"ശാശ്വതഭൂനികുതിവ്യവസ്ഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 8:
 
===ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആഗമനം ===
1698-ൽ [[ഈസ്റ്റ് ഇന്ത്യാ കമ്പനി |ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക്]] കൊൽക്കത്ത, സുതാനതി, ഗോബിന്ദപൂർ ഗ്രാമങ്ങളുടെ ഉടമസ്ഥാവകാശം (താലൂക്ദാരി) ലഭിച്ചു. 1757-ലെ [[ പ്ലാസി യുദ്ധം|പ്ലാസി യുദ്ധാനന്തരം]], [[സിറാജ് ഉദ് ദൗള]] കൊൽക്കത്തക്ക് തെക്കായുളള 38 ഗ്രാമങ്ങളും [[മിർ ജാഫർ]] 822 ചതുരശ്ര മൈൽ സ്ഥലവും (ഇന്നത്തെ 24ഫർഗാനകൾ)കമ്പനിക്കു കൈമാറി. ഇതിനു പകരമായി 2,22,958 രൂപ വാർഷിക നികുതിയായി കമ്പനി നവാബിന് നല്കി. 1759-ൽ ഈ റവന്യു [[റോബർട്ട് ക്ലൈവ്| ക്ളൈവിനു]] ചാർത്തിക്കിട്ടി. <ref name= Floud> [http://archive.org/stream/reportofthelandr032033mbp/reportofthelandr032033mbp_djvu.txt Report Of The Land Revenue Commission Bengal Vol I]</ref> 1765-ൽ മുഗൾ സമ്രാട്ട് [[ ഷാ ആലം രണ്ടാമൻ|ഷാ ആലമിന്]] വാർഷിക വേതനമായി ലക്ഷം രൂപ നല്കാമെന്ന കരാറിൽ [[ബംഗാൾ]], [[ബീഹാർ]], [[ഒറീസ്സ]] എന്നീ പ്രവിശ്യകളിലെ ദിവാൻ പദവി കമ്പനിക്കു ലഭിച്ചു.ഈ പ്രവിശ്യകളിലെ ജമീന്ദാരി സമ്പ്രദായത്തിൽ കൈകടത്തുകയില്ലെന്ന് കരാറിൽ പ്രത്യേകം പറഞ്ഞിരുന്നു. കമ്പനിയുടെ പ്രതിനിധികൾ (നയ്ബ് ദിവാൻ =ദിവാന്റെ പ്രതിനിധി) നികുതി പിരിവു നടത്തി. ഇവർക്കു കമ്പനിവക മേലധികാരികളും ഉണ്ടായി. 1770-ലെ ദുർഭിക്ഷം നികുതി പിരിവ് ആകെ താറുമാറാക്കി. ഏറിവന്ന കുടിശ്ശികകളും, കുറഞ്ഞു വന്ന നികുതിയും പല ശ്രേണിയിലുളള ഭൂവുടമകളുടെ ആവിർഭാവവും കാരണം കമ്പനിയെ കുഴക്കി. നയ്ബ് ദിവാന്മാരേയും മേലധികാരികളേയും പിരിച്ചു വിട്ട്, നികുതി നേരിട്ട് ഈടാക്കാൻ കമ്പനി തീരുമാനിച്ചു. കമ്പനിയുടെ ഭരണം ക്രമീകരിക്കനായി [[റെഗുലേറ്റിങ് ആക്റ്റ് 1773]] നടപ്പിലാക്കപ്പെട്ടു. പക്ഷേ ഹ്രസ്വ കാല വ്യവസ്ഥകൾ ( Short term settlements) പല തരം അഴിമതികൾക്കും കാരണമായി. പല ജമീന്ദാർമാരുടേയും പാരമ്പര്യ അവകാശങ്ങൾ നിഷേധിക്കപ്പെട്ടു. ലാഭത്തിനു പകരം കമ്പനിയുടെ കട ബാദ്ധ്യതകൾ കൂടുകയാണുണ്ടായത്. 1774 മുതൽ 1785 വരെ ബംഗാളിലെ ഗവണ്ണർ ജനറലായിരുന്ന [[വാറൻ ഹേസ്റ്റിങ്സ്|വാറൻ ഹേസ്റ്റിംഗ്സിനു]] മേൽ പിന്നീട് ചുമത്തപ്പെട്ട കുറ്റപത്രത്തിൽ ഇതും ഉൾപ്പെട്ടിരുന്നു. <ref name= Floud/>.
 
===പിറ്റ്സ് ഇന്ത്യ ആക്റ്റ്===
"https://ml.wikipedia.org/wiki/ശാശ്വതഭൂനികുതിവ്യവസ്ഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്