"പനിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
 
==ചടങ്ങ്==
[[ശിവൻ|ശിവാംശത്തിൽ]] നിന്നും ഉടലെടുത്ത തെയ്യക്കോലമാണു താനെന്നു പനിയൻ സ്വയം പരിചയപ്പെടുത്താറുണ്ട്. പനിയൻ വരുമ്പോൾ ചെണ്ടയുമായി[[ചെണ്ട]]യുമായി സാധാരണഗതിയിൽ ഒരാൾ മാത്രമേ ഉണ്ടാവാറുള്ളൂ. [[ഗുരു|ഗുരുക്കൾ]] എന്നാണിയാളെ പനിയൻ വിളിക്കുക. ഗുരുക്കളും പനിയനും തമ്മിലുള്ള സംഭാഷണങ്ങൾ ആണ് ഈ തെയ്യത്തിന്റെ പ്രധാന ചടങ്ങുകളിൽ ഒന്ന്. ഗുരുക്കളും പനിയനും പലതും പറഞ്ഞ് [[ആശയവിനിമയം]] നടത്തുന്നു. പനിയനു [[വിദ്യ]] പറഞ്ഞുകൊടുക്കുന്ന ആളെന്ന നിലയിലാണ് ഗുരുക്കൾ വരുന്നത്. പനിയനെ നല്ല ശീലങ്ങൾ പഠിപ്പിക്കുക, അക്ഷരാഭ്യാസം ചെയ്യിക്കുക എന്നതൊക്കെയാണു ഗുരുക്കളുടെ ചുമതല. എന്നാൽ ഗുരുക്കളുടെ ചോദ്യങ്ങൾ തെറ്റായി കേട്ടും തെറ്റായി വ്യാഖ്യാനിച്ചും പനിയൻ ആളുകളെ ചിരിപ്പിക്കും. വാദ്യക്കാരനും പനിയനെ കെട്ടിയ കോല്ലക്കാരനും നല്ല നർമ്മബോധമുള്ളവരാണെങ്കിൽ നല്ലൊരു സമയം പോക്കാണ് ഈ തെയ്യം.
 
[[പള്ളിയറ|പള്ളിയറയുടെ]] മുന്നിൽ വന്ന് നിലത്തിരുന്നുകൊണ്ടാണ് പനിയൻ അധികസമയവും സംഭാഷണം നടത്തുക. സകലവിധ കോമാളിത്തരങ്ങളും അവിടെ അരങ്ങേറും. കത്തിയമരാത്ത [[നെരിപ്പോട്]] ലക്ഷ്യമാക്കി ''ഞാൻ പോയി കനലിൽ കുളിച്ചിട്ട് വരാം'' എന്നും പറഞ്ഞ് നെരിപ്പോടിനടുത്തെത്തി തിരിച്ചു വരും. ''തണുത്തിട്ട് വയ്യ'' എന്ന ന്യായം പറഞ്ഞ് ഗുരുക്കളെ ബോധിപ്പിക്കുന്നതും, പിന്നെ കുളിയുടെ മാഹാത്മ്യത്തെ പറ്റി പനിയൻ വിശദീകരിക്കുന്നതും ഒക്കെ ഇതിൽ പെടും. കുളിയുടെ മാഹാത്മ്യത്തെ പറ്റി [[പുരാണങ്ങൾ|പുരാണങ്ങളെയും]] മറ്റും അധികരിച്ച് വളരെ ആധികാരികമായി സംസാരിക്കുമെങ്കിലും താൻ കുളിച്ചിട്ട് ഇന്നേക്കു മൂന്നുമാസമായി എന്നായിരിക്കും അവസാനം പനിയൻ പറയുക. അറിവും നർമ്മവും ഒക്കെ കോർത്തിണക്കിക്കൊണ്ടാണു പനിയന്റെ സംസാരം.സമകാലികകാര്യങ്ങളിൽ കടുത്ത വിമർശനങ്ങൾ പനിയൻ പറയാറുണ്ട്. [[രാഷ്ട്രീയം]], [[സിനിമ]] തുടങ്ങി [[സൂര്യൻ|സൂര്യനു]] താഴെ ഉള്ള എന്തും പനിയൻ പറയും; ആരേയും വിമർശിക്കും, കളിയാക്കും. ഗുരുക്കളുടെ [[കുടവയറ്|കുടവയറും]], ഭക്തന്റെ [[കഷണ്ടി|കഷണ്ടിത്തലയും]] എന്നുവേണ്ട ഏതിലും പനിയൻ തമാശ കണ്ടെത്തുന്നു.
"https://ml.wikipedia.org/wiki/പനിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്