"പാണായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം
Content deleted Content added
താൾ സൃഷ്ടിച്ചു
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(വ്യത്യാസം ഇല്ല)

06:55, 9 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ആനക്കയം ഗ്രാമപഞ്ചായത്തിലെ ഇരുമ്പുഴിക്കും ആനക്കയത്തിനും ഇടയിലുള്ള പ്രദേശമാണ് പാണായി. വെങ്ങാലൂർ എന്ന ദേശത്തിന്റെ ഭാഗമാണ് പാണായി. ഒരു കാലത്ത് ആനക്കയത്തെക്കാൾ പ്രാധാന്യമുള്ള ഒരു പ്രദേശമായിരുന്നു പാണായി. പ്രധാന ചന്തയും, ആദ്യകാല ബാങ്കും, പോസ്റ്റോഫീസുമാണ് ഈ പ്രാധാന്യത്തിന് കാരണം.

സ്ഥലനാമം

പാണായി എന്ന പേരുവരാനുള്ള കാരണം, ജാതി സമ്പ്രദായം നിലനിന്നിരുന്ന കാലത്ത് ഈ ദേശത്ത് അധഃകൃത വർഗത്തിൽ പെട്ട പാണൻമാർ കൂട്ടമായി താമസിച്ചിരുന്നു. ഉയർന്ന ജാതിക്കാർ പോവുന്ന വഴിയിലൂടെ സഞ്ചരിക്കാൻ അവർക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. അവർ സ്ഥിരമായി സഞ്ചരിക്കുന്ന ഒരു ഇടവഴി ഇവിടെ ഉണ്ടായിരുന്നു. പാണവഴി എന്ന പേരിലറിയപ്പെട്ട ഇത് പിന്നീട് പാണായിയായി ലോപിച്ചുവത്രെ. മറ്റൊരു ഐത്യഹ്യം കൂടി ഇതിന് പറഞ്ഞുവരുന്നു. 1930 കളിൽ ഇവിടെ പാറപ്പുറത്ത് മൊയ്തീൻ കുട്ടി മേസ്തിരിയുടെ നേതൃത്വത്തിൽ ഐക്യനാണയ സഹകരണ സംഘം എന്ന സംഘടന രൂപം കൊള്ളുകയും ഈ മേഖലയിൽ അതിന്റെ ആദ്യത്തെ ബാങ്ക് സ്ഥാപിക്കുകയും ചെയ്തു. ഒരു രൂപയായിരുന്നു മെമ്പർഷിപ്പ്. പണമായി എന്ന് ഇതെ സംബന്ധിച്ച് ആളുകൾ പറയാൻ തുടങ്ങിയെന്നും പിന്നീട് അത് ലോപിച്ച് പാണായി എന്നാവുകയും ചെയ്തു.

"https://ml.wikipedia.org/w/index.php?title=പാണായി&oldid=3071942" എന്ന താളിൽനിന്ന് ശേഖരിച്ചത്