"അർജ്ജുനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2405:204:D10D:ED2F:5DCF:BE6A:6397:5F9F (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Sai siva2225 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
revert
വരി 21:
== വിദ്യാഭ്യാസം ==
കൗരവഗുരുവായ [[കൃപർ|കൃപരുടെ]] കീഴിൽ അർജുനൻ ആയുധാഭ്യാസം തുടങ്ങി. അസ്ത്ര, ശസ്ത്ര വിദ്യകളിൽ നിപുണനായ [[ദ്രോണർ]]പിന്നീട് അർജുനന്റെ ഗുരുവായി.പഠനത്തിനിടെ ഒരു [[മുതല]]യിൽ നിന്നും ദ്രോണരെ രക്ഷിച്ച അർജുനൻ ഗുരുവിന്റെ വത്സലശിഷ്യനായി. അർജ്ജുനന്റെ ഗുരുത്വവും അസ്ത്രവിദ്യയിലുള്ള താല്പര്യവും കണ്ടു പ്രസന്നനായ ദ്രോണാചാര്യർ ഇദ്ദേഹത്തിന് മഹത്തായ ബ്രഹ്മശിരസ്സ് എന്ന ദിവ്യാസ്ത്രം പ്രദാനം ചെയ്യുകയുണ്ടായി . ഗുരുദക്ഷിണയായി ദ്രോണാചാര്യരുടെ ശത്രുവായ [[ദ്രുപദൻ|ദ്രുപദ മഹാരാജാവിനെ]] അർജ്ജുനൻ കീഴ്‌പ്പെടുത്തി ദ്രോണർക്കു സമർപ്പിക്കുകയും അദ്ദേഹത്തിന്റെ പാഞ്ചാലരാജ്യത്തെ രണ്ടായി പകുത്ത് ദക്ഷിണപാഞ്ചാലത്തിന്റെ അധിപതിയായി മാറുവാൻ ദ്രോണരെ സഹായിക്കുകയും ചെയ്തു .
==അർജ്ജുനനും ഏകലവ്യനും==
[മഹാഭാരതം , ആദിപര്വ്വം , സംഭവപർവ്വം , 132 ആം അദ്ധ്യായം ]
ഹിരണ്യധനുസ്സെന്ന നിഷാദരാജാവിന്റെ പുത്രനായ [[ഏകലവ്യൻ|ഏകലവ്യൻ]] , ദ്രോണരുടെ അടുക്കലെത്തി തന്നെ ശിഷ്യനായി സ്വീകരിക്കണമെന്ന് അപേക്ഷിച്ചു . നിഷാദനായതിനാൽ ദ്രോണര് മറ്റുള്ളവരുടെ അഭിപ്രായം കണക്കിലെടുത്ത് ഏകലവ്യനെ സ്വീകരിച്ചില്ല . പക്ഷെ അവൻ ദ്രോണരെ ഭക്തിപൂര്വ്വം വണങ്ങി പാദങ്ങളിൽ നമസ്ക്കരിച്ചു തിരികെ പോന്നു . വനത്തിൽ ചെന്ന് , ഗുരുവായ ദ്രോണരുടെ രൂപം മണ്ണില് തീർത്ത്‌ സാങ്കല്പ്പികമായ ആചാര്യ സാന്നിധ്യത്തിൽ അസ്ത്രപ്രയോഗം നിഷ്ടാപൂര്വ്വം അഭ്യസിച്ചു . അസ്ത്രങ്ങൾ ഇക്ഷ്വ നിര്മ്മിതമായിരുന്നു [ കട്ടിയുള്ള മൂര്ച്ചയുള്ള ഒരുതരം പുല്ല് ] . പരമശ്രധയോടും യോഗത്തോടും സ്വയം അഭ്യസനം നടത്തി ഏകലവ്യൻ അർജ്ജുനനെക്കാളും അസ്ത്രവിദ്യയിൽ സമർത്ഥനായിത്തീർന്നു.
ഒരിക്കൽ കൗരപാണ്ഡവൻമാർ രഥങ്ങളിൽ നായാട്ടിനായി കാട്ടിലേക്ക് പോയി . അവരുടെ കൂടെയുണ്ടായിരുന്ന വേട്ടനായ അലയുമ്പോൾ , അസ്ത്രാഭ്യാസം ചെയ്യുന്ന ഏകലവ്യന്റെ അടുക്കലെത്തി . നായ കുരച്ചുകൊണ്ടു അടുത്തെത്തുമ്പോൾ ഏകലവ്യൻ തന്റെ അമിതമായ കൈവഴക്കത്തോടെ വേഗതയിൽ ഏഴു അസ്ത്രങ്ങൾ നായുടെ വായിലേക്ക് എയ്തു കയറ്റി . നായ നിലവിളിച്ചുകൊണ്ട് പാണ്ഡവരുടെ അടുക്കലെത്തി . അവരെല്ലാം ആ അസ്ത്ര നൈപുണ്യം കണ്ടു അത്ഭുതപ്പെട്ടു . കൈവേഗം , ശബ്ദഭേദിത്വം തുടങ്ങിയ വൈദ്യഗ്ധ്യത്തോടെയുള്ള ആ അസ്ത്രപ്രയോഗം കണ്ടു പാണ്ഡവൻമാർ ലജ്ജിച്ചു .
കാട്ടിൽ വസിക്കുന്ന ആ അസ്ത്രവിശാരദനെ അവർ അന്വേഷിച്ചു കണ്ടെത്തി . വിവരങ്ങൾ ചോദിച്ചപ്പോൾ , ഏകലവ്യൻ ഇങ്ങനെ പറഞ്ഞു .
" ഞാൻ നിഷാദരാജാവായ ഹിരണ്യധനുസ്സിന്റെ മകനും , ദ്രോണാചാര്യരുടെ ശിഷ്യനുമാണ് . "
ഈ വിവരം ദ്രോണരും അർജ്ജുനനും അറിഞ്ഞു .

അർജുനന് ഇത് സഹിക്കുവാൻ കഴിഞ്ഞില്ല . തന്നെ ഏറ്റവും വലിയ വില്ലാളിയാക്കാമെന്നു ദ്രോണര് വാക്ക് നല്കിയിരുന്നതാണ് .എന്നാൽ ഇന്ന് കേവലം ഒരു നിഷാദൻ തന്നെക്കാൾ വലിയ ഒരു വില്ലാളിയായിരിക്കുന്നു . അതും ദ്രോണരുടെ ശിഷ്യനെന്നു അവകാശപ്പെടുന്നു . അസൂയാലുവായിത്തീർന്ന അർജ്ജുനൻ ഇക്കാര്യം ദ്രോണരോട് പരിഭവിച്ചുകൊണ്ട് അറിയിച്ചു . [മഹാഭാരതം , ആദിപർവ്വം , അദ്ധ്യായം 132 , ശ്ളോകങ്ങൾ 47 ,48 ,49]. ദ്രോണര് അർജുനനെ സാന്ത്വനപ്പെടുത്തി .

കൗന്തേയസ്ത്വർജ്ജുനോ രാജന്നേകലവ്യമനുസ്മരൻ

രഹോ ദ്രോണ സമാസാദ്യ പ്രണയാദിദമബ്രവീത് (47 )

(വൈശമ്പായന മുനി ജനമേജയ രാജാവിനോട് ഏകലവ്യന്റെ കഥ പറയുന്നതാണ് സന്ദർഭം .)
'''(ഭാഷാ അർത്ഥം)'''
രാജാവേ , കൗന്തേയനായ അർജ്ജുനൻ ഏകലവ്യനെ ഓർത്തു . തുടർന്ന് രഹസ്യമായി ദ്രോണരുടെയടുത്തു ചെന്നിട്ട് സസ്നേഹം ഇങ്ങനെ പറഞ്ഞു .

തദാഹം പരിരഭ്യൈകഃ പ്രീതിപൂർവ്വമിദം വചഃ

ഭവതോക്തോ നമേ ശിഷ്യസത്വ ദ്വിശിഷ്ടോ ഭവിഷ്യതി (48)

'''(ഭാഷാ അർത്ഥം)'''
അങ്ങ് ഒരിക്കൽ എന്നെ സന്തോഷത്തോടെ തഴുകിക്കൊണ്ട് അങ്ങയുടെ ശിഷ്യരിൽ ആരും എനിക്ക് തുല്യനാവുകയില്ലെന്ന് ഉറപ്പു പറഞ്ഞിരുന്നു .

അഥ കസ്മാൻ മദ്വിഷിഷ്ടോ ലോകാദപി ച വീര്യവാൻ

അന്യോസ്ഥി ഭവത ശിഷ്യോ നിഷാദാധിപതേ സുതഃ (49 )

'''(ഭാഷാ അർത്ഥം)'''
എന്നിട്ട് എന്തേ ? ഇന്ന് എന്നെക്കാൾ ശ്രേഷ്ഠനാണെന്നു മാത്രമല്ല ലോകത്തിൽത്തന്നെ ഏറ്റവും ഉത്തമനായി മറ്റൊരുവൻ - ഭവാന്റെ ശിഷ്യനായിട്ടുണ്ടെന്നറിയുന്നു . നിഷാദാധിപതിയുടെ മകൻ !.
[മഹാഭാരതം , ആദിപർവ്വം , അദ്ധ്യായം 132 , ശ്ളോകങ്ങൾ 47 , 48 , 49]

അദ്ദേഹം അർജ്ജുനനേയും കൂട്ടി ഏകലവ്യന്റെ സമീപമെത്തി . തുടർന്ന് ഏകലവ്യനോട്‌ ഇങ്ങനെ ദ്രോണര് ആവശ്യപ്പെട്ടു . "എന്റെ ശിഷ്യനെന്നു നീ അവകാശപ്പെടുന്നു . അങ്ങനെയെങ്കിൽ ഗുരു ദക്ഷിണ എവിടെ ? എനിക്ക് ഗുരുദക്ഷിണ തരിക ".
"എന്താണ് അങ്ങേക്ക് വേണ്ടത് ? "- മഹാനായ ഏകലവ്യൻ തിരക്കി .
" നിന്റെ വലതു കയ്യിലെ തള്ളവിരലാണ് ഗുരുദക്ഷിണയായി എനിക്ക് വേണ്ടത് "-ദ്രോണർ പറഞ്ഞു .

ഏകലവ്യനെ ചതിക്കാനാണ് ദ്രോണര് ഇത് ചോദിച്ചതെങ്കിലും ഗുരുത്വത്തിന്റെ എക്കാലത്തെയും മകുടോദാഹരണമായ ഏകലവ്യൻ സന്തോഷത്തോടെ അത് നല്കുവാൻ തയ്യാറായി . അദ്ദേഹം മൂര്ച്ചയേറിയ ഒരു ആയുധത്താൽ വലതുകയ്യിലെ തള്ളവിരല് മുറിച്ചെടുത്തു ദ്രോണർക്കു നല്കി . അന്നുമുതൽ അദ്ദേഹം അർജുനനെക്കാളും താണ നിലയിലുള്ള വില്ലാളിയായി മാറി .
തുടർന്ന് [[വ്യാസൻ|വ്യാസമുനി]] ഇങ്ങനെ വർണ്ണിക്കുന്നു

തതോർജ്ജുന പ്രീതമനാ ബഭൂവ വിഗതജ്വരഃ

ദ്രോണശ്ച സത്യവാഗാസിന്നാന്യോഭിഭവിതാർജ്ജുനം
[മഹാഭാരതം , ആദിപർവ്വം , അദ്ധ്യായം 132 , ശ്ളോകം -60 ]

'''(ഭാഷാ അർത്ഥം)''' ഇത്തരത്തിൽ അർജ്ജുനൻ അദ്ദേഹത്തിൻറെ വിഗതജ്വരം(ഉൾച്ചൂട്) വിട്ടു പ്രീതനായി . അർജ്ജുനന് തുല്യനായി മറ്റാരുമുണ്ടാകില്ലെന്ന ദ്രോണരുടെ വാക്കുകൾ സത്യമായി .

==അർജ്ജുനനും പാശുപതവും==
Line 186 ⟶ 227:
അർജ്ജുനന് വിജയൻ എന്ന ഒരു നാമമുണ്ട് . യുദ്ധത്തിൽ എപ്പോഴും വിജയിക്കുന്നതിനാലാണ് അദ്ദേഹത്തിന് ഈ പേരുണ്ടായതെന്നു വ്യാസഭാരതത്തിൽ കാണാം . നേരിട്ട പ്രധാന യുദ്ധങ്ങളിലൊക്കെ അർജ്ജുനൻ വിജയിച്ചിട്ടുണ്ട് . എന്നാൽ ചില തോൽവികളും അദ്ദേഹത്തിന് സംഭവിച്ചിട്ടുണ്ടെന്ന് വ്യാസഭാരതം പറയുന്നുണ്ട് . കൂടാതെ ലോകനാഥനായ കൃഷ്ണന്റെ കൃപയാണ് അർജ്ജുനനെ വിജയിപ്പിച്ചുകൊണ്ടിരുന്നതെന്നും നമുക്ക് വ്യാസമുനി മനസ്സിലാക്കിത്തരുന്നു .

===അർജ്ജുനനും പ്രമീളയും===

''NB:ജൈമിനീ അശ്വമേധം കെട്ടുകഥയാണെന്ന് ചിലർ പറയുന്നെങ്കിലും പല ചരിത്രകാരന്മാരും അത് നടന്ന സംഭവങ്ങൾ തന്നെയാണെന്നു സമ്മതിക്കുന്നു . അതിനു കാരണം '''ധില്ലൻമാർ''' എന്ന വംശം ഇന്നും ഭാരതത്തിൽ നിലനിൽക്കുന്നു എന്നതും സുധാനവാവിന്റേയും നീലധ്വജന്റെയും രാജ്യം ഇന്നും ഉത്തരേന്ത്യയിൽ ഉണ്ടെന്നതും തന്നെയാണ് . ജൈമിനീ അശ്വമേധത്തിൽ മാത്രം പ്രസ്താവിച്ചു കാണുന്നതായ കർണ്ണന്റെ പുത്രനായ വൃഷകേതുവും അദ്ദേഹത്തിന്റെ പിൻഗാമികളായ ധില്ലൻമാരും ഇന്നും നിലനിൽക്കുന്നു . അതുപോലെ നീലധ്വജന്റെ കഥയും ജൈമിനീ അശ്വമേധത്തിൽ മാത്രമാണുള്ളത് . ''
''ഇതുകൂടാതെ കാശിറാം ദാസിന്റെ ബംഗാളി മഹാഭാരതത്തിലും ഈ കഥയുണ്ട് . ''
''കേരളത്തിലെ '''സീമന്തിനീ നഗരം''' എന്ന സ്ഥലമാണ് പ്രമീളയുടെ പഴയ നാരീപുരം .''

ഇനി കഥയിലേക്ക് വരാം .ഗൗരീവനത്തിൽ നിന്നും രക്ഷപ്പെട്ട യുധിഷ്ഠിരന്റെ കുതിര പ്രശസ്തമായ സ്ത്രീകളുടെ രാജ്യമായ നാരീപുരത്തെത്തി . അവിടെ അതിശക്തരും സുന്ദരികളുമായ നാരിമാർ കൊലക്കൊമ്പനാനകളിലും അശ്വങ്ങളിലുമായി നഗരത്തിന്റെ അതിർത്തി കാക്കുന്നുണ്ടായിരുന്നു . അർജ്ജുനനും പ്രദ്യുമ്നനും ഉൾപ്പെടെയുള്ള സൈന്യം ആ രാജ്യത്തു പ്രവേശിച്ചപ്പോൾ പ്രമീളയുടെ സൈനികർ കുതിരയെ ബന്ധിച്ചു . ഉടനെ അർജ്ജുനനും വൃഷകേതുവും പ്രദ്യുമ്നനും യുദ്ധത്തിന് തയ്യാറായിക്കൊള്ളുവാൻ അണികളോട് പറഞ്ഞു . ഉടനെ യുദ്ധം പൊട്ടിപ്പുറപ്പെട്ടു . രഥങ്ങളിലും ആനകളിലും വേഗമേറിയ കുതിരകളിലുമായി സ്ത്രീകൾ വന്നെത്തി . പ്രമീളാറാണിയും , അവളുടെ മന്ത്രിയായ മന്മഥമഞ്ജരിയും സേനാപതിയായ മറ്റൊരു നാരിയും സൈന്യത്തെ നയിച്ച് കൊണ്ടുവന്നു . യുദ്ധത്തിൽ സ്ത്രീസൈന്യം അർജ്ജുനന്റെ വളരെയേറെ സൈന്യങ്ങളെ കൊന്നുകളഞ്ഞു . പ്രദ്യുമ്നനും വൃഷകേതുവുമൊക്കെ നാരിമാരോടേറ്റു തോറ്റോടി . ഒടുവിൽ അർജ്ജുനനും പ്രമീളയുമായി യുദ്ധം തുടങ്ങി . അർജ്ജുനൻ വല്ലാതെ മുറിവേറ്റുവെങ്കിലും ദിവ്യാസ്ത്രമെടുത്തു കുറേനേരം അവളുമായി പൊരുതി . അർജ്ജുനനൊഴികെ മറ്റാർക്കും ആ യുദ്ധത്തിൽ പിടിച്ചുനിൽക്കാനായില്ല . ഒറ്റയ്ക്ക് പോരാടിയ അർജ്ജുനനും പ്രമീളയും കടുത്ത അസ്ത്രങ്ങൾ ചൊരിഞ്ഞു യുദ്ധക്കളം ഇരുട്ടാക്കി . ഒടുവിൽ അർജ്ജുനന്റെ സമ്മോഹനാസ്ത്രത്തെയും ബ്രഹ്‌മാസ്‌ത്രത്തെയും പ്രമീള മുറിച്ചുതള്ളുകയും അർജ്ജുനനെ മുറിവേൽപ്പിച്ചു മോഹാലസ്യപ്പെടുത്തുകയും ചെയ്തു .

തുടർന്ന് അർജ്ജുനൻ ബോധം തെളിഞ്ഞെഴുന്നേറ്റു വില്ലിൽ പാശുപതാസ്ത്രം എടുക്കവേ പ്രമീളയും പാശുപതമെടുത്തു . അപ്പോൾ ആകാശത്തു നിന്നും ഇങ്ങനെ ഒരു അശരീരി കേൾക്കുകയുണ്ടായി .

" അല്ലയോ പാർത്ഥ . നീ ഇവളുമായി പോരാടരുത് . ഇവളെ തോൽപ്പിക്കാൻ നിനക്ക് സാധ്യമല്ല . അതിനാൽ ധർമ്മം കാക്കുവാനായി ഇവളെ വിവാഹം ചെയ്യുക . ഇവൾ നിന്നിൽ അനുരക്തയാണ് "

ഉടനെ ലജ്ജിതനായ അർജ്ജുനൻ അവളോട് വിവാഹാഭ്യർത്ഥന നടത്തുകയും പ്രമീള അത് കൈക്കൊള്ളുകയും അർജ്ജുനനുമായി വിവാഹത്തിന് സമ്മതിക്കുകയും ചെയ്തു . ഉടനെ അർജ്ജുനനും പ്രമീളയുമായുള്ള വിവാഹം നടക്കുകയും ഭാവിയിൽ അവർക്കൊരു മകൻ ജനിക്കുകയുമുണ്ടായി .

''അത്തരത്തിൽ ഉത്തമനരനായ അർജ്ജുനൻ അത്യുത്തമയായ ഒരു നാരിയോട് പരാജിതനാകുകയുണ്ടായി . പ്രമീള ശിവപുത്രിയും പാർവ്വതീദേവിയുടെ ശിഷ്യയുമായിരുന്നുവത്രെ . '''മലയാളി '''വീരനാരിമാരായ പുത്തൂരംപുത്രി ഉണ്ണിയാർച്ചയും മഹാറാണി സേതു പാർവ്വതീഭായിയുമൊക്കെ ഈ പ്രമീളയുടെ പിൻഗാമികളാണ്‌ . സ്ത്രീശക്തിയുടെ ഏറ്റവും ഉത്തമ മാതൃകയാണ് പ്രമീള . അർജ്ജുനന്റെയും പ്രമീളയുടെയും പുത്രനായ കുമാരൻ പിൽക്കാലത്തു ഉത്തമനാരിയായ അവന്റെ അമ്മ അർജ്ജുനനെ പരാജയപ്പെടുത്തിയതിന്റെ വീരകഥകൾ അത്യധികം പാടിനടന്നു . ആധുനിക കാലത്തു ശ്രീ മല്ലികാർജ്ജുന റാവു സംവിധാനം ചെയ്ത '''പ്രമീളാർജ്ജുനീയം''' എന്ന സിനിമ തെലുങ്കിൽ വൻവിജയം നേടുകയുണ്ടായി .'' <ref name="test5">[ജൈമിനീ അശ്വമേധം അദ്ധ്യായം 22 നാരീപുരത്തിൽ] </ref>

===കർണ്ണനോടുള്ള തോൽവി===

കാതലായ കർണ്ണാർജ്ജുന യുദ്ധത്തിൽ വാസ്തവത്തിൽ വിജയിച്ചത് കർണ്ണനായിരുന്നു . കർണ്ണന്റെ സർപ്പമുഖ ബാണത്തിൽ നിന്നും കൃഷ്ണൻ അർജ്ജുനനെ ജീവനോടെ രക്ഷിച്ചതുകൊണ്ടു മാത്രമാണ് അർജ്ജുനനു അവസാനം കർണ്ണനെ കൊല്ലാനായത് . കൂടാതെ കർണ്ണൻ നേരത്തേയയച്ച ഒരു ബ്രഹ്‌മാസ്‌ത്രമേറ്റു അർജ്ജുനനും തേരും നേരത്തെ കത്തി ചാമ്പലാകേണ്ടതായിരുന്നു . കൃഷ്ണൻ ആ തേരിൽ ഇരുന്നുകൊണ്ട് മാത്രമാണത് സംഭവിക്കാതിരുന്നത് . അതുപോലെ അർജ്ജുനനെ കർണ്ണൻ ബോധം കെടുത്തിയെങ്കിലും കൊല്ലുകയുണ്ടായില്ല . ആ സമയത്തു തേർചക്രം ഉയർത്തുവാനാണ് ധർമ്മിഷ്ഠനായ കർണ്ണൻ തുനിഞ്ഞത് . എന്നിട്ടും തേരില്ലാത്ത കർണ്ണനെ അർജ്ജുനൻ ചതിയാൽ വധിക്കുകയുണ്ടായി .

===ഭീഷ്മരോടുള്ള തോൽവി===

യുദ്ധത്തിന്റെ ഒൻപതാം നാൾ ഭീഷ്മരുടെ ശക്തമായ ആക്രമണത്തിന് മുന്നിൽ അർജ്ജുനൻ നിസ്തേജനായപ്പോൾ കൃഷ്ണൻ സ്വയം പ്രതിജ്ഞ ലംഘിച്ചു ചക്രവുമെടുത്തു ഭീഷ്മരെ കൊല്ലുവാൻ തുനിയുന്നുണ്ട് .

===കൊള്ളക്കാരോടുള്ള തോൽവി===

ദ്വാരക കടലിൽ മുങ്ങിയതിനു ശേഷം കൃഷ്ണന്റെ പത്നിമാരെ രക്ഷിച്ചുകൊണ്ടു വരികെ വഴിയിൽ വച്ച് അർജ്ജുനനെ നിസ്സാരന്മാരായ കൊള്ളക്കാർ ആക്രമിക്കുകയുണ്ടായി . അവരോടു അർജ്ജുനൻ തോൽക്കുകയും വ്യാസന്റെ മുന്നിൽ പോയി ദുഃഖത്തോടെ കരയുകയും ചെയ്തു .ഭഗവാൻ കൃഷ്ണന്റെ കൃപ നഷ്ടമായതാണ് അർജ്ജുനന്റെ ഈ തോൽവിക്കിടെയാക്കിയത് . കൃഷ്ണകൃപ കൂടാതെ അർജ്ജുനനു വില്ലു ഒന്നുയർത്താൻ പോലുമാകില്ലെന്നു ഇതിൽ നിന്നും വ്യക്തമാകുന്നു .

==അർജ്ജുനദശനാമം==
"https://ml.wikipedia.org/wiki/അർജ്ജുനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്