"ചെക്കൊസ്ലൊവാക്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 112:
 
=== ഹൈഡ്രിച് 1941 സെപ്റ്റമ്പർ- 1942 മെയ് ===
1941-ൽ ബൊഹീമിയ-മൊറാവിയാ പ്രാന്തങ്ങളുടെ മേലധികാരിയായി ചുമതലയേറ്റ [[റീൻഹാഡ് ഹെയ്‌ഡ്രിക്|റൈൻഹാഡ് ഹൈഡ്രിച്]] ജൂതരെ മാത്രമല്ല, സംശയതോന്നിയ ഏവരേയും നിർദ്ദയം വധിക്കുകയോ തടവിലാക്കുകയോ ചെയ്തു. പ്രാഗിലെ കശാപ്പുകാരൻ എന്ന പേരിലാണ് ഹൈഡ്രിച് അറിയപ്പെട്ടത്. ഒളിവിൽ പ്രവർത്തിച്ചിരുന്ന ചെക്-സ്ലോവക് പ്രതിരോധസൈന്യം ബ്രിട്ടീഷ് സഹായത്തോടെ ഹൈഡ്രിചിനെ വധിക്കാൻ പദ്ധതിയിട്ടു. ഓപറേഷൻ ആന്ത്രോപോയ്ഡ് എന്നായിരുന്നു ഈ ഗൂഢാലോചനയുടെ പേര്. 1942 മെയ് മാസത്തിൽ ഒരു കാർബോംബിൽ ഹൈഡ്രിചിന് മാരകമായി പരിക്കേറ്റു. ജൂണിൽ മരിക്കുകയും ചെയ്തു.
 
=== പട്ടാളഭരണം- ഭീകരവാഴ്ച ===
ഹൈഡ്രിചിന്റെ കൊലപാതകത്തിന് കാരണക്കാരായവരെ തേടിയുള്ള തെരച്ചിലിൽ നാസി രഹസ്യപോലിസ് ചെകോസ്ലാവാക്യയുടെ പല പ്രാന്തങ്ങളും നശിപ്പിച്ചു. ലൈഡിസ്, ലസാകി എന്ന രണ്ടു ഗ്രാമങ്ങൾ നിശ്ശേഷം സംഹരക്കപ്പെട്ടു. നാസികളുടെ പിടിയിൽ പെടാതിരിക്കാനായി പ്രാഗിലെ പുരാതന പള്ളിയിലെ നിലവറയിൽ ഒളിച്ചിരുന്ന ഗൂഢാലോചനക്കാരിൽ മിക്കവരും ആത്മഹത്യ ചെയ്തു.<ref>{{Cite book|title=The Assassination of Reinhard Hendrich|last=MacDonald|first=Callum|publisher=Birlinn|year=2007|isbn=978-1843410362|location=Edinburgh|pages=}}</ref>. ഗൂഢാലോചനക്കാരെ ഒറ്റുകൊടുത്തത് ചെക് പ്രതിരോധസേനയിലെ അംഗവും നാസി ചാരനുമായിരുന്ന കാരെൽ ചുർദാ ആയിരുന്നു.യുദ്ധാനന്തരം വിചാരണക്കോടതി ചുർദക്ക് വധശിക്ഷ വിധിച്ചു<ref>{{Cite web|url=https://news.google.com/newspapers?id=TKQwAAAAIBAJ&sjid=1ooDAAAAIBAJ&pg=2765,2704934&dq=karel-čurda&hl=en|title=Czech traitors hanged today|access-date=2019-02-19|last=|first=|date=1947-04-29|website=Google News: The Free Lance -Star|publisher=}}</ref>.
 
=== ജർമൻ തോൽവി ===
Line 119 ⟶ 121:
 
== തൃതീയ റിപബ്ലിക് 1945-1948 ==
യുദ്ധാനന്തരം ചെകോസ്ലാവാക്യയെ ഒരു രാഷ്ട്രമെന്ന നിലയിൽ പുനഃസംഘടിപ്പിക്കുന്നതിന് [[സഖ്യകക്ഷികൾ]] മുൻകൈ എടുത്തു. സോവിയറ്റ് റഷ്യയോട് ചെക് ജനതക്ക് പ്രത്യേക ചായ്വും ഉണ്ടായിത്തുടങ്ങി. 1946-മെയിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ കെ.എസ്.സിക്ക് 38% വോട്ടു ലഭിച്ചു. ബെനെസ് വീണ്ടും പ്രസിഡൻറായി. തുടക്കത്തിൽ ചെറുതെങ്കിലും ഗൗരവമുള്ള ആഭ്യന്തര-ധനകാര്യ വകുപ്പുകളുടെ ചുമതലയേറ്റ കെ.എസ്.സി അംഗങ്ങൾ മന്ത്രിസഭയുമായും നിയമസഭയുമായും ഒത്തൊരുമിച്ചു പ്രവർത്തിച്ചു. ദേശീയവാദവും ജനാധിപത്യവും എന്ന കെ.എസ്.സിയുടെ ആദർശവാദങ്ങൾക്ക് മാറ്റമുണ്ടായി. പീന്നീട് അവരുടെ പ്രചരണവകുപ്പ് സജീവ പ്രവർത്തനങ്ങൾ ആരംഭിച്ചു. 1947 നവമ്പർ- 1948 കാലഘട്ടത്തിൽ ദേശസുരക്ഷയെ ചൂണ്ടിക്കാട്ടി ചെക് സൈന്യത്തിൽസൈന്യത്തിലും ഭരണസമിതിയിലും വലിയതോതിൽ അഴിച്ചു പണികൾ നടന്നു. കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളും അനുഭാവികളും നിർണായകസ്ഥാനങ്ങളിൽ നിയമിക്കപ്പെട്ടു. തുടർന്നുണ്ടായ ഭരണകൂട പ്രതിസന്ധി രാഷ്ട്രീയ അട്ടിമറിക്ക് വഴിയൊരുക്കി. ഫെബ്രുവരി 25-ന് കമ്യുണിസ്റ്റേതര ഭരണസമിതിയംഗങ്ങൾ രാജി വെച്ചൊഴിയാൻ നിർബന്ധിതരായി. ഭരണം കമ്യൂണിസ്റ്റ് പാർട്ടിയുടെ കൈവശമായി.
 
'''1948 മെ ഭേദഗതികൾ''' എന്ന പേരിൽ ഭരണഘടനയിൽ ഭേദഗതികൾ എഴുതിച്ചേർക്കപ്പെട്ടു. ഇതംഗീകരിക്കാൻ ബെനെസ് സന്നദ്ധനായില്ല, ബെനെസ് രാജിവെച്ചൊഴിഞ്ഞു. പകരം ഗോട്ട്വാൾഡ് സ്ഥാനമേറ്റു.
"https://ml.wikipedia.org/wiki/ചെക്കൊസ്ലൊവാക്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്