"ആനക്കയം പാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
കൂട്ടിച്ചേർത്തു
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 5:
മലപ്പുറം ജില്ല രൂപീകരിക്കുന്നതിന് മുമ്പ് പാലത്തിന് തെക്ക് വശം പാലക്കാട് ജില്ലയും വടക്കുഭാഗം കോഴിക്കോട് ജില്ലയുമായിരുന്നു. രണ്ട് പ്രദേശങ്ങൾ തമ്മിലുള്ള വ്യാപാരവിനിമയങ്ങൾക്ക് പാലം അനിവാര്യമായ ഘട്ടത്തിലാണ് അന്നത്തെ സർക്കാർ പാലം നിർമാണത്തിന് മുൻകൈ എടുത്തത്, 1965 ഒക്ടോബർ 22 ന് അന്നത്തെ പബ്ലിക്ക് വർക്ക് ഡിപ്പാർട്ടുമെന്റ് സൂപ്രണ്ട് പി.വി. ജോൺ (ബി.ഇ.എം.എം. ഇ. - യു,എസ്.എ.) പാലം നിർമാണത്തിന് അസ്ഥിവാരമിട്ടു, 1967 ഏപ്രിൽ ന് അന്നത്തെ പി.ഡബ്ല്യൂ.ഡി മന്ത്രിയായിരുന്ന ടി.കെ. ദിവാകരൻ പഞ്ചായത്ത്-സാമൂഹിക ചുമതലയുള്ള മന്ത്രി എം.പി.എം. അഹ്‍മദ് കുരിക്കളുടെ സാന്നിദ്ധ്യത്തിൽ നാടിന് തുറന്നുകൊടുത്തതായി പാലത്തിൽ സ്ഥാപിച്ച ഫലകത്തിൽ കാണുന്നു.
പാലനി‍ർമാണവുമായി ബന്ധപ്പെട്ടുണ്ടായ ഒരു വലിയ ദുരന്തം ഇതിന്റെ നിർമാണ ചരിത്രത്തിലെ ഒരു വേദനിപ്പിക്കുന്ന അധ്യായമാണ്. പാലത്തിനോടനുബന്ധിച്ചുള്ള റോഡുകൾ മണ്ണിട്ടു ഉയർത്തുന്നതിനായി ആനക്കയത്തിന് പരിസരത്ത് ഈരാമുടുക്ക് എന്ന പ്രദേശത്തെ കുന്നിൽനിന്നായിരുന്നു മണ്ണെടുത്തുകൊണ്ടിരുന്നത്. സാധാരണ പണിയായുധങ്ങളായ പിക്കാസും തൂമ്പയും മൺവെട്ടിയും ഉപയോഗിച്ച് അടിഭാഗത്ത് നിന്ന് മണ്ണെടുത്തുകൊണ്ടിരുന്ന തൊഴികളുടെ മീതെ മലയിടിഞ്ഞുവീഴുകയായിരുന്നു. ദുരന്തത്തിൽ 12 പേരാണ് മരണപ്പെട്ടത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 50 രൂപയും പരിക്കേറ്റവർക്ക് 25 രൂപയും സർക്കാർ നഷ്ടപരിഹാരം നൽകി.
==അന്നത്തെ പത്രവാർത്ത==
{{cquote|'''കുന്നിടിഞ്ഞു വീണു പത്തു പേർ മരണമടഞ്ഞു'''
 
മഞ്ചേരി: സെപ്റ്റംബർ 16 മഞ്ചേരിക്കടുത്ത് ഊരാമുടുക്ക് എന്ന സ്ഥലത്തു റോഡു പണിയിലേർപ്പെട്ട ആറു സ്ത്രീകളും നാല് പുരുഷന്മാരും ഒരു ക്കുന്നിടിഞ്ഞുവീണു മരണമടഞ്ഞിരിക്കുന്നു ആറുപേർക്ക് പരിക്കു പറ്റിയിട്ടുണ്ട്
 
പരിക്കേറ്റവരെ മഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണമടഞ്ഞ വരിൽ ഒമ്പതുപേരുടെ മൃതദേഹങ്ങൾ ഇന്ന് ഇൻക്വസ്റ്റിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു മരിച്ചവരിൽ ഓച്ചിറ സ്വദേശിയായ അബ്ദുറഹിമാൻ എന്നയാളുടെ ബന്ധുക്കൾ ഇതുവരെ സ്ഥലത്ത് എത്തിയിട്ടില്ല.
 
ആനക്കയം പാലത്തിന് അപ്രോച്ചു റോഡിനുവേണ്ടി മെയിൻ റോഡരികിലുള്ള ചെറിയ കുന്നിൽ നിന്നു മണ്ണെടുക്കുന്ന അതിനിടയിലാണ് ഈ അപായം ഉണ്ടായത് ഏറെ നാളുകളായി മണ്ണ് വെട്ടിയെടുത്തതിനെത്തുടർന്ന് ഈ കുന്ന് വെട്ടിമുറിച്ച ഒരു വലിയ സ്തൂപം പോലെ നിൽക്കുകയായിരുന്നു അതിനു ചുവട്ടിൽ നിന്നാണ് ഇവർ ജോലി എടുത്തിരുന്നത് മണ്ണു വെട്ടി ഇറക്കുകയും മണ്ണ് വെട്ടി കൊടുക്കുകയും എടുക്കുകയും ലോറികളിൽ കയറ്റുകയും ചെയ്തു വരുന്നതിനിടയിൽ ഒരു വലിയ ശബ്ദത്തോടെ കുന്നിൻറെ ഒരുഭാഗം ഇടിഞ്ഞുവീണു നേരെ താഴെ നിന്നു പണിയെടുക്കുന്നവർ മണ്ണിനടിയിൽപ്പെട്ടു.
 
മറ്റുള്ളവർ നിലവിളിച്ചുകൊണ്ടു നാട്ടുകാരെ വിളിച്ചുകൂട്ടി ഏറെ താമസിയാതെ ഒട്ടേറെ ജനങ്ങളും പത്ത് പേരുടെ 50 പേരുടെ ഒരു സംഘം എം എസ് പി ക്കാരും സ്ഥലത്ത് പാഞ്ഞെത്തി വളരെ നേരത്തെ ഭഗീരഥ പ്രയത്നത്തിനു ശേഷം അവർ മണ്ണ് വെട്ടി മാറ്റി ഓരോരുത്തരെയായി പുറത്തെടുത്തു പത്തുപേർ അപ്പോൾതന്നെ മരണമടഞ്ഞിരുന്നു അവശ നിലയിലായ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 
മരിച്ചവരുടെ കുടുംബങ്ങൾക്ക് 50 രൂപ വീതം ഗവൺമെൻറ് ഗവൺമെൻറ് നിന്ന് നൽകുകയുണ്ടായി പരുക്കേറ്റവർക്ക് 25 രൂപ വീതവും നൽകി|||മലയാള മനോരമ, സെപ്തംബർ 15, 1966}}
 
<br />
<ref name="desha"> ദേശചരിത്രവും വർത്തമാനവും - പേജ് നമ്പർ 204-205 - Published by: Gramapanchayath Anakkayam </ref>
 
"https://ml.wikipedia.org/wiki/ആനക്കയം_പാലം" എന്ന താളിൽനിന്ന് ശേഖരിച്ചത്