടെ അഭിപ്രായത്തിൽ രാഷ്ട്രതന്ത്രം സ്റ്റേറ്റുമായി ബന്ധപ്പെട്ട ഒരു സാമൂഹ്യ ശാസ്ത്രമാണ്. അത് സ്റ്റേറ്റിന്റെ അടിസ്ഥാന സ്വഭാവങ്ങളെ കുറിച്ചും, അതിന്റെ പ്രവർത്തനങ്ങളെ കുറിച്ചും, വികാസത്തെക്കുറിച്ചും മനസ്സിലാക്കാൻ ശ്രമിക്കുന്നു. പോൾഴാനയുടെ അഭിപ്രായത്തിൽ സ്റ്റേറ്റിന്റെ അടിസ്ഥാന ഘടകങ്ങളെ കുറിച്ചും, ഗവൺമെൻറിന്റെ തത്വങ്ങളെക്കുറിച്ചുംതത്ത്വങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്ന ഒരു ശാസ്ത്ര ശാഖയാണ് രാഷ്ട്രതന്ത്രം.രാഷ്ട്രതന്ത്രം രാഷ്ട്രത്തോടു കൂടെ ആരംഭിക്കുകയും.രാഷ്ട്രത്തോടു കൂടെ അവസാനിക്കുകയും ചെയ്യുന്നു എന്ന് ഡോക്ടർ ഗാർനർ പറയുന്നു. ലീക്കോക്കിന്റെ അഭിപ്രായത്തിൽ രാഷ്ട്രതന്ത്രം ഗവൺമെന്റുമായി ബന്ധപ്പെട്ട ഒന്നാണ്. അത് സ്‌റ്റേറ്റിന്റെ രാഷ്ട്രീയ പ്രശ്നങ്ങളുടെ ഉത്ഭവവും, വളർച്ചയും,ലക്ഷ്യവും കൈകാര്യം ചെയ്യുന്ന ശാസ്ത്ര ശാഖയായാണ് ഗാരി സ് കണക്കാക്കുന്നത്.എന്നാൽ രാഷ്ട്രീയ സംവിധാനങ്ങളുടേയും രാഷ്ട്രീയ സിദ്ധാന്തങ്ങളുടേയും ഭൂത-ഭാവി വർത്തമാനത്തെ കുറിച്ചുള്ള പഠനമായാണ് ഗെറ്റിൽ വിശേഷിപ്പിക്കുന്നത്. പ്രചീനചിന്തകൻമാരുടെ അഭിപ്രായത്തിൽ സ്റ്റേയിറ്റിനെ കുറിച്ച് മൊത്തത്തിലുള്ള പഠനമാണ് രാഷ്ട്രതന്ത്രം. ആധുനിക യുഗത്തിൽ സ്റ്റേയിറ്റിന്റെ പ്രവർത്തന മണ്ഡലങ്ങൾ കൂടുതൽ വിശാലമാവുകയും, രാഷ്ട്രീയ വ്യവസ്ഥിതി രൂപപ്പെടുത്തിയെടുക്കുന്നതിൽ നിരവധി കാരണങ്ങൾ ഭാഗഭാക്കാക്കുകയും ചെയ്യുമ്പോൾ രാഷ്ട്രത്തിന്റെ നിർവ്വചനത്തിൽ കാതലായ മാറ്റങ്ങൾ ഉണ്ടാകുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ അമേരിക്കൻ രാഷ്ട്രതന്ത്ര നിരീക്ഷകൻമാരുടെ രംഗപ്രവേശത്തോടു കൂടി രാഷ്ട്രതന്ത്രം ഒരു ധൈഷണിക വിപ്ളവത്തിന്റെ അരങ്ങായി തീർന്നു.എന്നാൽ ആൽമണ്ട് പവലിനെപ്പോലെയുള്ളവർ പുതിയ രാഷ്ട്രീയ സിദ്ധാന്തങ്ങളും, ആശയങ്ങളും അവതരിപ്പിക്കുകയുണ്ടായി. ആധുനിക യുഗത്തിൽ പ്രാധാന്യം കൽപ്പിക്കപ്പെടുന്നത് രാഷ്ട്രത്തിന്റെ സ്ഥാപനങ്ങൾക്കും, അതിന്റെ ഘടനക്കുമാണ്. റോബർട്ട് ദഹലിന്റെ അഭിപ്രായത്തിൽ രാഷ്ട്രതന്ത്രം പ്രധാനമായും അധികാരം, ഭരണം എന്നീ വിഷയങ്ങളെ കുറിച്ചാണ് ചർച്ച ചെയ്യുന്നത്. അധികാരത്തിന് സമൂഹത്തിലെ മൂല്യങ്ങൾ സംരക്ഷിക്കുവാൻ ആവശ്യമായ ചില ധാർമ്മിക ചുമതലകൾ ഉണ്ടെന്ന് ഡേവിഡ് ഈസ്റ്റേൺ അഭിപ്രായപ്പെടുന്നു.ചുരുക്കത്തിൽ രാഷ്ട്രീയ പ്രതിഭാസങ്ങളായ സ്റേറിയറ്റ്, ഗവൺമെൻറ്, അധികാരം, പൊതുഭരണം തുടങ്ങിയവയുടെ ശാസ്ത്രീയമായ പഠനമാണ് രാഷ്ട്രതന്ത്രം.
 
== ഒരു പാഠ്യവിഷയമെന്ന രീതിയിൽ ==
"https://ml.wikipedia.org/wiki/രാഷ്ട്രതന്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്