"പി. പരമേശ്വരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
വരി 25:
ചെറുപ്പകാലത്തു തന്നെ സംഘവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുകയും 1950-ൽ അതിന്റെ മുഴുവൻ സമയ പ്രവർത്തകനാകുകയും (പ്രചാരകൻ) ചെയ്തു. 1957-ൽ ഭാരതീയ ജനസംഘത്തിന്റെ സംഘടനാ സെക്രട്ടറിയായി ചുമതല വഹിച്ചിട്ടുണ്ട് . തുടർന്ന് ജനസംഘത്തിന്റെ ആൾ ഇന്ത്യാ ജനറൽ സെക്രട്ടറിയായും വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു .
കന്യാകുമാരി വിവേകാനന്ദ സ്മാരക നിർമ്മാണത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘതോടൊപ്പം ചേർന്ന് സജീവമായി പ്രവർത്തിച്ചു. 1970-ൽ ആണ് പ്രസ്തുത സ്മാരകം ഉദ്ഘാടനം ചെയ്യപെട്ടത്‌. അടിയന്തരാവസ്ഥക്കാലത്ത് പ്രക്ഷോഭം നടത്തി ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഡൽഹിയിലെ ദീന ദയാൽ റിസർച്ച് ഇൻസ്റ്റിട്യൂട്ടിന്റെ ഡയറക്റ്ററായി നാലുവർഷം സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭാരതീയ തത്ത്വശാസ്ത്രവും സമൂഹവും എന്ന വിഷയത്തിൽ അദ്ദേഹം ധാരാളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട് . അയോധ്യ ശ്രീ രാമജന്മഭുമി പ്രക്ഷോഭത്തിൽ ജനതാദൾ നേതാവ് ശ്രീ എം പി വീരേന്ദ്രകുമാർ രാമന്റെ ദുഃഖം എന്ന ഒരു പുസ്തകം പ്രസിദ്ധീകരിച്ചപ്പോൾ രാമന്റെ പുഞ്ചിരി എന്ന പേരിൽ പുസ്തകം അദ്ദേഹം എഴുതിയിരുന്നു. ശ്രീ പരമേശ്വരൻ എഴുതിയ നിരവധി ദേശഭക്തിഗാനങ്ങൾ രാഷ്ട്രീയ സ്വയംസേവകസംഘം ഗണഗീതങ്ങളായി പ്രശസ്തമാണ് . ചെറുപ്പം മുതൽ അദ്ദേഹം ശ്രീരാമകൃഷ്ണ മിഷനുമായി അടുത്ത ബന്ധം പുലർത്തിവരുന്നു .<ref>[http://www.belurmath.org/]</ref>
പ്രമുഖ ഹിന്ദു സാമൂഹിക-സാംസ്കാരിക സംഘടനകളുമായി അടുത്ത ബന്ധം പുലർത്തിവരുന്നു. കമ്മ്യുണിസ്റ്റ് താത്വികാചാര്യനായിരുന്ന ഇ.എം ശങ്കരൻ നമ്പൂതിരിപ്പാടുമായി നടത്തിയ പൊതു സംവാദങ്ങൾ കേരള രാഷ്ട്രീയ രംഗത്ത് വളരെയധികം ശ്രദ്ധിക്കപെട്ടിരുന്നു{{തെളിവ്}}
 
== പുരസ്കാരങ്ങൾ ==
"https://ml.wikipedia.org/wiki/പി._പരമേശ്വരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്