"കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Arjun Muraleedharan Madathiparambil (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3068623 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 37:
സി.പി.ഐ. (എം) എന്ന രാഷ്ട്രീയകക്ഷി രൂപം കൊള്ളുന്നത് 1964-ൽ ആണെങ്കിലും, അതിന്റെ പ്രത്യയശാസ്ത്രപരമായ അടിത്തറ രൂപം കൊള്ളുന്നത് [[ഇന്ത്യ|ഇന്ത്യയിലെ]] ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഒപ്പമാണ്<ref>[[#communi08|ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉദ്ഭവവും വളർച്ചയും - ഇ.എം.എസ് നമ്പൂതിരിപ്പാട്]]1989 പുതുവത്സരദിനം - പുറം 11</ref>.{{തെളിവ്}}. 1937 ൽ പാർട്ടി ഔപചാരികമായി രൂപീകൃതമായിരുന്നു എങ്കിലും അന്ന് നിലനിന്നിരുന്ന സാഹചര്യങ്ങൾ മൂലം ഒളിവിൽ പ്രവർത്തിക്കാനേ കഴിഞ്ഞിരുന്നുള്ളു. എന്നാൽ 1938ലെ ആലപ്പുഴയിലെ തൊഴിലാളികളുടെ പൊതുപണിമുടക്ക്, പുന്നപ്രവയലാർ സമരം എന്നീ വിപ്ലവമുന്നേറ്റങ്ങളിലൊക്കെക്കൂടെ പാർട്ടി അതിന്റെ കരുത്ത് തെളിയിച്ചിരുന്നു<ref>[[#communi08|ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉദ്ഭവവും വളർച്ചയും - ഇ.എം.എസ് നമ്പൂതിരിപ്പാട്]]1989 പുതുവത്സരദിനം - പുറം 10</ref>.
 
[[1920 | 1920-ൽ]] രൂപീകൃതമായ [[സി.പി.ഐ.]] ([[അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി]]) എന്ന കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നാണ് സി.പി.ഐ.(എം)-ന്റെ ആവിർഭാവം. അക്കാലത്ത് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉയർന്നു വന്ന വരട്ടുതത്വവാദങ്ങൾക്കും റിവിഷനിസ്റ്റ് പ്രവണതകൾക്കുമെതിരെയുള്ള എതിർപ്പുകളാണ് അവസാനം പിളർപ്പായി പരിണമിച്ചത് എന്നാണ് ഇത് സംബന്ധിച്ച സി.പി.ഐ. (എം)-ന്റെ ഔദ്യോഗിക നിലപാട് <ref name="partyprogram">{{cite web |url=http://cpim.org/content/programme-updated-changing-times |title=സി.പി.ഐ.(എം) പാർടി പരിപാടി |publisher=കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), കേരള സംസ്ഥാന കമ്മിറ്റി |accessdate=27 ഡിസംബർ 2011}}</ref>. എന്നാൽ [[1960 | 1960-കളുടെ]] തുടക്കത്തിൽ സാർവദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ഉടലെടുത്ത അഭിപ്രായ ഭിന്നതകളുടെ പ്രതിഫലനമാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉണ്ടായ പിളർപ്പെന്നും വ്യാഖ്യാനമുണ്ട്. പിളർപ്പിന് ശേഷം ഒരു വിഭാഗം [[ദേശീയ ജനാധിപത്യ വിപ്ലവം]] എന്ന ലക്ഷ്യത്തോടേയും , മറ്റൊരു വിഭാഗം [[ജനകീയ ജനാധിപത്യ വിപ്ലവം]] എന്ന ലക്ഷ്യത്തോടേയും പ്രവർത്തിക്കുന്നു. ഇതിൽ ജനകീയ ജനാധിപത്യ വിപ്ലവം എന്ന ലക്ഷ്യം സ്വീകരിച്ച വിഭാഗമാണ് സി.പി.ഐ. (എം) <ref name="janayugam0">{{cite web |url=http://www.janayugomonline.com/php/newsDetails.php?nid=1009557&cid=52&pgNo=1&keyword |title=സി.പി.ഐ.പരിപാടി പുതുക്കുമ്പോൾ |author=ബിനോയ് വിശ്വം |publisher=ജനയുഗം|accessdate=10 ജനുവരി 2012 |date=10 ജനുവരി 2012 }}</ref>.
 
ഇന്ത്യൻ ഭരണകൂടത്തിന്റെ വർഗ്ഗസ്വഭാവം വിലയിരുത്തുന്ന കാര്യത്തിലാണ് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിത്തുടങ്ങിയത്. അക്കാലത്ത് ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങളും ഇന്തോ-ചൈനാ അതിർത്തിപ്രശ്നങ്ങളും വിഭാഗീയത മൂർച്ഛിക്കുവാൻ ഇടവരുത്തി <ref name="communist-prasthanam">കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തിൽ - [[സി. ഭാസ്കരൻ]]</ref>. [[1956]] ഏപ്രിൽ 19 മുതൽ 29 വരെ [[പാലക്കാട്]] വെച്ച് നടന്ന അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നാലാം പാർട്ടി കോൺഗ്രസ്സിൽ<ref name="cpmkerala-partycongress">{{cite web |url=http://www.cpimkerala.org/eng/conferences-6.php |title=സി.പി.ഐ(എം) പാർട്ടി കോൺഗ്രസ്സ് |publisher=സി.പി.ഐ(എം) കേരള സംസ്ഥാന കമ്മിറ്റി |accessdate=11 ജനുവരി 2012}}</ref> ആണ് വിഭാഗീയത പ്രത്യക്ഷമായി തുടങ്ങിയത്. ഈ സമ്മേളനത്തിൽ വെച്ച് പാർട്ടിയിലെ ഒരു വിഭാഗം ബദൽ പ്രമേയം അവതരിപ്പിച്ചിരുന്നുവെങ്കിലും അത് പരാജയപ്പെടുകയാണുണ്ടായത്<ref name="communist-prasthanam" />.