"ആവിലായിലെ ത്രേസ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 24:
|issues=
}}
പതിനാറാം നൂറ്റാണ്ടിൽ [[കർമ്മലീത്താ സന്യാസസഭകൾ|കർമ്മലീത്താ സന്യാസസഭകളുടെ]] നവീകരണത്തിനും പുനഃസ്ഥാപനത്തിനും നേതൃത്വം നൾകിയ സന്യാസിനിയും, പ്രശസ്തയായ സ്പാനിഷ് മിസ്റ്റിക്കും, കത്തോലിക്കാ നവീകരണ കാലഘട്ടത്തിലെ എഴുത്തുകാരിയുമായിരുന്നു '''ആവിലായിലെ ത്രേസ്യാ''' (ജനനം-[[1515]] [[മാർച്ച് 28]] ; മരണം-[[1582]] [[ഒക്ടോബർ 4]]). ഇംഗ്ലീഷ്:''Teresa of Ávila''. കൊച്ചുത്രേസ്യാ എന്നറിയപ്പെടുന്ന [[കൊച്ചുത്രേസ്യ|ലിസ്യൂവിലെ ത്രേസ്യാ]](1873-1897)യിൽ നിന്ന് വേർതിരിച്ചുകാണിക്കാനായി,‍ കേരളക്രൈസ്തവർ‍ ആവിലായിലെ ത്രേസ്യായെ '''അമ്മത്രേസ്യാ''' എന്നാണ് സാമാന്യേന വിളിക്കാറ്.
 
[[കുരിശിന്റെ വിശുദ്ധ യോഹന്നാൻ|കുരിശിന്റെ വിശുദ്ധ യോഹന്നാനോടൊപ്പം]] [[നിഷ്പാദുക കർമ്മലീത്താസഭ|നിഷ്പാദുക കർമ്മലീത്താസഭാസ്ഥാപകയായി]] പരിഗണിക്കപ്പെടുന്ന ത്രേസ്യായെ ഇന്ന് [[കത്തോലിക്കാ സഭ]], [[ലൂഥറൻ സഭ]], [[ആംഗ്ലിക്കൻ സഭ]] എന്നീ ക്രൈസ്തവ സഭകൾ വിശുദ്ധയെന്ന നിലയിൽ വണങ്ങുന്നു. കൂടാതെ, ക്രൈസ്തവ [[മിസ്റ്റിസിസം|മിസ്റ്റിസിസത്തിന്]] ലഭിച്ച മികച്ച സംഭാവനകളായി കണക്കാക്കപ്പെടുന്ന പല ഗ്രന്ഥങ്ങളും എഴുതിയ ത്രേസ്യായെ [[കത്തോലിക്കാ സഭ]] [[വേദപാരംഗതർ|വേദപാരംഗതയെന്നും]] പ്രഘോഷിക്കുന്നു.
 
1723 ഡിസംബറിലാണ് സെന്റ് ത്രേസ്യയുടെ തിരുസ്വരൂപം [[കേരളം|കേരളത്തിലെ]] മയ്യഴിയിലെത്തിയത്. [[മയ്യഴി|മാഹി]] സെന്റ് തെരേസ ദേവാലയത്തിൽ വി.അമ്മത്രേസ്യാ പുണ്യവതിയുടെ തിരുനാൾ എല്ലാവർഷവും ഒക്ടോബർ അഞ്ചുമുതൽ നടക്കുന്നു. തിരുനാൾ മഹോത്സവത്തിന്റെ പ്രധാന ദിനങ്ങൾ ഒക്ടോബർ 14, 15 തീയതികളാണ്<ref>{{Cite web|url=https://www.mathrubhumi.com/kannur/kazhcha/-malayalam-news-1.1423963|title=ഭക്തർക്ക് അനുഗ്രഹധാരയായി മയ്യഴിയമ്മ|access-date=|last=|first=|date=|website=|publisher=മാതൃഭൂമി}}</ref><ref>{{Cite web|url=http://www.marunadanmalayali.com/religion/pilgrimage/mayyazhi-church-86417|title=സ്പെയിൻകാരിയായ തെരേസാ പുണ്യവതി മാഹിയിലെത്തിയത്|access-date=|last=|first=|date=|website=|publisher=മറുനാടൻ മലയാളി}}</ref>.
വരി 32:
== ജനനം, ബാല്യം ==
 
സ്പെയിനിലെ [[കാസ്റ്റിൽസ്പെയിൻ|സ്പെയിനിലെ]] കാസ്റ്റിൽ പ്രദേശത്തെ ഡോൺ അലോൻസോ സാഞ്ചെസ് സെപാഡയുടേയും ഡോണാ ബിയാട്രിസ് ഡവീലയുടേയും പുത്രിയായിരുന്നു ത്രേസ്യാ. പന്ത്രണ്ട് സഹോദരങ്ങളിൽ അഞ്ചാമത്തേതായിരുന്ന അവൾ‍ക്ക് അടുത്ത പ്രായക്കാരനായ സഹോദരൻ റോഡ്രിഗോയോട് പ്രത്യേക മമത ഉണ്ടായിരുന്നു. കർക്കശനും ഭക്തനുമായിരുന്ന പിതാവ് മക്കളെ ആഴമായ മതബോധത്തിലാണ് വളർത്തിയത്. ഏഴാമത്തെ വയസ്സിൽ റോഡ്രിഗോയും ത്രേസ്യായും ചേർന്ന് രക്തസാക്ഷിത്ത്വം വരിക്കാൻ ഇറങ്ങിപ്പുറപ്പെട്ട കഥ പ്രസിദ്ധമാണ്. മുസ്ലിം രാജ്യമായ [[മൊറോക്കോ|മൊറോക്കോയിൽ]] പോയി ഗളഛേദം ചെയ്യപ്പെട്ട് മരിക്കാൻ തീരുമാനിച്ച് ഇറങ്ങിയ കുട്ടികളെ വഴിക്കു കണ്ടുമുട്ടിയ ഒരു ബന്ധു പിടികൂടി വീട്ടിൽ എത്തിക്കുകയാണ് ചെയ്തത്.<ref> http://www.intratext.com/ixt/ENG0032/_P8.HTM Teresa of Avila - Autobiography, Chapter 1: IntraText CT Text </ref>
 
== കൗമാരം, സന്യാസവഴി ==
"https://ml.wikipedia.org/wiki/ആവിലായിലെ_ത്രേസ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്