"റാണിപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 40:
}}
[[File:Ranipuram Manimala Top 04.jpg|thumb|റാണിപുരം മാനി(പുൽമേട്)]]
[[കേരളം|കേരളത്തിലെ]] [[കാസർഗോഡ് ജില്ല|കാസർഗോഡ് ജില്ലയിലെ]] [[പനത്തടി_(ഗ്രാമപഞ്ചായത്ത്)|പനത്തടി]] പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയമലയോര പ്രദേശമാണു '''റാണിപുരം'''. '''മാടത്തുമല''' എന്ന് അറിയപ്പെട്ടിരുന്ന ഈ സ്ഥലം 1970-കളിൽ [[കോട്ടയം|കോട്ടയത്തെ]] കത്തോലിക്കാ രൂപത കോടോത്തുകുടുംബത്തിൽ നിന്നും കുടിയേറ്റത്തിനുവേണ്ടി വാങ്ങുകയായിരുന്നു{{തെളിവ്}}. കുടിയേറ്റക്കാർ ഈ സ്ഥലത്തിന് [[പരിശുദ്ധമറിയം|പരിശുദ്ധമറിയത്തിന്റെ]] ഓർമ്മയ്ക്കായി റാണിപുരം എന്ന പേരുകൊടുത്തു. കുടിയേറ്റത്തിനു മുൻപുള്ള ആചാരങ്ങൾ ഇന്നും നിലനിൽക്കുന്നു. പ്രകൃതിദേവിയെ പ്രസാദിപ്പിക്കുവാനുള്ള ‘[[തെയ്യം]]‘ എല്ലാ മെയ് മാസത്തിലും നടക്കുന്നു. ഇന്ന് റാണിപുരത്തെ ജനസംഖ്യയുടെ ഒരു വലിയ ഭാഗം [[മറാത്തി|മറാത്തികളാണ്]]. മുൻപ് വടക്കുനിന്നും കുടിയേറിപ്പാർത്തവരുടെ പിന്മുറക്കാരാണ് ഇവർ. [[ബാഗമണ്ഡലകൂർഗ്]] വനനിരകളിൽ കടൽനിരപ്പിൽ നിന്ന് 1016 മീറ്റർ ഉയരത്തിലായി ആണ് റാണിപുരം കൊടുമുടി സ്ഥിതിചെയ്യുന്നത്.
[[കാഞ്ഞങ്ങാട്|കാഞ്ഞങ്ങാടിന്]] 48 കിലോമീറ്റർ കിഴക്കായി പാണത്തൂർ റോഡ് പാനത്തടിയിൽ പിരിയുന്ന ഇടത്തു നിന്നും ഒമ്പതു കിലോമീറ്റർ അകലെയാണ് റാണിപുരത്തിന്റെ സ്ഥാനം.
 
"https://ml.wikipedia.org/wiki/റാണിപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്