"ബീരേന്ദ്ര രാജാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 46:
 
കീരീടാധാരണ ചടങ്ങിന് ബ്രീട്ടീഷ് രാജകുടുംബത്തിൻറെ പ്രതിനിധിയായി വെയൽസ് രാജകുമാരനുൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ പങ്കെടുത്തിരുന്നു.മംഗള കർമ്മത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ കുട്ടികൾക്കും പ്രാഥമിക വിദ്യാഭ്യാസം സൌജന്യമായിരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
 
[[File:Narayanhiti_Palace_Museum.jpg|കണ്ണി=https://en.wikipedia.org/wiki/File:Narayanhiti_Palace_Museum.jpg|ലഘുചിത്രം|400x400ബിന്ദു|Narayanhiti Palace where Nepalese royal massacre occurred]]
== അന്ത്യം ==
ബീരേന്ദ്രയും കുടുംബവും (ഐശ്വര്യ രാജ്ഞിയടക്കം) 2001 ജൂൺ 1 ന് ഒരു രാജകീയ അത്താഴ വിരുന്നിനിടെ കൂട്ടക്കൊല ചെയ്യപ്പെട്ടപ്പോൾ നേപ്പാളിലെ സ്ഥിരത പൂർവ്വാധികം ഭീഷണി നേരിട്ടു. ബീരേന്ദ്രയുടെ ഇളയ സഹോദരനായ ഗ്യാനേന്ദ്ര ഷായും അദ്ദേഹത്തിന്റെ കുടുംബവും ഒഴികെയുള്ള എല്ലാ രാജകുടുംബാംഗങ്ങളും കൂട്ടക്കൊല ചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ ഭാര്യ കോമൾ ഒഴികെയുള്ള ഗ്യാനേന്ദ്രയുടെ കുടുംബത്തിനു പോറൽ പോലുമേറ്റില്ല.  വെടിയേറ്റ് അബോധാവസ്ഥയിലായിരുന്ന ദീപേന്ദ്ര ഭരണാധികാരിയയായി പ്രഖ്യാപിക്കപ്പെട്ടുവെങ്കിലും സ്വയം വെടിവച്ചു പരിക്കേറ്റുവെന്നു വിശ്വസിക്കപ്പെടുന്ന അദ്ദേഹം മൂന്നു ദിവിസങ്ങൾക്കുശേഷം മരണമടഞ്ഞു. അങ്ങനെ ഗ്യാനേന്ദ്ര രാജാവായി.
 
ദൃക്സാക്ഷി റിപ്പോർട്ടുകളും ഒരു ഔദ്യോഗിക അന്വേഷണവും (സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കേശവ് പ്രസാദ് ഉപാധ്യായയും, നിയമസഭാ സ്പീക്കറായിരുന്ന തരാനാഥ് രണഭട്ടും ചേർന്ന രണ്ടംഗ കമ്മിറ്റി) ദീപേന്ദ്രയായിരുന്നു ഗൺമാനെന്നു സ്ഥിരീകരിച്ചു. എന്നിരുന്നാലും വലതു കയ്യനായ ഒരാൾ എങ്ങനെ തോക്കുപയോഗിച്ച് തലയുടെ ഇടതുഭാഗത്തു വെടിയുതിർത്ത് ആത്മഹത്യ ചെയ്തു തുടങ്ങി ഈ കൂട്ടക്കൊല പുറംലോകത്തു പല ചോദ്യശരങ്ങളുമുയർത്തി. കൂട്ടക്കൊലയുടെ പശ്ചാത്തലം സംശയാസ്പദമായിരുന്നു. അതിൽ പ്രധാനപ്പെട്ടത് ആ സമയത്തെ സുരക്ഷയുടെ അഭാവവും ഗ്യാനേന്ദ്രയുടേയും കുടുംബത്തിന്റേയും വിരുന്നിലെ അസാന്നിദ്ധ്യവുമായിരുന്നു. കൂട്ടക്കൊല നടന്ന "ത്രിഭുവൻ സദൻ" ഗ്യാനേന്ദ്രയുടെ ആജ്ഞയനുസരിച്ച് ഇടിച്ചുനിരത്തിയതിനാൽ സമഗ്രമായ അന്വേഷണം അസാദ്ധ്യമായിരുന്നു.  വെറും രണ്ടാഴ്ച് മാത്രം നീണ്ട അന്വേഷണം ഒരു ഫോറൻസ്ക് വശകലനം പോലുമില്ലാതെ അവസാനിച്ചു.  ത്രിഭുവൻ സദന്റെ തകർക്കൽ ഗ്യാനേന്ദ്രയെ ഒരു ജനസ്വാധീനമില്ലാത്ത രാജാവാക്കി മാറ്റുകയും ഒരു ആത്യന്തികമായി അദ്ദേഹത്തിനു സിംഹാസനംതന്നെ ഉപേക്ഷിക്കേണ്ടിവരുകയും ചെയ്തു.[[File:Narayanhiti_Palace_Museum.jpg|കണ്ണി=https://en.wikipedia.org/wiki/File:Narayanhiti_Palace_Museum.jpg|ലഘുചിത്രം|400x400ബിന്ദു|Narayanhiti Palace where Nepalese royal massacre occurred]]
 
== അവലംബം ==
"https://ml.wikipedia.org/wiki/ബീരേന്ദ്ര_രാജാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്