"ദാക്ഷായണി വേലായുധൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചെ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 17:
| notable_works =
}}
ഇന്ത്യയിലെ[[ഇന്ത്യ]]<nowiki/>യിലെ പട്ടികജാതിക്കാരിലെ ആദ്യ ബിരുദധാരിണിയും <ref>http://utharakalam.com/?p=9777</ref>ഭരണഘടനാനിർമ്മാണസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്ന 15 വനിതകളിൽ ഒരാളാണ് '''ദാക്ഷായണി വേലായുധൻ''' (4 ജൂലൈ 1912 -20 ജൂലൈ 1978).
 
== ആദ്യകാലം ==
1912-ൽ, കൊച്ചിയിലെ മുളവുകാട് ദ്വീപിൽ ജനിച്ചു. സാമൂഹ്യ പരിഷ്കർത്താവായ [[കെ.പി. വള്ളോൻ|കെ.പി. വള്ളോന്റെയും]] രാജ്യ സഭാംഗവും എട്ടാം കേരള നിയമസഭാംഗവുമായിരുന്ന [[കെ.കെ. മാധവൻ|കെ.കെ. മാധവന്റെയും]] സഹോദരിയായിരുന്നു. കൊച്ചിയിൽ പട്ടികജാതി വിഭാഗത്തിൽ നിന്നു ആദ്യമായി മെട്രിക്കുലേഷൻ പാസ്സായ അവർ എറണാകുളം മഹാരാജാസ് കോളേജിൽനിന്നും മദ്രാസിൽനിന്നും ബിരുദങ്ങൾ കരസ്ഥമാക്കി. അദ്ധ്യാപികയായി ജോലിനോക്കവെ [[ആർ. വേലായുധൻ|ആർ. വേലായുധനെ]] വിവാഹംകഴിച്ചു. 1945-ൽ ദാക്ഷായണി കൊച്ചി നിയമസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. പിന്നീട് ഇന്ത്യൻ ഭരണഘടനാനിർമ്മാണസഭയിൽ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്]] ടിക്കറ്റിൽനിന്നുകൊണ്ട് അംഗത്വം നേടി.
 
== പ്രവർത്തനം ==
വരി 27:
1948 നവംബർ 29-ന്, ജാതിയുടെ അടിസ്ഥാനത്തിൽ വിവേചനം നിരോധിക്കുന്നതിനെ ലക്ഷ്യം വച്ച അനുഛേദം പതിനൊന്നിനെക്കുറിച്ചുള്ള ഭരണഘടനാ സമിതിയിലെ ചർച്ചയിൽ ദാക്ഷായണി തന്റെ വാദമുഖങ്ങൾ നിരത്തുകയുണ്ടായി.<ref>{{Cite journal|url=Lok Sabha Secretariat (29 November 1948). "Constituent Assembly of India Debates". Retrieved 18 April 2016.|title=|last=|first=|date=|journal=|accessdate=|doi=|pmid=}}</ref>പൊതുവിദ്യാഭ്യാസ പരിപാടികളിലൂടെ വിവേചനരഹിതമായ വ്യവസ്ഥകൾ നടപ്പാക്കാൻ ആഹ്വാനം ചെയ്ത ദാക്ഷായണി ജാതി വിവേചനത്തെ അപലപിക്കാനുള്ള പ്രമേയം ഭരണഘടനാ സമിതി അംഗീകരിക്കുകയാണെങ്കിൽ അത് പൊതുസമൂഹത്തിനുള്ള മഹത്തായ സൂചനയാകുമെന്നും ചൂണ്ടിക്കാട്ടുകയുണ്ടായി.<ref>{{Cite news|url=Lok Sabha Secretariat (29 November 1948). "Constituent Assembly of India Debates". Retrieved 18 April 2016.|title=|last=|first=|date=|work=|access-date=|via=}}</ref>
 
[[അടൂർ]] [[ലോക്‌സഭ|ലോകസഭാ]] മണ്ഡലത്തിൽ നിന്നും 1971 ലെ പൊതുതിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും അഞ്ചു സ്ഥാനാർത്ഥികളിൽ അവർ നാലാം സ്ഥാനത്ത് എത്തി. എൽ.ഐ.സിയിൽ ഇൻഫർമേഷൻ ഉദ്യോഗസ്ഥയായി ജോലിനോക്കി 'മഹിളാജാഗൃതീ പരിഷത്ത്' എന്ന പേരിൽ ഒരു അഖിലേന്ത്യ ദലിത്‌സംഘടനയുണ്ടാക്കി.
 
==അവലംബം==
"https://ml.wikipedia.org/wiki/ദാക്ഷായണി_വേലായുധൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്