"ഹൃദയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44:
 
ഹൃദയമിടിപ്പിന്റെ തോതിലും താളത്തിലുമുള്ള പിഴവ് കണ്ടു പിടിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ്‌ [[ഇ.സി.ജി.]].എന്ന '''ഇലക്‌ട്രോ കാർഡിയോ ഗ്രാഫ്'''.ഡച്ചുകാരനായ വില്യം ഐന്തോവനനാണ്‌ ഇതു കണ്ടുപിടിച്ചത്.
==ഹൃദയാഘാതം==
ഹൃദയത്തിന്റെ താളാത്മകമായ പ്രവർത്തനം ഹൃദയപേശിയുടെ സവിശേഷതകൊണ്ടാണു. ഹൃദയം നിരന്തരമായി ഒരു പ്രത്യേക കണക്കനുസരിച്ച് പ്രവർത്തിക്കുന്നത്, ആവേഗങ്ങളുടെ ഉല്പാദനത്തിനും പ്രവാഹത്തിനും സഹായിക്കുന്ന ചില പ്രത്യേക പേശികൾ മൂലമാണു. '''സൈനോ‌-ഏട്രിയൽനോഡ്''' ആണു ഹൃദയത്തിന്റെ പേസ് മേക്കർ. ഇവിടെ നിന്ന് മിനിറ്റിനു സുമാർ 70 തവണ ആവേഗങ്ങൾ ഉൽപ്പാദിക്കപ്പെടുന്നു. ഈ പ്രവർത്തനം ഏട്രിയൽ പേശികൾ വഴി ഏട്രിയോ വെൻട്രിക്കുലർ നോഡിലും തുടർന്ന് ഹിസ്ബണ്ഡിൽ എന്നു വിളിക്കുന്ന രണ്ടു ശാഖകളുള്ള പേശീവ്യൂഹം വഴി വെൻട്രിക്കിലും എത്തുന്നു.
ഇതിലെ ആവേഗങ്ങളുടെ സ്വാഭാവികമായി ഉൽപ്പാദിപ്പിക്കുന്ന ഹൃദയപേശികൾക്കുണ്ടാവുന്ന തകരാറുകളാണു നെഞ്ചിടിപ്പായും ഹൃദയസ്തംഭനമായും പ്രകടമാകുന്നത്.
നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഹൃദയത്തിനും രക്തം ആവശ്യമാണു. ഇടത്തും വലത്തുമായ രണ്ടു കൊറൊണറി ധമനികൾ മുഖേനയാണു ഹൃദയപേശികൾക്ക് രക്തമെത്തിക്കുന്നത്. ഇവയിലുണ്ടാകുന്ന
തടസ്സങ്ങളാണു ഹൃദയാഘാതത്തിന്നും(മയോകാർഡിയൽ ഇൻഫാർക് ഷൻ) ഹൃദ്രോഗ നെഞ്ചുവേദനയ്ക്കും (അൻജൈന പെക്ടൊറിസ്) കാരണമാകുന്നത്.
 
==ചിത്രശാല==
<gallery>
"https://ml.wikipedia.org/wiki/ഹൃദയം" എന്ന താളിൽനിന്ന് ശേഖരിച്ചത്