"ചെക്കൊസ്ലൊവാക്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
കൂടുതൽ വിവരങ്ങൾ (തുടരും)
വരി 81:
[[File: Czechoslovakia01.png|thumb|right]]
[[File:Czechoslovakia.png|thumb|right]]
മദ്ധ്യപൂർവ യുറോപ്പിൽ 1918 മുതൽ 1993 വരെ നില നിന്നിരുന്ന ഒരു രാജ്യമായിരുന്നു '''ചെക്കസ്ലോവാക്യ'''. 1918 ഒക്ടോബറിൽ [[ഓസ്ട്രിയ-ഹംഗറി സാമ്രാജ്യം|ഓസ്ട്രിയ-ഹംഗറി സാമ്രാജ്യത്തിൽ]] നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച ചെക്കൊസ്ലോവാക്യ പിന്നീട് 1993 ജനുവരി 1-ന് [[ചെക്ക്‌ റിപ്പബ്ലിക്ക്‌]], [[സ്ലൊവാക്യ]] എന്നീ രണ്ടു രാജ്യങ്ങളായി വിഘടിച്ചു.
 
== ചരിത്രം ==
ബൊഹീമിയ, മോറാവിയ, സ്ലോവാക്യ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന പ്രാന്തങ്ങൾ ഒന്നുചേർന്ന് കൃത്യമായ അതിർത്തികളോടെ ചെകോസ്ലാവാക്യ എന്ന സ്വതന്ത്രരാഷ്ട്രം നിലവിൽ വന്നത് 1918-ൽ ആണ്.
 
ബൊഹീമിയ എന്ന നാട്ടുരാജ്യം ബൊഹീമിയൻ സാമ്രാജ്യമായി വികസിച്ചത് പതിമൂന്നാം നൂറ്റാണ്ടിലാണെന്ന് രേഖകളുണ്ട്. 1526 -ൽ ബൊഹീമിയൻ സാമ്രാജ്യം ഹാബ്സ്ബർഗ് രാജവംശത്തിന്റേതായിത്തീരുകയും പിന്നീട് 1804-ൽ ഓസ്ട്രിയൻ സാമ്രാജ്യത്തിന്റേയും ഓസ്ട്രിയ-ഹങ്കറി സാമ്രാജ്യത്തിന്റേയും ഭാഗമായിത്തീരുകയും ചെയ്തു. ഒന്നാം ലോകമഹായുദ്ധം ഓസ്ട്രിയ-ഹങ്കറി സാമ്രാജ്യത്തിന്റെ തകർച്ചയിൽ കലാശിച്ചു. തുടർന്നുണ്ടായ പാരിസ് ഉടമ്പടി യൂറോപിന്റെ ഭൂമിശാസ്ത്രം മാറ്റിയെഴുതി
 
== ചെകോസ്ലാവാക്യ രൂപീകരണം ==
 
=== പാരിസ് ഉടമ്പടി 1919 ജനുവരി-1920 ഫെബ്രുവരി ===
യുദ്ധാനന്തരം പാരിസി നടന്ന സമാധാന സമ്മേളനം ചെകോസ്ലാവാക്യയുടെ രൂപീകരണത്തിന് അനുമതി നല്കി. ബൊഹീമിയ, മോറാവിയ എന്നീ പ്രാന്തങ്ങൾക്ക് ജമനിയും ഓസ്ട്രിയയുമായി കാലകാലമായി നിലനിന്ന അതിർത്തികൾ അംഗീകരിക്കപ്പെട്ടു. ജർമൻകാക്ക് ഭൂരിപക്ഷമുള്ള സുഡറ്റെൻലാൻഡ് എന്ന വടക്കു പടിഞ്ഞാറൻ പ്രവിശ്യ ഓസ്ട്രിയക്കോ, ജർമനിക്കോ കൈമാറണമെന്ന അഭിപ്രായം ഉയർന്നു വന്നെങ്കിലും പരിഗണിക്കപ്പെടുകയുണ്ടായില്ല. അങ്ങനെ സുഡെറ്റൻലാൻഡും പുതിയ ചെകോസ്ലാവാക്യയുടെ ഭാഗമായി. സ്ലോവാക്യയും റുഥേനിയയും മുഴുവനായും ചെകോസ്ലാവാക്യയിൽ ലയിപ്പിക്കുന്നതിന് ഹങ്കറിക്ക് കടുത്ത വിയോജിപ്പുണ്ടായിരുന്നു. അന്നത്തെ കമ്യൂണിസ്റ്റ് ഗവണ്മെന്റ് സോവിയറ്റ് റഷ്യയുടെ പിൻബലത്തോടെ യുദ്ധത്തിനു തയ്യാറാകുകയും ചെയ്തു. പക്ഷെ ഈ ഉദ്യമം വിജയിച്ചില്ല. ടെഷാൻ എന്ന നാട്ടുരാജ്യം വിട്ടുകൊടുക്കാൻ പോളണ്ടിനും സമ്മതമുണ്ടായിരുന്നില്ല. ഒടുവിൽ അതു രണ്ടായി വിഭജിക്കപ്പെട്ടു. അങ്ങനെ ചെക്-സ്ലോവക്-ജർമൻ-ഹംങ്കേറിയൻ-റുഥേനിയൻ-പോളിഷ് വംശജരെ ഉൾക്കൊണ്ടുള്ള ചെകോസ്ലാവാക്യൻ റിപബ്ലിക് രൂപീകൃതമായി. ഈ മിശ്രണത്തിൽ രണ്ടിൽ മൂന്നുഭാഗം ചെക്-സ്ലോവക് വംശജരായിരുന്നു.
 
=== നിയമസഭ, ഭരണഘടന 1920 ഫെബ്രുവരി ===
ചെക്-സ്ലോവക് രാഷ്ട്രീയനേതാക്കൾ ചേർന്ന് ദ്വിതല നിയമസഭയുടെ രൂപരേഖ തയ്യാറാക്കി. രണ്ടിലും ജർമൻ, ഹങ്കേറിയൻ-പോളിഷ്, റുഥേനിയൻ വംശജർക്ക് പ്രാതിനിഥ്യമില്ലായിരുന്നു. എങ്കിലും പുതിയ ജനാധിപത്യ ഭരണഘടനയിൽ എല്ലാ വംശജർക്കും സമാനായ വിധത്തിൽ അടിസ്ഥാന അവകാശങ്ങൾ അനുവദിക്കപ്പെട്ടിരുന്നു. രണ്ടു സഭകളും ചേർന്ന് പ്രസിഡന്റിനെ തെരഞ്ഞെടുക്കും. പ്രസിഡന്റിന്റെ കാലാവധി ഏഴു വർഷം.
 
 
 
 
{{Euro-geo-stub}}
"https://ml.wikipedia.org/wiki/ചെക്കൊസ്ലൊവാക്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്