"ചേരസാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) രാജസിംഹൻ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 53:
 
==പേരിനുപിന്നിൽ==
മലകൾ തമ്മിൽ ചേർന്നത് എന്നർത്ഥം വരുന്ന ചേരൽ എന്ന വാക്കിൽ നിന്നാണ് ചേരരുടെ പദോല്പത്തി എന്നു കരുതുന്നു <ref name="Menon1967">A Survey of Kerala History by A. Sreedhara Menon – Kerala (India) – 1967</ref><ref>Sivaraja Pillai, ''The Chronology of the Early Tamils – Based on the Synchronistic Tables of Their Kings, Chieftains and Poets Appearing in the Tamil Sangam Literature''.</ref><ref name="Smith1999">{{cite book|author=Vincent A. Smith|title=The Early History of India|url=https://books.google.com/books?id=8XXGhAL1WKcC|accessdate=29 September 2012|date=1 January 1999|publisher=Atlantic Publishers & Dist|isbn=978-81-7156-618-1}}</ref> കേരളപുത്രർ എന്നും രേഖപ്പെടുത്തിക്കാണുന്നുണ്ട്. [[അശോകചക്രവർത്തി|അശോകന്റെ]] ഗിർണാർ ശാസനങ്ങളിൽ കേടലപുത്ത എന്നാണു പാലി ഭാഷയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. <ref>Keay, John (2000) [2001]. India: A history. India: Grove Press. ISBN 0802137970.</ref> എറിത്രിയൻ പെരിപ്ലസിൽ കേലബൊത്രാസ്കേലോബോത്രാസ് എന്നാണ് പരാമർശിച്ചിരിക്കുന്നത്.<ref name="Caldwell1998">{{cite book|author=Robert Caldwell|title=A Comparative Grammar of the Dravidian Or South-Indian Family of Languages|url=https://books.google.com/books?id=5PPCYBApSnIC&pg=PA92|accessdate=1 August 2012|date=1 December 1998|publisher=Asian Educational Services|isbn=978-81-206-0117-8|page=92}}</ref>
 
നൂറ്റാണ്ടിൽ ആദ്യകാലത്തോടെ തന്നെ തമിഴ്നാട്ട്ന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ ചേരരുടെ നേതൃത്വത്തിൽ സംസ്ഥാനങ്ങളും സമൂഹങ്ങളും നിലവിൽ വന്നു. ചേരതലസ്ഥാനം ഇന്നത്തെ കരൂർ ആണെന്നു കരുതുന്നു. ടോളമി ഇതിനെ കരവ്ര എന്ന് പരാമർശിച്ചുകാണുന്നു. ചേര സാമ്രാജ്യം പിന്നീട് വിസ്ത്രൃതി പ്രാപിച്ച് കേരളത്തിന്റെ അതിർത്തിവരെ ചെന്നെത്തി. പേരാർ നദിക്കും പെരിയാർ നദിക്കും ഇടയിലുള്ള എല്ലാ പ്രദേശങ്ങളും കയ്യടക്കിവാണ ചേരർക്ക് രണ്ട് തുറമുഖനഗരങ്ങൾ ഉണ്ടായിരുന്നു. ഒന്ന് തൊണ്ടി (തിണ്ടിസ്) മറ്റൊന്ന് മുസിരി അഥവാ മുചിരി. ഇവ രണ്ടും ഇന്ന് ഏത് പ്രദേശത്താണ് എന്ന് കൃത്യമായും പറയുന്ന രേഖകൾ ഇല്ല. റോമക്കാരുമായുള്ള വാണിജ്യത്തിലൂടെയാണ് ചേരർ അഭിവൃദ്ധിപ്രാപിച്ചത്. പട്ടണം എന്ന പുരാതന തുറമുഖമാണ് മുസിരിസ് എന്ന് അനുമാനിക്കുന്ന തരത്തിൽ പുരാവസ്തുഗവേഷകർ എത്തിച്ചേർന്നിട്ടുണ്ട്. <ref>Pattanam richest Indo-Roman site on Indian Ocean rim." The Hindu. May 3, 2009.</ref>
"https://ml.wikipedia.org/wiki/ചേരസാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്