"വിഗ്രഹാരാധന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിഗ്രഹാരാധനയു ടെ മാഹാത്മ്യം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ക്രിസ്തീയ സഭകളിലെ വിഗ്രഹാരാധന ഉണ്ട് എന്ന ഭാഗം ശരിയല്ല. വിഗ്രഹങ്ങളും പ്രതിമകളും തമ്മിലുള്ള വ്യത്യാസം അറിയാതെ ആണു ആ ഭാഗം കൂട്ടിച്ചേർത്തിരുന്നത്.
വരി 1:
{{prettyurl|Idolatry}}
[[file:Ganesha on mouse.jpg|thumb|ശിലയിൽ കൊത്തിയുണ്ടാക്കിയ ഗണേശ വിഗ്രഹം. ത്രിമാനമാണെങ്കിലും പൂർണ്ണമല്ല. മിക്കവാറും കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ഗണേശന്റെ പ്രതിഷ്ഠ ഉണ്ടാകും]]
[[ലോകം|ലോകത്തിൽ]] എവിടേയും പരക്കെ പ്രചാരത്തിലുള്ള ഒരു ആരാധനാസമ്പ്രദായം. പുരാതന കാലത്ത് ലോകത്തിൽ നിലവിലുണ്ടായിരുന്ന എല്ലാ [[സംസ്കാരം|സംസ്കാരങ്ങളിലും]] ഏതെങ്കിലും തരത്തിലുള്ള '''വിഗ്രഹാരാധന''' നിലവിൽ നിന്നിരുന്നു. [[ഇന്ത്യ|ഇന്ത്യയിൽ]] [[ഹിന്ദു|ഹിന്ദുക്കൾ]](പുരാതന കാലത്തെ [[സിന്ധു നദീതട സംസ്കാരം|സിന്ധു നദീ തട വാസികൾ]], [[ദ്രാവിഡർ]]) ആണ്‌ ബിംബാരാധന തുടങ്ങിയത് എന്ന് കരുതുന്നു. മനസ്സിൽ ഏതെങ്കിലും സങ്കല്പരൂപത്തിൽ ഒരു ദൈവത്തെ ആരാധിക്കുന്നതിനെയും വിഗ്രഹം എന്ന് പറയാം. അത്തരൂണത്തിൽ എല്ലാ ജനങ്ങളും ഏതെങ്കിലും ഒരു തരത്തിൽ വിഗ്രഹത്തെ (രൂപം) ആരാധിക്കുന്നവരാണ് എന്ന് പറയാം. കേരളത്തിൽ ഹിന്ദുക്കളെ കൂടാതെ ചില വിഭാഗം [[ക്രിസ്ത്യാനി|ക്രിസ്ത്യാനികളും]] ([[കുരിശ്]], ചിത്രങ്ങൾ) ആരാധിക്കുന്നുണ്ട്.
 
== പശ്ചാത്തലം ==
വരി 7:
 
മിന്നൽ പിണരിനോടും കൊടുംകാറ്റിനോടും ജലപ്രളയത്തോടും മനുഷ്യർക്ക് തോന്നിയ ഭയസമ്രിശമായ വികാരം പിൽകാലത്ത് ഭക്തിയുടെ രൂപം ധരിച്ചു. മിന്നൽ പിണർ അദൃശ്യനായ [[ഇന്ദ്രൻ|ഇന്ദ്രന്റെ]] കയ്യിലെ [[വജ്രം]] എന്ന സർവസംഹാരകമായ ആയുധമായി ജനം ഗണിച്ചു. ജലപ്രളയത്തെ [[വരുണൻ|വരുണനോട്]] ബന്ധിച്ചു, കാറ്റിനെ [[വായുദേവൻ|വായുദേവനോടും]]; [[സൂര്യദേവൻ|സൂര്യൻ]] കർമ്മസാക്ഷിയും ജഗച്ചക്ഷുസും സവിതാ(സ്രഷ്ടാ)വും ആയി. ആദ്യം സൂര്യനെ നോക്കി അർഘ്യം സമർപ്പിച്ച മനുഷ്യൻ അടുത്തുനിന്നു പൂവിട്ടു പൂജിക്കാൻ ആഗ്രഹിച്ചപ്പോൾ കയ്ക്കെത്താവുന്ന ഒരു പ്രതീകം സൃഷ്ടിച്ചു. ഇന്ദ്രാദ്യരായ അദൃശ്യശക്തികളെയും പ്രതീകത്തിൽ കണ്ടേ പൂജിക്കാൻ കഴിയൂ. അങ്ങനെ അമൂർത്തമായവയെ കുറിച്ചുള്ള ധാരണകൾക്കു വ്യക്തവും മൂർത്തവും ആയ രൂപം നൽകിയപ്പോൾ വിഗ്രഹം ജനിച്ചു.
 
[[കുരിശ്|കുരിശിനെ]] ത്യാഗത്തിന്റെ പ്രതീകമായി കരുതുന്ന ക്രിസ്ത്യൻ, വിഗ്രഹാരധകൻ ആണ് എന്ന വിശാലമായ അർത്ഥത്തിൽ ഏതു പ്രതീകവും വിഗ്രഹമാവും. ക്രിസ്ത്യൻ സഭകളിൽ മിക്കവരും [[യേശു|ശ്രീയേശുവിന്റെ]] പ്രതീകം (വിഗ്രഹം) വെച്ച് ആരാധിക്കാറുണ്ട്. വിഗ്രഹാ‍രാധന ഇല്ല എന്നു കരുതുന്ന സഭകളിലും ഒരു കുരിശ് ക്രിസ്തുവിന്റെ പ്രതീകമായി കണക്കാറുണ്ട്. വിഗ്രഹം എന്നത് ഒരു പ്രതീകമായത് കൊണ്ട് ഇത് സഭകൾ തമ്മിൽ ഒരു പാട് തർക്കത്തിന് ഇടയാക്കിയ കാര്യമാണ്.
 
[[ബുദ്ധമതം|ബുദ്ധമതസ്തരിൽ]] [[ബുദ്ധൻ|ബുദ്ധനെ]] ആചരിക്കുന്നവരുണ്ട്, ഇതിൽ ബുദ്ധന്റെ വിഗ്രഹം തന്നെയാണ് വെച്ചാരാധിക്കുന്നത്. പരബ്രഹ്മത്തെ ആരാധിക്കുന്നുണ്ടെങ്കിലും അവിടെയും പരബ്രഹ്മത്തിന് ഒരു പ്രതീകം ഉണ്ടാകാറുണ്ട്.
"https://ml.wikipedia.org/wiki/വിഗ്രഹാരാധന" എന്ന താളിൽനിന്ന് ശേഖരിച്ചത്