"ബ്രൊമെല്യേസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
ഏകദേശം 3170 [[സ്പീഷിസ്|സ്പീഷിസുകളുള്ള]] ഒരു വലിയ [[സസ്യകുടുംബം|സസ്യകുടുംബ]]മാണ് '''ബ്രൊമെല്യേസി''' (Bromeliaceae). നമുക്ക് സുപരിചിതമായ കൈതച്ചക്ക (Pineapple) ഈ കുടുംബത്തിലെ ഒരംഗമാണ്. ഈ കുടുംബത്തിൽ [[Epiphytes|അധിസസ്യങ്ങൾ]], [[lithophytes|ലിത്തോഫൈറ്റുകൾ]], പാറകളിൽ വളരുന്ന സസ്യങ്ങൾ, മണ്ണിൽ വളരുന്ന സസ്യങ്ങൾ എന്നിവയെല്ലാം ഉൾകൊള്ളുന്നു.<ref name=Mabberley>{{cite book |first=D.J. |last=Mabberley |year=1997 |title=The Plant Book |publisher=[[Cambridge University Press]] |location=[[Cambridge]]}}</ref>
ഈ സസ്യകുടുംബത്തിന്റെ ഉപകുടുംബമാണ് ബ്രൊമെല്യോയ്ഡെ , ബ്രൊമെല്യേസി കുടുംബത്തിലെ താഴ്ന്ന അണ്ഡാശത്തോടു കൂടിയ ചെടികൾ (ഉദാ., കൈതച്ചക്ക) എല്ലാം ഇവയിൽ പെടുന്നു.<ref name=Judd>Judd, Walter S. Plant systematics a phylogenetic approach. 3rd ed. Sunderland, MA: Sinauer Associates, Inc., 2007.</ref> ഈ സസ്യ കുടുംബത്തിലെ വലിയ സസ്യം പുയ റൈമോണ്ടിയും ചെറുത് സ്പാനിഷ് മോസ്സുമാണ്.
കൂടുതൽ വൈവിധ്യമുള്ള സസ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു സസ്യകുടുംബം കൂടിയാണ് ബ്രൊമെല്യേസി. ഇവ പലതരം കാലാവസ്ഥയേയും അതിജീവിക്കാൻ കഴിവുള്ളവയാണ്. ഈ കുടുംബത്തിലെ സസ്യങ്ങളുടെ [[പൂങ്കുല|പൂങ്കുലകൾ]] വിവിധതരത്തിലുള്ളവയാണ്, 10 മീറ്റർ ഉയരത്തിൽ എത്തുന്നതും എന്നാൽ ചിലത് 2 മില്ലി മീറ്റർ മാത്രം വലിപ്പമുള്ളവയും മറ്റുചിലത് ചെടിക്കുപുറത്തേക്ക് വരാത്ത പൂക്കളോട് കൂടിയവയുമാണ്. അധിസസ്യങ്ങളും (Epiphytes) മണ്ണിൽ വളരുന്ന സസ്യങ്ങളും ഉള്ളതിനാൽ പറ്റുവേരുകളുള്ളവയും, നാരുവേരുകളും തായ്‌വേരുകളും ചേർന്നുള്ള സസ്യങ്ങളും ഈ കുടുംബത്തിലുണ്ട്.
 
==ഉപകുടുംബങ്ങൾ==
"https://ml.wikipedia.org/wiki/ബ്രൊമെല്യേസി" എന്ന താളിൽനിന്ന് ശേഖരിച്ചത്