37,054
തിരുത്തലുകൾ
(ചെ.) (2402:8100:3922:7F70:3FB3:31F5:4A81:62B6 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 45.127.230.182 സൃഷ്ടിച്ചതാണ്) റ്റാഗ്: റോൾബാക്ക് |
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു) |
||
ഭാരതത്തിലെ ഏറ്റവും വലിയ മഹാക്ഷേത്രങ്ങളിലൊന്നായ രാമേശ്വരം രാമനാഥസ്വാമിക്ഷേത്രം, രാമേശ്വരം നഗരത്തിന്റെ ഒത്ത നടുക്ക് [[ബംഗാൾ ഉൾക്കടൽ|ബംഗാൾ ഉൾക്കടലിന്റെ]] തീരത്ത് സ്ഥിതിചെയ്യുന്നു. കിഴക്കോട്ടാണ് ക്ഷേത്രദർശനം. രാമേശ്വരം പോലീസ് സ്റ്റേഷൻ, നഗരസഭാ കാര്യാലയം, ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്റർ, ഗവ. സ്കൂൾ, വിവിധ കംബോളങ്ങൾ തുടങ്ങിയവ ക്ഷേത്രത്തെ ചുറ്റിപ്പറ്റിയാണ് നിൽക്കുന്നത്. മുൻ [[രാഷ്ട്രപതി]] [[ഭാരതരത്നം]] [[എ.പി.ജെ. അബ്ദുൽ കലാം|ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ]] കുടുംബവീട് ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ തെക്കുപടിഞ്ഞാറുമാറിയാണ്. ബാല്യകാലത്ത് ക്ഷേത്രവുമായി ബന്ധപ്പെട്ടുണ്ടായ കഥകൾ അദ്ദേഹം [[അഗ്നിച്ചിറകുകൾ]] എന്ന ആത്മകഥയിൽ എഴുതിയിട്ടുണ്ട്. ക്ഷേത്രത്തെ ചുറ്റിപ്പറ്റി വലിയ ആനപ്പള്ളമതിലുണ്ട്. ഇതിന് 865 അടി ഉയരവും 567 അടി നീളവുമുണ്ട്. കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിൽ വലിയ ഗോപുരങ്ങൾ കാണാം. കിഴക്കുഭാഗത്തുള്ളതിനാണ് കൂടുതൽ ഉയരം. കിഴക്കേ ഗോപുരത്തോടുചേർന്ന് വലിയൊരു മണ്ഡപവും പണിതിട്ടുണ്ട്. ഇതിന്റെ മുകളിൽ [[നന്ദി (പുരാണകഥാപാത്രം)|നന്ദിയുടെ]] പുറത്തിരിയ്ക്കുന്ന ശിവനെയും [[പാർവ്വതി|പാർവ്വതിയെയും]] ഇരുവശത്തുമുള്ള [[ഗണപതി]]-[[സുബ്രഹ്മണ്യൻ|സുബ്രഹ്മണ്യന്മാരെയും]] കൊത്തിവച്ചിട്ടുണ്ട്. തെക്കും വടക്കും ഭാഗങ്ങളിൽ താരതമ്യേന ചെറിയ ഗോപുരങ്ങളാണുള്ളത്.
ക്ഷേത്രമതിലകത്ത് മൂന്ന് ഇടനാഴികൾ കാണാം. ഇവയിൽ പുറത്തുള്ള ആദ്യത്തെ ഇടനാഴിയാണ് ലോകത്തിലെ ഏറ്റവും വലിയ ഇടനാഴി. ഇന്ത്യയിലെ ഏഴ്
നന്ദിപ്രതിഷ്ഠ കടന്നാൽ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്ന രാമനാഥസ്വാമിയുടെ നടയിലെത്താം. ഐതിഹ്യത്തെ സാധൂകരിയ്ക്കും വിധം മണലുകൊണ്ടുള്ള ശിവലിംഗമാണ് രാമനാഥസ്വാമിയ്ക്ക്. ഹനുമാൻ വാലുകൊണ്ട് നടത്തിയ ബലപ്രയോഗത്തിന്റെ അടയാളങ്ങൾ ശിവലിംഗത്തിൽ ഇന്നും വ്യക്തമായി കാണാം. കരിങ്കല്ലുകൊണ്ട് തീർത്ത ശ്രീകോവിലിലാണ് ഏകദേശം മൂന്നടി ഉയരം വരുന്ന രാമനാഥസ്വാമിയുടെ ശിവലിംഗം കുടികൊള്ളുന്നത്. ഇതിന്റെ താഴികക്കുടം സ്വർണ്ണം പൂശിയിട്ടുണ്ട്. രാമനാഥസ്വാമിയുടെ ശ്രീകോവിലിന് തെക്കുഭാഗത്താണ് പർവ്വതവർദ്ധിനി അമ്മന്റെ സന്നിധി. സാധാരണയായി ശിവന്റെ ഇടതുഭാഗത്ത് കുടികൊള്ളാറുള്ള പാർവ്വതി, ഇവിടെ വലതുവശത്ത് വന്നത് എടുത്തുപറയേണ്ട വസ്തുതയാണ്. കൂടാതെ, ശ്രീരാമൻ, സീത, ലക്ഷ്മണൻ, ഹനുമാൻ എന്നിവരുടെ വിഗ്രഹങ്ങളും ശ്രീലകത്തുണ്ട്.
|