"അങ്കോർ വാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 2402:8100:3922:7F70:3FB3:31F5:4A81:62B6 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Kosfsadewrdf സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 5:
|proper_name = പ്രസാത് അങ്കോർ വാട്ട്
|date_built = പന്ത്രണ്ടാം നൂറ്റാണ്ട്
|primary_deity = മഹാ[[Vishnu|മഹാവിഷ്ണു]], [[Vishnu|ആദിനാരായണൻവിഷ്ണു]]
|architecture = [[Architecture of Cambodia|Khmer]]
|location = [[അങ്കോർ]], [[കമ്പോഡിയ]]
}}
 
ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയമാണ് '''അങ്കോർ വാട്ട്''' ([[ഇംഗ്ലീഷ്]]: Angkor Wat ; ഖമർ: អង្គរវត្ត). [[കമ്പോഡിയ|കമ്പോഡിയയിലെ]] അങ്കോർ എന്ന സ്ഥലത്താണിത് സ്ഥിതി ചെയ്യുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ ദക്ഷിണേന്ത്യൻ ശൈലിയിൽ സ്ഥാപിച്ച ഈ ക്ഷേത്രം ആദ്യം പരബ്രഹ്മമായസാക്ഷാൽ ആദി നാരായണൻനാരായണനായ മഹാ[[Vishnuവിഷ്ണു|മഹാവിഷ്ണണുവിന്റെവിഷ്ണുവിന്റെ]] [[ക്ഷേത്രം|ക്ഷേത്രമായിരുന്നെങ്കിലും]] പതിനാലാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ബുദ്ധക്ഷേത്രമായി മാറി.
 
ഇന്ന് കമ്പോഡിയയുടെ ഒരു ചിഹ്നം എന്ന നിലയിൽ പ്രധാന വിനോദ ആകർഷണമാണ് ഈ ക്ഷേത്രം. കമ്പോഡിയയുടെ [[ദേശീയപതാക|ദേശീയപതാകയിൽ]] വരെ ഈ ക്ഷേത്രം മുദ്രണം ചെയ്തിരിക്കുന്നു.<ref>Flags of the World, [http://flagspot.net/flags/kh_hstry.html Cambodian Flag History]</ref>. നഗരം എന്ന വാക്കിന്റെ കമ്പോഡിയൻ ഭേദമായ അങ്കോർ എന്ന പദവും ഖെമർ കാലഘട്ടത്തിൽ ക്ഷേത്രം എന്ന പദത്തിനുപയോഗിച്ചിരുന്ന വാട്ട് എന്ന പദവും ചേർന്നാണ് അങ്കോർ വാട്ട് എന്ന പദമുണ്ടായിരിക്കുന്നത്.
വരി 32:
 
[[പ്രമാണം:Awatdevatasupperlevel01.JPG|thumb|200px|left|അങ്കോർ വാട്ട് ശൈലിയിലുള്ള കൊത്തുപണികൾ]]
[[തമിഴ്നാട്|തമിഴ്നാട്ടിലെ]] [[ചോള സാമ്രാജ്യം|ചോള]] ശില്പകലയുടെ സാന്നിദ്ധ്യം ക്ഷേത്രത്തിൽ ഉണ്ട്. [[ഹിന്ദുമതം|ഹൈന്ദവ വിശ്വാസത്തിലെ]] [[മഹാമേരു]] എന്ന പർവ്വതത്തിന്റെ രൂപത്തിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. മറ്റ് ഹൈന്ദവക്ഷേത്രങ്ങളധികവും കിഴക്കോട്ട് ദർശനമായി ഇരിക്കുമ്പോൾ അങ്കോർ വാട്ട് പടിഞ്ഞാറോട്ട് ദർശനമായാണ് സൃഷ്ടിച്ചിരിക്കുന്നത്. സാക്ഷാൽ ഭഗവാൻ [[Vishnu|മഹാവിഷ്ണു]] പടിഞ്ഞാറാണ് എന്ന വിശ്വാസം കൊണ്ടാണിതെന്നു കരുതുന്നു. കരിങ്കല്ലുകളും ചുടുകട്ടകളും ഒഴിവാക്കി [[വെട്ടുകല്ല്]] പോലുള്ള കല്ലുകൊണ്ടാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. കൽക്കഷണങ്ങളെ കൂട്ടിനിർത്താനുപയോഗിച്ചിരിക്കുന്ന പദാർത്ഥം തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും അത് മരപ്പശയോ കുമ്മായക്കൂട്ടോ ആയിരിക്കാനിടയുണ്ടെന്നു കരുതുന്നു. ക്ഷേത്രത്തിനു ചുറ്റും ഏറെ കൊത്തുപണികൾ നടത്തിയിട്ടുണ്ട്<ref>http://www.circleofasia.com/Angkor-Temple-Angkor-Wat-Cambodia.htm</ref>. പ്രാചീന കംബോഡിയൻകലയുടെ ഒരു നല്ല മാതൃകയാണ് ഈ ക്ഷേത്രശില്പം. അക്കാലത്ത് ദക്ഷിണേന്ത്യയിൽ നിലവിലിരുന്ന ശില്പകലയുടെ അതിപ്രസരം ഇതിൽ പ്രകടമായി കാണാം. നടുവിലുള്ള ഗോപുരത്തിന്റെ ഉയരം 200 അടിയാണ്. അതിന്റെ ഉള്ളിലെ [[വിഷ്ണു]] പ്രതിഷ്ഠയിലേക്കുള്ള സോപാനത്തിൽ 2 അടി വീതം ഉയരമുള്ള 38 പടികളുണ്ട്. ചുറ്റമ്പലത്തിന്റെ നാലു മൂലകളിലും ചെറിയ ഓരോ [[ഗോപുരം]] നിർമിച്ചിട്ടുണ്ട്. കൊത്തുപണികൾകൊണ്ടു മോടിപിടിപ്പിച്ച തൂണുകളും ചിത്രാലംകൃതങ്ങളായ ചുവരുകളുംകൊണ്ടു ചുറ്റപ്പെട്ടതാണ് ഗർഭഗൃഹം. ചോളപല്ലവശില്പങ്ങളിലെന്നതുപോലെ നൃത്തംചെയ്യുന്ന അപ്സരസ്സുകളുടെ [[പ്രതിമകൾ]] ഈ ശാലകളുടെയും [[മണ്ഡപം|മണ്ഡപങ്ങളുടെയും]] ചുവരുകളിൽ ഇടതൂർന്നുനില്ക്കുന്നു. കൊത്തുപണികളിൽ [[രാമരാവണയുദ്ധം]], [[കുരുക്ഷേത്രയുദ്ധം]], [[പാലാഴിമഥനം]], കൃഷ്ണ-ബാണയുദ്ധം എന്നിവയെല്ലാം ഉൾപ്പെട്ടിരിക്കുന്നു. ദേവാസുരൻമാർ, [[വാസുകി]], [[മന്ദരപർവതം]], [[കൂർമ്മാവതാരം]] തുടങ്ങി ഓരോ ഇനവും വ്യക്തമായി ചിത്രണം ചെയ്തിട്ടുള്ള ശില്പങ്ങൾകൊണ്ടു നിറഞ്ഞ പാലാഴിമഥനശില്പം ഉദാത്തമായ ഒരു കലാശൈലിയുടെ ഉജ്ജ്വലമായ നിദർശനമാണ്. ക്ഷേത്രത്തിന് ചുറ്റും വിശാലമായ അങ്കണങ്ങളുണ്ട്. ഇവയും കലാപരമായി സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നു. ചുറ്റുപാടും പണിഞ്ഞിട്ടുള്ള മുറികളിലും നിരവധി ചിത്രശില്പങ്ങൾ കാണാം. ഹൈന്ദവ ദേവതകളുടേയും [[അസുരൻ|അസുരന്മാരുടേയും]] [[ഗരുഡൻ|ഗരുഡന്റേയും]] [[താമര|താമരയുടേയുമെല്ലാം]] രൂപങ്ങൾ ഇവയിൽ കാണാൻ കഴിയും.
 
[[പ്രമാണം:Angkor Wat from moat.jpg|thumb|600px|ക്ഷേത്രം ദൂരക്കാഴ്ചയിൽ]]
"https://ml.wikipedia.org/wiki/അങ്കോർ_വാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്