"ഒ.എൻ.വി. കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 23:
[[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] [[ചവറ|ചവറയിൽ]] ഒറ്റപ്ലാക്കൽ കുടുംബത്തിൽ ഒ.എൻ. കൃഷ്ണകുറുപ്പിന്റെയും കെ.ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായി [[1931]] [[മേയ് 27]] ജനിച്ചു. ഈ ദമ്പതികളുടെ മൂന്നുമക്കളിൽ ഇളയമകനായിരുന്നു ഒ.എൻ.വി. അദ്ദേഹത്തിന് എട്ടു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. പരമേശ്വരൻ എന്നായിരുന്നു ആദ്യത്തെ പേര്. അപ്പു ഓമനപ്പേരും. സ്കൂളിൽ ചേർത്തപ്പോൾ മുത്തച്ഛനായ തേവാടി വേലുക്കുറുപ്പിന്റെ പേരാണ് നൽകിയത്. അങ്ങനെ പരമേശ്വരൻ എന്ന അപ്പു സ്കൂളിൽ ഒ.എൻ.വേലുക്കുറുപ്പും സഹൃദയർക്ക് പ്രിയങ്കരനായ ഒ.എൻ.വി.യുമായി. പ്രാഥമിക വിദ്യാഭ്യാസം കൊല്ലത്തായിരുന്നു. [[ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ചവറ|ശങ്കരമംഗലം ഹൈസ്കൂളിൽ]] തുടർ വിദ്യാഭ്യാസം.
 
1948-ൽ [[യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം|തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ]] നിന്നും ഇൻറർമീഡിയറ്റ് പാസ്സായ ഒ.എൻ.വി [[ശ്രീ നാരായണ കോളേജ്, കൊല്ലം|കൊല്ലം എസ്.എൻ.കോളേജിൽ]] ബിരുദപഠനത്തിനായി ചേർന്നു. 1952-ൽ [[സാമ്പത്തികശാസ്ത്രം|സാമ്പത്തികശാസ്ത്രത്തിൽ]] ബിരുദമെടുത്തു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും 1955-ൽ [[മലയാളം|മലയാളത്തിൽ]] ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ഇടതു പക്ഷ വിദ്യാർത്ഥി പ്രസ്ഥാനമായ [[ഓൾ ഇന്ത്യാ സ്റ്റുഡൻറ്സ് ഫെഡറേഷൻ]] (എഐഎസ്‌എഫ്എ.ഐ.എസ്‌.എഫ്)-ന്റെ നേതാവായിരുന്നു.
 
പത്നി: സരോജിനി, മകൻ: രാജീവ്, മകൾ: മായാദേവി. പ്രമുഖ ഗായിക അപർണ്ണ രാജീവ് പേരമകളാണ്.
"https://ml.wikipedia.org/wiki/ഒ.എൻ.വി._കുറുപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്