"നാഡീവ്യൂഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 99:
ഒൻപതാം കപാലനാഡി (glossopharyngeal) [[തൊണ്ട]], ടോൺസിൽ, നാവിന്റെ പിൻഭാഗം എന്നിവിടങ്ങളിലെ സംവേദനങ്ങളെ സ്വീകരിക്കുന്നു. തൊണ്ടയിലെ ചില ചെറിയ പേശികളെ ചലിപ്പിക്കുന്നതും പരോട്ടിഡ് ഗ്രന്ഥിയെ ഉത്തേജിപ്പിച്ചു ഉമിനീർ സ്രവിപ്പിക്കുന്നതും ഈ നാഡിയാണ്. ഒരു മിശ്രനാഡിയായ ഇത്, [[ഹൃദയം]], [[കുടൽ]] എന്നിവിടങ്ങളിലെ സംവേദനങ്ങളെയും സ്വീകരിക്കുന്നു.
 
വളരെ പ്രധാനപ്പെട്ട ഒരു കപാലനാഡിയാണ് പത്താം കപാലനാഡി (vagus nerve). 'ചുറ്റിത്തിരിയൽ' എന്നാണ് വാഗസിന്റെ അർഥം. ഇതിന്റെ നാഡീതന്തുക്കൾ ഏറ്റവും കൂടുതൽ അവയവങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു. ഇവയ്ക്ക് ഏറ്റവും കൂടുതൽ ദൂരത്തേക്ക് ആവേഗങ്ങളെ വഹിക്കാൻ കഴിയും. സ്വതന്ത്ര നാഡീവ്യൂഹത്തിന്റെ ഒരു പ്രധാനഭാഗവും, മിശ്രനാഡിയുമായ ഇത് കഴുത്തിലെ പേശികൾ [[ഹൃദയം]], [[ശ്വാസകോശം]], [[ആമാശയം]], [[ചെറുകുടൽ]], [[കരൾ]], [[വൃക്ക]] തുടങ്ങിയ അവയവങ്ങളെ നാഡീകരിക്കുന്നു. പതിനൊന്നാം കപാലനാഡി (accessory nerve) തൊണ്ടയിലെയും കഴുത്തിലെയും പേശികളെ ചലിപ്പിക്കുന്നു. ഇതൊരു ചാലകനാഡിയാണ്. പന്ത്രണ്ടാമത്തെ കപാലനാഡി (hypoglossal) നാവിലെയും വായിലെയും പേശികളെ നാഡീകരിക്കുന്നുനിയന്ത്രിക്കുന്നു.
 
====സുഷുമ്നാനാഡികൾ====
സുഷുമ്നയിൽ നിന്നും ഉദ്ഭവിക്കുന്ന സുഷുമ്നാനാഡികളുടെ (spinal nerves)എണ്ണം ഓരോ ജന്തുവിഭാഗത്തിലും വ്യത്യസ്തമാണ്. വാലില്ലാത്ത ചില ഉഭയജീവികളിൽ ഇവയുടെ എണ്ണം 10 ജോടിയാണെങ്കിൽ, പാമ്പുകളിൽ ഇവയുടെ എണ്ണം 500 ജോടിയാണ്. മനുഷ്യനിൽ 31 ജോടി സുഷുമ്നാ നാഡികളാണുള്ളത്. സുഷുമ്നയിലെ പുരോ നാഡീമൂലം (ventral nerve root), പൃഷ്ഠനാഡീമൂലം (dorsal nerve root) എന്നിവയിൽ നിന്നാണ് സുഷുമ്നാ നാഡികൾ ഉദ്ഭവിക്കുന്നത്. താണതരം കശേരുകികളിൽ ഈ ഓരോ നാഡീമൂലവും പ്രത്യേകം നാഡികളായി കാണപ്പെടുന്നു. എന്നാൽ ഉയർന്നതരം കശേരുകികളിൽ ഈ രണ്ട് നാഡീമൂലങ്ങളും സംയോജിച്ച് സുഷുമ്നാ നാഡികളായി പരിണമിച്ചിരിക്കുന്നു. സുഷുമ്നാ നാഡികൾ, നട്ടെല്ലിലെ കശേരുക്കൾക്കിടയിലൂടെ ഫോറാമെൻ (foramen) എന്ന വിടവിലൂടെയാണ് പുറത്തുകടക്കുന്നത്. സുഷുമ്നയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഉദ്ഭവിക്കുന്ന ഈ നാഡികൾ ചിലപ്പോൾ പ്ലെക്സസ് (plexus) എന്നു പേരുള്ള നാഡീസമൂഹമായും കാണപ്പെടുന്നു. സുഷുമ്നയുടെ ഗ്രൈവ (cervical) ഭാഗത്തുനിന്നുള്ള നാഡീസമൂഹം കഴുത്തിലെയും നെഞ്ചിലെയും പേശികളെ നാഡീകരിക്കുന്നു. ഭുജ (brachial)ഭാഗത്തുനിന്നുള്ള നാഡീസമൂഹം തോൾ, കൈകാലുകൾ എന്നിവിടങ്ങളെ നാഡീകരിക്കുന്നു. വക്ഷീയ (thoracic) ഭാഗത്തുള്ള സുഷുമ്നാ നാഡികൾ ഒറ്റയായാണ് കാണപ്പെടുന്നത്. ഇവ മുതുക്, വാരിയെല്ല്, ഉദരം എന്നിവിടങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു. ഇടുപ്പ് (lumbar), ത്രികം (sacrum) എന്നിവിടങ്ങളിലെ നാഡീസമൂഹം പ്രധാനമായും കാലുകളെയാണ് നാഡീകരിക്കുന്നത്. പുഡെൻഡൽ, കോക്സീജിയൽ നാഡീസമൂഹങ്ങൾ യഥാക്രമം ഗുദം, പ്രത്യുത്പാദന അവയവങ്ങൾ എന്നിവയിലേക്കു നാഡികളെ എത്തിക്കുന്നു.
 
===സ്വതന്ത്ര നാഡീവ്യൂഹം===
"https://ml.wikipedia.org/wiki/നാഡീവ്യൂഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്