"രാഘവേന്ദ്രസ്വാമികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
 
വരി 22:
ഇന്ന് [[തമിഴ്‌നാട്|തമിഴ്‌നാട്ടിലെ]] [[കടലൂർ ജില്ല|കടലൂർ ജില്ലയിലുള്ള]] [[ഭുവനഗിരി|ഭുവനഗിരിയിൽ]] ഒരു [[കന്നഡ]] [[ബ്രാഹ്മണർ|ബ്രാഹ്മണകുടുംബത്തിൽ]] 1595-ലോ 1598-ലോ ആണ് രാഘവേന്ദ്രസ്വാമികൾ ജനിച്ചത്. വെങ്കടനാഥ ഭട്ടർ എന്നായിരുന്നു അദ്ദേഹത്തിന്റെ ശരിയായ പേര്. സംഗീതജ്ഞരുടെയും പണ്ഡിതരുടെയും കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ മുതുമുത്തച്ഛനായിരുന്ന കൃഷ്ണഭട്ടർ [[വിജയനഗര സാമ്രാജ്യം|വിജയനഗര സാമ്രാജ്യത്തിലെ]] മഹാരാജാവായിരുന്ന [[കൃഷ്ണദേവരായർ|കൃഷ്ണദേവരായരുടെ]] ഗുരുനാഥനായിരുന്നു. അച്ഛൻ തിമ്മാചാര്യ മികച്ചൊരു സംഗീതജ്ഞനുമായിരുന്നു. വിജയനഗര സാമ്രാജ്യത്തിന്റെ പരാജയത്തിനുശേഷം ഭാര്യ ഗോപികാംബയോടൊപ്പം അദ്ദേഹം [[കാഞ്ചീപുരം|കാഞ്ചീപുരത്തേയ്ക്ക്]] താമസം മാറ്റി. വെങ്കടനാഥനെക്കൂടാതെ ഈ ദമ്പതികൾക്ക് രണ്ട് മക്കൾ കൂടിയുണ്ടായിരുന്നു: ഗുരുരാജനും വെങ്കടാംബയും. തിമ്മാചാര്യയുടെ മരണശേഷം സഹോദരീഭർത്താവാണ് വെങ്കടനാഥന്റെ വിദ്യാഭ്യാസം നടത്തിയത്. വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ വെങ്കടനാഥൻ വിവാഹിതനായി. എന്നാൽ, വിവാഹജീവിതം അദ്ദേഹത്തിന് ഒട്ടും തൃപ്തിപ്പെട്ടിരുന്നില്ല.
 
തുടർന്ന് [[തഞ്ചാവൂർ|തഞ്ചാവൂരിൽ]] ചെന്ന വെങ്കടനാഥൻ അവിടെവച്ച് നിരവധി വാദപ്രതിവാദങ്ങളിൽ പങ്കെടുക്കുകയും അവയിൽ വിജയിയ്ക്കുകയും ചെയ്തു. ഇവ കണ്ട് അദ്ഭുതപ്പെട്ടുപോയഅത്ഭുതപ്പെട്ടുപോയ അന്നത്തെ കുംഭകോണം മഠാധിപതി സുധീന്ദ്ര തീർത്ഥ അദ്ദേഹത്തെ തന്റെ ശിഷ്യനായി അംഗീകരിയ്ക്കുകയും തുടർന്ന് 1621-ൽ അദ്ദേഹം സന്യാസം സ്വീകരിച്ച് 'രാഘവേന്ദ്ര തീർത്ഥ' എന്ന നാമം സ്വീകരിയ്ക്കുകയും ചെയ്തു. 1624-ൽ സുധീന്ദ്ര തീർത്ഥ സമാധിയായപ്പോൾ രാഘവേന്ദ്ര തീർത്ഥ മഠാധിപതിയായി. [[ഉഡുപ്പി]], [[കോലാപൂർ]], [[ബിജാപൂർ]] തുടങ്ങിയ സ്ഥലങ്ങളിൽ ഇക്കാലത്ത് അദ്ദേഹം തീർത്ഥാടനം നടത്തിയിരുന്നു. ധാരാളം അദ്ഭുതപ്രവൃത്തികൾഅത്ഭുതപ്രവൃത്തികൾ അദ്ദേഹം ചെയ്തതായി പറയപ്പെടുന്നു. നിരവധി ആരാധകർ അദ്ദേഹത്തിനുണ്ടായി. [[മൈസൂർ രാജ്യം|മൈസൂർ രാജാവായിരുന്ന]] [[ദൊഡ്ഡ കെമ്പദേവരാജ|ദൊഡ്ഡ കെമ്പദേവരാജയിൽ]] നിന്ന് ദാനം കിട്ടിയ അദ്ദേഹം [[തുംഗഭദ്ര നദി|തുംഗഭദ്രാ നദീതീരത്തെ]] മന്ത്രാലയത്തിൽ സ്ഥിരതാമസമാക്കി. 1671-ൽ അവിടെ വച്ച് അദ്ദേഹം സമാധിയായി. പറഞ്ഞുവരുന്ന കഥയനുസരിച്ച് അദ്ദേഹം നേരത്തേതന്നെ കല്ലറ പണിയാൻ ഉത്തരവിടുകയും തുടർന്ന് കല്ലറയിൽ ഇറങ്ങുകയും ശിഷ്യർ ചേർന്ന് അദ്ദേഹത്തിന് സമാധിമണ്ഡപം ഒരുക്കുകയുമായിരുന്നു. ശിഷ്യനായ യോഗീന്ദ്ര തീർത്ഥ അദ്ദേഹത്തിന്റെ പിൻഗാമിയായി സ്ഥാനമേറ്റു.
 
== കൃതികൾ ==
"https://ml.wikipedia.org/wiki/രാഘവേന്ദ്രസ്വാമികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്