"തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 13:
കേരളത്തിലെ ഒട്ടുമിക്ക ഉത്സവങ്ങളിൽ എഴുന്നിള്ളിച്ചുള്ള രാമചന്ദ്രന് പല നാടുകളിലും വലിയ ആരാധകവൃന്ദമുണ്ട്<ref>[http://epathram.com/keralanews-2010/02/12/233633-thechikkottukavu-ramachandran-participated-in-pooram.html തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കാണുവാൻ ആയിരങ്ങൾ]</ref>.. രാമചന്ദ്രന് ഗജരാജകേസരി, ഗജസാമ്രാട്ട്, ഗജചക്രവർത്തി തുടങ്ങി ഒട്ടേറെ ബഹുമതികളും കിട്ടിയിട്ടുണ്ട്.[[ചക്കുമരശ്ശേരി]], [[ചെറായി]] തുടങ്ങിയ സ്ഥലങ്ങളില് നടക്കുന്ന തലപൊക്ക മത്സരങ്ങളില് വിജയ കിരീടം ചൂടിയിട്ടുള്ള രാമചന്ദ്രന് [[ഇത്തിത്താനം ഗജമേള|ഇത്തിത്താനം ഗജ മേളയടക്കം]] ഉള്ള പ്രമുഖ ഗജ മേളകളിലും വിജയിയായിട്ടുണ്ട്. പതിനാറു വര്ഷമായി പാലക്കാട് കുനിശ്ശേരി സ്വദേശി മണിയാണ് രാമചന്ദ്രന്റെ പാപ്പാന്.<ref>[http://keralaelephants.net/news/item/തെച്ചിക്കോട്ടുകാവ്-രാമചന്ദ്രനെ-എഴുന്നള്ളിക്കുവാന്-അനുമതി.html?category_id=3/news/item/തെച്ചിക്കോട്ടുകാവ്-രാമചന്ദ്രനെ-എഴുന്നള്ളിക്കുവാന്-അനുമതി.html?category_id=3 തെച്ചിക്കോട്ടുകാവ്-രാമചന്ദ്രനെ-എഴുന്നള്ളിക്കുവാന്-അനുമതി]</ref>
 
തൃശൂർ പൂരത്തിന് വര്ഷങ്ങളായി സ്ഥിര സാന്നിധ്യമാണ് രാമൻ. ഘടക ക്ഷേത്രമായ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി...വടക്കുംനാഥന്റെ തെക്കേ ഗോപുരവാതിൽ തുറന്ന് തെക്കോട്ടിറങ്ങി തൃശൂർ പൂരത്തിന് തുടക്കം കുറിക്കുന്ന ചടങ്ങിന് വര്ഷങ്ങളായി രാമചന്ദ്രനാണ് തിരഞ്ഞെടുക്കപ്പെടുന്നത്. തെക്കോട്ടിറങ്ങി രാമചന്ദ്രൻ മടങ്ങുന്ന കാഴ്ച്ച കാണാൻ നൂറുകണക്കിന് ആളുകളാണ് എത്തിച്ചേരുന്നത്. ഒരു കാലത്ത് ചെറിയൊരു ചടങ്ങുമാത്രമായിരുന്നു നടതുറക്കൽ. ഇന്നത് പതിനായിരങ്ങളെത്തുന്ന ചടങ്ങായി മാറാൻ കാരണം ആരാധകരുടെ ഏകഛത്രാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്.
കേരളത്തിലിന്ന് ജീവിച്ചിരിപ്പുള്ളതിൽ ഏറ്റവുമധികം ഉയരമുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. 317 സെന്റീമീറ്ററാണ് ഇരിക്കസ്ഥാനത്തുനിന്നുള്ള ഉയരം. ഉടൽനീളം 340 സെന്റീമീറ്ററോളമാണ്.
ബിഹാറിലെ ആനച്ചന്തയിൽനിന്ന് കേരളത്തിലും പിന്നീട് തൃശ്ശൂരെ വെങ്കിടാദ്രിസ്വാമിയുടെ കൈവശവുമെത്തിയ രാമചന്ദ്രന് സ്വാമി നൽകിയ പേര് ഗണേശൻ എന്നായിരുന്നു. 1984 ലാണ് പേരാമംഗലം തെച്ചിക്കോട്ടുകാവ് ദേവസ്വം ഈ ആനയെ വാങ്ങി ഭഗവതിയുടെ നടയ്ക്കിരുത്തി രാമചന്ദ്രൻ എന്ന പേര് നൽകുന്നത്.
 
==അക്രമം ==
"https://ml.wikipedia.org/wiki/തെച്ചിക്കോട്ടുകാവ്_രാമചന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്