"സ്ഖലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

aaded small content
വരി 7:
സ്ഖലനത്തോട് കൂടി സ്രവിക്കപ്പെടുന്ന കൊഴുപ്പുള്ള ദ്രാവകമാണ് ശുക്ലം (Semen). വെളുത്ത നിറത്തിൽ കാണപ്പെടുന്ന ഇതിൽ കോടിക്കണക്കിന് (Sperm) ബീജങ്ങൾ അടങ്ങിയിട്ടുണ്ട്. വൃഷണത്തിലെ ബീജനാളികളിൽ വച്ച് ഊനഭംഗം വഴി ബീജകോശങ്ങൾ ജനിക്കുന്നു. ഇത് ചെറിയ സ്രവത്തിലൂടെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ എത്തുന്നു. തൊട്ടടുത്തുള്ള സെമിനൽ വെസിക്കിളിൽ നിന്നും പോഷകങ്ങൾ അടങ്ങിയ സ്രവം ഉണ്ടാവുന്നു. ശുക്ലത്തിൽ കൂടുതലും അതാണ്. പിന്നെ കൂപ്പേഴ്‌സ് ഗ്ലാൻഡ് സ്രവം. ഇതൊക്കെ ചേർ്ന്നതാണ് ശുക്ലം. ഇതിനൊക്കെ വളരെ ചെറിയ ഒരംശം പ്രോട്ടീനും കാർബോഹൈഡ്രേറ്റും മാത്രമേ ആവശ്യമുള്ളു. എന്നാൽ ഒരു തുള്ളി ശുക്ലം നാൽപ്പത് തുള്ളി രക്തത്തിന് സമമാണ് തുടങ്ങിയ അന്ധവിശ്വാസങ്ങൾ പല നാടുകളിലും നിലവിലുണ്ടായിരുന്നു.<ref>{{Cite web|url=https://medlineplus.gov/ency/article/003627.htm|title=|access-date=|last=|first=|date=|website=|publisher=}}</ref>
 
== സ്ഖലനവും ഗർഭനിരോധനവുംപിൻവലിക്കൽ രീതിയും ==
ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സ്ഖലനത്തിന് മുന്പ് ലിംഗം പിൻവലിക്കുന്ന രീതിയും ഗർഭനിരോധനത്തിനു വേണ്ടി അവലംബിക്കാറുണ്ട്. പിൻവലിക്കൽ രീതി (Withdrawal method) എന്നാണ് ഇത് അറിയപ്പെടുന്നത്. സ്ഖലനത്തോടെ യോനിയിലേക്കുള്ള ശുക്ല വിസർജനം ഒഴിവാക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ സ്ഖലനത്തിന് മുൻപ് സ്രവിക്കപ്പെടുന്ന വഴുവഴുപ്പുള്ള ദ്രാവകത്തിലും (Precum) ബീജത്തിന്റെ സാന്നിധ്യം കാണാറുണ്ട്. ഇതും ഗർഭധാരണത്തിന് കാരണമാകാം. അതിനാൽ ഈ രീതി പലപ്പോഴും പരാജയപ്പെടാം. എന്നിരുന്നാലും അടിയന്തിര സാഹചര്യത്തിൽ ഇതും ഒരു ഗർഭ നിരോധന മാർഗമായി ഉപയോഗിക്കാറുണ്ട്.<ref>{{Cite web|url=https://www.mayoclinic.org/tests-procedures/withdrawal-method/about/pac-20395283|title=Withdrawal method (coitus interruptus)|access-date=|last=|first=|date=|website=|publisher=}}</ref>
 
== അവലംബങ്ങൾ ==
"https://ml.wikipedia.org/wiki/സ്ഖലനം" എന്ന താളിൽനിന്ന് ശേഖരിച്ചത്