"നളിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 1:
{{prettyurl|Nalini}}
[[മലയാളം|മലയാളഭാഷയിൽ]] എഴുതപെട്ട ഒരു ഖണ്ഡകാവ്യമാണ് '''നളിനി.''' [[കുമാരനാശാൻ|കുമാരനാശാന്റെ]] ഏറ്റവും വിശിഷ്ടമായ രചനയെന്ന് പല നിരൂപകരും വാഴ്ത്തിയിട്ടുള്ള കൃതിയാണ് നളിനി അല്ലെങ്കിൽ ഒരു സ്നേഹം{{തെളിവ്}}. 1911-ലാണ് ഈ കൃതി ആദ്യമായി പ്രസിദ്ധീകൃതമായത്. ലോകസാധാരണമല്ലാത്ത ഒരു സ്ത്രീപുരുഷ പ്രേമത്തിന്റെ കഥയാണ് ഈ കഥാകാവ്യത്തിലെ പ്രതിപാദ്യം. പ്രേമകഥയിലെ നായികയുടെ പേരാണ് കാവ്യത്തിന് നൽകിയിട്ടുള്ളത്. അന്യാദൃശ്യമായ സ്നേഹം കാവ്യത്തിന്റെ പ്രധാന ഭാവമായിരിക്കുന്നതുകൊണ്ട് 'ഒരു സ്നേഹം' എന്നൊരു കാവ്യനാമം കൂടി ഇക്കാവ്യത്തിനുണ്ട്.
 
ഗതാനുഗതികത്വത്തെക്കാൾ നവനവോല്ലേഖ കല്പനകളിൽ കവി ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്നു ബോധ്യം വന്ന [[ഏ.ആർ. രാജരാജവർമ്മ|പ്രൊഫ. ഏ.ആർ. രാജരാജവർമ]], ഈ കാവ്യത്തിന്റെ അവതാരികയിൽ, ഇതൊരു പുതിയ പ്രസ്ഥാനത്തിൽപ്പെട്ട കാവ്യമാണെന്ന്, കവിതാഗതി പരിശോധിച്ചു വിലയിരുത്തിയിട്ടുണ്ട്. മലയാളകവിതയിൽ [[കാല്പനിക പ്രസ്ഥാനം]] വേരുറയ്ക്കുന്നതിന്റെ മഹനീയ ദൃഷ്ടാന്തമാണ് നളിനിയെന്ന് അദ്ദേഹം അങ്ങനെ സൂചിപ്പിച്ചു. സ്ത്രീപുരുഷപ്രേമത്തിന്റെ ആത്യന്തികരൂപമാണ് സംഭോഗശൃംഗാരമെന്ന് വിശ്വസിച്ചിരുന്ന [[നിയോക്ലാസ്സിക്ക്]] കാവ്യപാരമ്പര്യത്തിൽ നിന്ന് മലയാള കവിതയ്ക്കു മോചനമുണ്ടാകുന്നത് ഈ കാവ്യത്തിന്റെ പ്രചാരത്തോടെയാണ്. ആകെ 173 ശ്ലോകങ്ങളുള്ള ഈ കാവ്യത്തിലെ 166 ശ്ലോകങ്ങളും രഥോദ്ധത വൃത്തത്തിലാണ്. മാലിനിയിൽ മൂന്നും വസന്തതിലകത്തിൽ രണ്ടും പൃഥ്വിയിലും മന്ദാക്രാന്തയിലും ഓരോന്നു വീതവും ശ്ലോകങ്ങളാണ് ബാക്കിയുള്ളവ. ഈ കൃതിക്ക് ഒട്ടേറെ പഠനങ്ങളും മലയാളത്തിലുണ്ടായിട്ടുണ്ട്.
"https://ml.wikipedia.org/wiki/നളിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്