"ആവിലായിലെ ത്രേസ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 32:
== ജനനം, ബാല്യം ==
 
[[സ്പെയിൻ|സ്പെയിനിലെ]] കാസ്റ്റിൽ പ്രദേശത്തെ ഡോൺ അലോൻസോ സാഞ്ചെസ് സെപാഡയുടേയും ഡോണാ ബിയാട്രിസ് ഡവീലയുടേയും പുത്രിയായിരുന്നു ത്രേസ്യാ. പന്ത്രണ്ട് സഹോദരങ്ങളിൽ അഞ്ചാമത്തേതായിരുന്ന അവൾ‍ക്ക്അവർക്ക് അടുത്ത പ്രായക്കാരനായ സഹോദരൻ റോഡ്രിഗോയോട് പ്രത്യേക മമത ഉണ്ടായിരുന്നു. കർക്കശനും ഭക്തനുമായിരുന്ന പിതാവ് മക്കളെ ആഴമായ മതബോധത്തിലാണ് വളർത്തിയത്. ഏഴാമത്തെ വയസ്സിൽ റോഡ്രിഗോയും ത്രേസ്യായും ചേർന്ന് രക്തസാക്ഷിത്ത്വം വരിക്കാൻ ഇറങ്ങിപ്പുറപ്പെട്ട കഥ പ്രസിദ്ധമാണ്. മുസ്ലിം രാജ്യമായ [[മൊറോക്കോ|മൊറോക്കോയിൽ]] പോയി ഗളഛേദം ചെയ്യപ്പെട്ട് മരിക്കാൻ തീരുമാനിച്ച് ഇറങ്ങിയ കുട്ടികളെ വഴിക്കു കണ്ടുമുട്ടിയ ഒരു ബന്ധു പിടികൂടി വീട്ടിൽ എത്തിക്കുകയാണ് ചെയ്തത്.<ref> http://www.intratext.com/ixt/ENG0032/_P8.HTM Teresa of Avila - Autobiography, Chapter 1: IntraText CT Text </ref>
 
== കൗമാരം, സന്യാസവഴി ==
 
ത്രേസ്യക്ക് പതിനാല്‌ വയസ്സുള്ളപ്പോൾ അമ്മ മരിച്ചു.ഇത് മകൾക്ക് വലിയ ആഘാതമായി. സ്പെയിനിൽ മൂന്നാം തരം വീരസാഹസികകഥകൾക്കു വലിയ പ്രചാരം ഉണ്ടായിരുന്ന കാലമായിരുന്നു അത്. ‍{{Ref|miguel}} അമ്മയുടെ മരണം സൃഷ്ടിച്ച ശൂന്യതയിൽ ത്രേസ്യായും അമ്മാതിരി കഥകളുടെയും ഉപരിപ്ലവമായ മറ്റു പരിഷ്കാരങ്ങളുടേയും സ്വാധീനത്തിൽ പെട്ടു. മകളിൽ വന്ന മാറ്റം ശ്രദ്ധിച്ച പിതാവ് അവളെഅവരെ പഠനത്തിനായി ആവിലായിലെ അഗസ്തീനിയൻ സന്ന്യാസിനികളുടെ ആശ്രമത്തിലയച്ചെങ്കിലും, ഒന്നരവർഷം കഴിഞ്ഞ് കടുത്ത മലേറിയ പിടിച്ച് അവശനിയിലായപ്പോൾ വീട്ടിലെക്കു മടങ്ങി. രോഗമുക്തിക്കുശേഷം പിതൃസഹോദരന്റെ വീട്ടിൽ താമസിക്കവേ പ്രാചീനകാലത്തെ ക്രൈസ്തവ ലേഖകനും താപസനുമായിരുന്ന [[ജെറോം|ജെറൊമിന്റെ]] കത്തുകൾ <ref>http://www.newadvent.org/fathers/3001.htm</ref>വായിക്കാനിടയായത് താപസജീവിതത്തോട് ആഭിമുഖ്യമുണ്ടാക്കി. സംന്യസിനിയാകാനുള്ള ത്രേസ്യായുടെ തീരുമാനത്തെ ആദ്യം എതിർത്ത പിതാവ് ഒടുവിൽ മകളുടെ ഇഷ്ടത്തിനു വഴങ്ങി. ആവിലായിലെ കർമ്മലീത്താമഠത്തിൽ ചേർന്നു വൃതവാഗ്ദാനം നടത്തിയെങ്കിലും രോഗബാധിതയായതു മൂലം അധികം താമസിയാതെ വീട്ടിലേക്കു മടങ്ങി. ഇത്തവണ രോഗമുക്തി ഏറെ നാൾ കൊണ്ടാണ് നടന്നത്.
 
== ധ്യാനപ്രാർഥനാശീലം ==
 
രോഗവിമുക്തിപ്രാപിച്ചുകൊൺടിരുന്ന സമയത്ത് ഫ്രാൻസിസ് ഒസൂനയുടെ ആദ്ധ്യാത്മിക അക്ഷരമാല എന്ന പുസ്തകം വായിച്ചതിനെത്തുടർന്നു ത്രേസ്യാ നിശ്ശബ്ദമായ ധ്യാനപ്രാർഥനയിൽ താത്പര്യം ജനിച്ച്, അത് ശീലിക്കാൻ തുടങ്ങിയിരുന്നു. മൂന്നു വർഷം കഴിഞ്ഞ്, രോഗവിമുകതയായ അവൾ മഠത്തിലേക്കു മടങ്ങി. അക്കാലങ്ങളിൽ, സ്പയിനിലെ കർമ്മലീത്താ മഠങ്ങളിൽ അച്ചടക്കരാഹിത്യവും ലോകവ്യഗ്രതയും കൊടികുത്തിവാണിരുന്നു. ആദ്യമൊക്കെ ത്രേസ്യായും അതിന്റെ സ്വാധീനത്തിൽ പെട്ടങ്കിലും മന:സാക്ഷി അവളെഅവരെ കുറ്റപ്പെടുത്തി. അതോടെ അവൾഅവർ, പിന്നീട് അവളുടെഅവരുടെ ആത്മീയജീവിതത്തിന്റെ അടിസ്ഥാനമായി മാറിയ ധ്യാനപ്രാർഥനാശീലം പുനരാരംഭിച്ചു. അപ്പോഴെക്ക് നാല്പതുവയസ്സയിരുന്നനാല്പതുവയസ്സായിരുന്ന ത്രേസ്യ, ക്രൈസ്തവ സഭാപിതാവായ [[അഗസ്റ്റിൻ|അഗസ്റ്റിന്റെ]] [[കൺഫഷൻസ്]]<ref>http://www.fordham.edu/halsall/basis/confessions-bod.html</ref> എന്നു പേരായ അത്മകഥ വായിച്ചു. ആ പുസ്തകം അവളെഅവരെ ആകെ മാറ്റിമറിച്ചു.
 
== ദൈവികദർ‍ശനങ്ങൾ, നിമന്ത്രണങ്ങൾ ==
താമസിയാതെ ത്രേസ്യാക്ക് വിചിത്രമായ ആത്മീയാനുഭവങ്ങൾ ഉണ്ടാകാൻ തുടങ്ങി. തനിക്ക് ദൈവികദർശനങ്ങളും ആന്തരികനിമന്ത്രണങ്ങളും ലഭിക്കുന്നതായി അവൾക്കു തോന്നി. ഇവയോട് എങ്ങനെ പ്രതികരിക്കണമെന്ന് അവൾക്ക്അവർക്ക് നിശ്ചയമില്ലായിരുന്നു. ഉപദേശകരും, കുംബസാരക്കാരും പരസ്പരവിരുദ്ധമായ നിർദ്ദേശങ്ങളാണ് കൊടുത്തത്. ചിലർ ഇതൊക്കെ സാത്താന്റെ തോന്നിപ്പുകളാണെന്നു പറഞ്ഞു. പരിചയക്കാരിൽ‍ പലരും അവളെ ഉന്മാദിനിയോ കാപട്യക്കാരിയോ ആയി കണക്കാക്കി. എന്നാൽ അക്കാലത്ത് ത്രേസ്യാ പരിചയപ്പെട്ട പ്രഖ്യാത ഫ്രാൻസിസ്ക്കൻ താപസൻ പീറ്റർ അൽക്കാണ്ടറ അവളുടെഅവരുടെ അനുഭവങ്ങൾ ദൈവികദർശനങ്ങളാണെന്ന് അംഗീകരിച്ചു.<ref>Saint Teresa Of Avila, Virgin, Foundress - http://www.ewtn.com/library/MARY/AVILA.htm</ref>
 
== സഭാനവീകരണം ==
 
മഠത്തിലെ സാഹചര്യങ്ങൾ ഉത്തമ താപസജീവിതം കാംക്ഷിക്കുന്നവരെ തൃപ്തിപ്പെടുത്തുന്നതല്ലായിരുന്നു. അതുകൊണ്ട്, പുതിയൊരു സന്യാസിനീസമൂഹം തുടങ്ങാൻ ത്രേസ്യായും അവളോടുഅവരോടു യോജിച്ച ചില സന്യാസിനികളും ചേർന്ന് തീരുമാനിച്ചു. ഈ തീരുമാനം എതിർപ്പുകൾ ക്ഷണിച്ചുവരുത്തിയെങ്കിലും 1562-ൽ അവളുടെ ഇഷ്ടവിശുദ്ധനായ യൗസേപ്പിന്റെ നാമത്തിലുള്ള പുതിയ മഠം ഏറെപ്പേരൊന്നും അറിയാതെ പ്രവർത്തനം തുടങ്ങി. വാർത്തപരന്നപ്പോൾ അതു വലിയ കോലാഹം ഉണ്ടാക്കി. ക്രമേണ എതിർപ്പുകൾ ഒരുവിധം ശമിച്ചു എന്നു മാത്രമല്ല ആവില സന്ദർശിച്ച കർമ്മലീത്താ സഭയുടെ അധിപന് ത്രേസ്യായുടെ നവീകരണം സ്വീകാര്യമായി. അദ്ദേഹം അവൾക്കു മറ്റു മഠങ്ങൾ തുടങ്ങാൻ അനുവാദം കൊടുക്കുകയും ചെയ്തു. തുടർന്ന് പുതിയ മഠങ്ങളുടെ സ്ഥാപനാർഥം ത്രേസ്യാ നിരന്തരം യാത്രകളിൽ മുഴുകി. അവളുടെ മഠങ്ങൾ സ്പെയിനിന്റെ പല ഭാഗങ്ങളിലും പ്രവർത്തിക്കാൻ തുടങ്ങി. ഈ പുതിയ സന്യാസസമൂഹം [[നിഷ്പാദുക കർമ്മലീത്തർ]](Discalced Carmelites) എന്നാണ് അറിയപ്പെട്ടത്. മാറ്റു സന്യാസികളിൽ നിന്ന് ഭിന്നരായി, അവർ കാലിൽ ഷൂവിനു പകരം ചെരുപ്പു മാത്രം ധരിച്ചിരുന്നതു കൊണ്ടാണ് ഈ പേരു കിട്ടിയത്.
 
സംന്യസിനികൾക്കുവേണ്ടിസന്യാസിനികൾക്കുവേണ്ടി ത്രേസ്യാ തുടങ്ങിയതുപോലെയുള്ള സമൂഹങ്ങൾ സന്യാസികൾക്കായും തുങ്ങേണ്ടതിന്റെതുടങ്ങേണ്ടതിന്റെ ആവശ്യകത പലർക്കും ബോദ്ധ്യപ്പെട്ടു. ത്രേസ്യായുടെ അത്തരം ആദ്യത്തെ സമൂഹം തുടങ്ങിയത് 1568-ലാണ്. ഈ സം‌രംഭത്തിൽ ത്രേസ്യായുടെ സഹായി അവളുമായി വലിയ ആത്മീയ സൗഹൃദം പങ്കിട്ട യുവതാപസൻ, പ്രസിദ്ധ മിസ്റ്റിക് കവി, [[കുരിശിന്റെ യോഹന്നാൻ]] (St. John of the Cross) ആയിരുന്നു. ഈ പുതിയ സമൂഹവും വലിയ എതിർപ്പുകൾക്കിടയിലാണ് തുടങ്ങിയത് എന്നും പറയേണ്ടതുണ്ട്. യോഹന്നാന് ഇതുമായി ബന്ധപ്പെട്ട് ജയിൽ വാസം വരെ സഹിക്കേണ്ടി വന്നു.
 
നവീകൃത സംന്യസസമൂഹങ്ങളും പഴയ കർമ്മലീത്തസമൂഹങ്ങളുമായുള്ള തർക്കങ്ങൾ വഷളായി ത്രേസ്യായുടെ ജീവതാന്ത്യത്തോടടുത്ത് അവൾക്കുമേൽഅവർക്കുമേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തപ്പെട്ടു. ഏതാനും മാസത്തേക്ക് ഏതാണ്ട് ജയിൽ വാസം പോലെയുള്ള അവസ്ഥയിലായി ത്രേസ്യാ. എന്നാൽ അവളുടെഅവരുടെ നവീകരണത്തിന്റെ മൂല്യം മനസ്സിലാക്കിയിരുന്ന സ്പെയിനിലെ രാജാവ് ഫിലിപ്പ് രണ്ടാമന്റെ സഹായപൂർണമായ ഇടപെടൽ അവളെഅവരെ രക്ഷപെടുത്തി. തുടർന്ന്, നവീകൃത സമൂഹങ്ങൾ നവീകൃതമല്ലാത്ത സമൂഹങ്ങളിൽ നിന്നു പൂർണമായും സ്വതന്ത്രമാക്കപ്പെട്ടു.
 
== എഴുത്തുകാരി ==
"https://ml.wikipedia.org/wiki/ആവിലായിലെ_ത്രേസ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്