"വാലൻന്റൈൻ ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 22:
ക്ലോഡിയസ് ചക്രവർത്തി വാലൻന്റൈനെ ജയിലിൽ അടച്ചു. ബിഷപ്പ് വാലൻന്റൈൻ ജയിലറുടെ അന്ധയായ മകളുമായി സ്നേഹത്തിൽ ആയി. ബിഷപ്പിന്റെ സ്നേഹവും വിശ്വാസവും കാരണം ആ പെൺകുട്ടിക്ക് പിന്നീട് കാഴ്ചശക്തി ലഭിച്ചു. അതറിഞ്ഞ ചക്രവർത്തി വാലന്റൈന്റെ തല വെട്ടാൻ ആജ്ഞ നൽകി. തലവെട്ടാൻ കൊണ്ടുപോകുന്നതിനുമുൻപ് വാലൻന്റൈൻ ആ പെൺകുട്ടിക്ക് “ഫ്രം യുവർ വാലൻന്റൈൻ” എന്നെഴുതി ഒരു കുറിപ്പ് വെച്ചു. അതിനു ശേഷമാണ് ബിഷപ്പ് വാലൻന്റൈന്റെ ഓർമ്മയ്ക്കായി ഫെബ്രുവരി 14 ന് വാലൻന്റൈൻ ദിനം ആ‍ഘോഷിക്കാൻ തുടങ്ങിയത്.
 
ഫെബ്രുവരി ഏഴു മുതൽ 14 വരെയുള്ള ഓരോ ദിനത്തിനും ഓരോ പ്രത്യേകതയുണ്ട്. ബിഗ് ഡേ ആയ ഫെബ്രുവരി 14ന് മുമ്പ് റോസ് ഡേ, പ്രൊപോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡ്ഡി ഡേ, പ്രോമിസ് ഡേ, കിസ് ഡേ, ഹഗ് ഡേ എന്നിങ്ങനെയാണ് ആഘോഷദിനങ്ങളുടെ ക്രമം. ഫെബ്രുവരി ഏഴിനാണ് റോസ് ഡേ. ഫെബ്രുവരി എട്ടിനാണ് പ്രൊപ്പോസ് ഡേ ആഘോഷിക്കാറുള്ളത്. ഫെബ്രുവരി 9നാണ് ചോക്ലേറ്റ് ഡേ. ഫെബ്രുവരി 10ന് ആഘോഷിക്കുന്ന ടെഡ്ഡി ഡേയിൽ സ്ത്രീകൾ അവരുടെ ഇഷ്ട ടോയ്‌സിനോടൊപ്പം സമയം ചെലവഴിക്കുന്നു. ഫെബ്രുവരി 11നാണ് പ്രോമിസ് ഡേ ആഘോഷിക്കാറുള്ളത്. ഫെബ്രുവരി 12 ആണ് പ്രണയിനികൾ കാത്തിരിക്കുന്ന കിസ് ഡേ. നിങ്ങളുടെ സ്‌നേഹം പ്രതിഫലിക്കുന്ന തരത്തിൽ പങ്കാളിയെ കെട്ടിപ്പിടിക്കാനുള്ള ദിനമാണ് ഫെബ്രുവരി 13. ബിഗ് ഡേ ആയ ഫെബ്രുവരി 14 വാലൻന്റൈൻ ദിനം<ref>[http://www.manoramaonline.com/style/love-n-life/celebrate-this-valentines-week.html വാലന്റൈൻസ് ഡേ]</ref>.
 
== ഇന്ത്യയിൽ ==
ഇന്ത്യയിൽ പുരാതന കാലത്ത് സ്നേഹത്തിന്റെ നാഥനായ കാമദേവയെ ആരാധിക്കുന്ന ഒരു പാരമ്പര്യം ഉണ്ടായിരുന്നു. ഖജുരാഹോ ഗ്രൂപ്പിന്റെ സ്മരണകളിലെ ലൈംഗിക കൊത്തുപണികളും കാമസൂത്രത്തിന്റെ രചനകളും കൊണ്ട് ശ്രദ്ധേയമായിരുന്നു. ഈ പാരമ്പര്യം മധ്യകാലഘട്ടങ്ങളിൽ നഷ്ടപ്പെട്ടു. കാമദേവ ആരാധന മേള പിന്നീട് നടക്കില്ല. 1992 വരെ വാലന്റൈൻസ് ദിനാഘോഷങ്ങളൊന്നും ഇന്ത്യയിൽ നടന്നിരുന്നില്ല.
 
== അവലംബം ==
"https://ml.wikipedia.org/wiki/വാലൻന്റൈൻ_ദിനം" എന്ന താളിൽനിന്ന് ശേഖരിച്ചത്