"തണ്ണീർത്തടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
[[പ്രമാണം:Arching palm tree.JPG|thumb|right|250px|ഒരു തണ്ണീർത്തടം-വേമ്പനാട്ടുകായൽ]]
 
വർഷത്തിൽ ആറുമാസമെങ്കിലും ജലത്താൽ ആവൃതമോ ജലനിർഭരമോ ജലനിമഗ്നമോ ആയതും തനതായ പാരിസ്ഥിതികസവിശേഷതകൾ ഉള്ളതുമായ ഭൂപ്രദേശമാണ് '''തണ്ണീർത്തടം''' (''Wetland'').<ref name="പ വി കോ">{{cite book|first=|last=പരിസ്ഥിതി വിജ്ഞാനകോശം|title=തണ്ണീർത്തടം|year=2012|publisher=കേരള സംസ്ഥാന സർവ്വ വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്.|pages=482 - 488}}</ref> അധികം ആഴമില്ലാതെ ജലം സ്ഥിരമായോ, വർഷത്തിൽ കുറച്ചു കാലമോ കെട്ടിക്കിടക്കുന്ന കരപ്രദേശമാണിത്. തണ്ണീർത്തടങ്ങളിൽ [[ജലം]] ഉപരിതലത്തിലോ അല്ലെങ്കിൽ ഉപരിതലത്തിനു തൊട്ടുതാഴെയോ ആണ് കാണപ്പെടുക. ഇത് കടൽ ജലമോ ശുദ്ധജലമോ ഓരുവെള്ളമോ ആകാം. ജലസസ്യങ്ങൾക്കും ജീവികൾക്കും വസിക്കുവാൻ യോഗ്യമായ ഇത്തരം പ്രദേശങ്ങളിൽ ചെളി കലർന്നതും ജൈവാവശിഷ്ടങ്ങളാൽ സമ്പുഷ്ടമായതുമായ മണ്ണു കാണപ്പെടുന്നു.
 
ചെറുതും വലുതുമായ [[തടാകം|തടാകങ്ങൾ]], [[നദി|നദികൾ]], [[അരുവി|അരുവികൾ]]. [[അഴിമുഖം|അഴിമുഖങ്ങൾ]]. [[നദീമുഖം|ഡെൽറ്റകൾ]], [[കണ്ടൽക്കാട്|കണ്ടൽ പ്രദേശങ്ങൾ]], [[പവിഴപ്പുറ്റ്|പവിഴപ്പുറ്റുകൾ]] നിറഞ്ഞ പ്രദേശങ്ങൾ, [[ചതുപ്പ്|ചതുപ്പ് പ്രദേശങ്ങൾ]], താഴ്ന്ന നിരപ്പിലുള്ള [[നെൽവയൽ|നെൽവയലുകൾ]], [[അണക്കെട്ട്|അണക്കെട്ടുകൾ]], ജലസംഭരണികൾ, ഋതുഭേദങ്ങൾ മൂലം വെള്ളത്തിനടിയിലായ സമതല പ്രദേശങ്ങളും വനഭൂമികളും എന്നിവയെല്ലാം തണ്ണീർത്തടത്തിന്റെ നിർവ്വചനത്തിൽ വരും.<ref name="പ വി കോ"/>
 
പാരിസ്ഥിതികസംതുലനത്തിൽ തണ്ണീർത്തടങ്ങൾ നിരവധി ധർമങ്ങൾ നിർവ്വഹിക്കുന്നു. ജലശുചീകരണം, വെള്ളപ്പൊക്കനിയന്ത്രണം, തീരസംരക്ഷണം എന്നിവ ഇതിൽ പ്രധാനമാണ്. തണ്ണീർത്തടങ്ങൾ‌ മറ്റുള്ള ആവാസ വ്യവസ്ഥകളെക്കാൾ ജൈവവൈവിധ്യം കൊണ്ട് സമ്പുഷ്ടമാണ്. നിരവധിയായ സസ്യ-ജന്തുജാതികളുടെ വാസസ്ഥലമാണ് തണ്ണീർത്തടങ്ങൾ. ശാസ്ത്രജ്ഞർ തണ്ണീർത്തടങ്ങളെ ''ഭൂമിയുടെ വൃക്കകൾ'' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
വരി 19:
 
===സമുദ്ര/തീരപ്രദേശത്തുള്ളവ===
സമുദ്രതീരത്തോ തീരത്തോടടുത്ത പ്രദേശങ്ങളിലോ കാണപ്പെടുന്ന തണ്ണീർത്തടങ്ങളാണിവ. ഇതിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ-:
* ആറുമീറ്ററിൽ താഴെമാത്രം ആഴമുള്ള (മിക്കവാറും [[വേലിയേറ്റം|വേലിയിറക്കസമയത്ത്]]) കടൽപ്രദേശങ്ങൾ,
* സമുദ്ര ഇടത്തട്ടുകൾ ([[കെൽപ്പ് വനങ്ങൾ|കെൽപ്പ് തട്ടുകളും]] [[കടൽ പുല്ല്|കടൽപ്പുല്ലും]] മറ്റ് സമുദ്രാവരണവും വളരുന്ന ഇടത്തട്ടുകളും ഉൾപ്പെടുന്നവ),
* [[പവിഴപ്പുറ്റ്|പവിഴപ്പുറ്റുകൾ]],
* പാറക്കെട്ടുകൾ നിറഞ്ഞ കടൽത്തീരങ്ങൾ,
* മണലോ ചരലോ നിറഞ്ഞ [[പൊഴിമുഖം|പൊഴിമുഖങ്ങളും]] [[അഴിമുഖം|അഴിമുഖങ്ങളും]] ഉൾപ്പെട്ട കടൽത്തീരങ്ങൾ,
* [[കായൽ]] പ്രദേശങ്ങൾ,
* ചെളിയോ മണലോ നിറഞ്ഞ [[വേലിയേറ്റം|വേലിയേറ്റങ്ങൾ]] അനുഭവപ്പെടുന്ന പ്രദേശങ്ങൾ,
* വേലിയേറ്റ വേലിയിറക്കങ്ങൾ അനുഭവപ്പെടുന്ന [[ഉപ്പളം|ഉപ്പളങ്ങൾ]],
* ഓരുജലമോ ശുദ്ധജലമോ നിറഞ്ഞ ചെളിപ്രദേശങ്ങൾ,
* വേലിയേറ്റ വേലിയിറക്കങ്ങൾ അനുഭവപ്പെടുന്ന മരങ്ങൾ നിറഞ്ഞ തണ്ണീർത്തടങ്ങൾ ([[കണ്ടൽ വനങ്ങൾ]], '"നിപാ'" ചെളി പ്രദേശങ്ങളും ചതുപ്പുകളും നിറഞ്ഞ വനങ്ങൾ എന്നിവ),
* കടലുമായി ബന്ധപ്പെട്ടുകിടക്കുന്ന തീരപ്രദേശ ഉപ്പ് [[ലഗൂൺ|ലഗൂണുകൾ]],
* തീരപ്രദേശ ശുദ്ധജല [[ലഗൂൺ|ലഗൂണുകൾ]].
 
===ഉൾനാടൻ തണ്ണീർത്തടങ്ങൾ,===
 
സമുദ്രതീരത്തുനിന്നും വേറിട്ട് ഉൾപ്രദേശങ്ങളിൽ കാണപ്പെടുന്നവയാണിവ. ഇവയിൽ ഉൾപ്പെടുന്നവ-:
* ഉൾനാടൻ ഡെൽറ്റകൾ (നദീമുഖങ്ങൾ),
* നദികൾ, അരുവികൾ, വെള്ളച്ചാട്ടങ്ങളുള്ള പാറയിടുക്കുകൾ,
* ആനുകാലികമായോ ഇടക്കിടക്കോ ഒഴുകുന്ന നദികൾ, അരുവികൾ,
* എട്ടു ഹെക്ടറിൽ കൂടുതൽ വിസ്തീർണമുള്ള [[ശുദ്ധജലതടാകം|ശുദ്ധജലതടാകങ്ങൾ]] (ഓക്സ്ബോ തടാകങ്ങൾ ഉൾപ്പെടുന്നവ),
* ആനുകാലികമായോ ഇടക്കിടക്കോ കടൽജലം കയറുന്ന കായൽ (ക്ഷാരസ്വഭാവമുള്ള തടാകങ്ങളും),
* ശുദ്ധജല തടാകങ്ങൾ,
* കാലാനുസൃതമായി ഉപ്പുവെള്ളം കയറുന്നതോ ക്ഷാരഗുണമുള്ളതോ ആയ പ്രദേശങ്ങൾ,
* സ്ഥിരമായി ഉപ്പ് വെള്ളമോ ക്ഷാരഗുണമുള്ളതോ ശുദ്ധജലം ലഭ്യമായതോ ആയ ചെളി പ്രദേശങ്ങൾ,
* വെള്ളക്കെട്ടുള്ള സ്ഥലങ്ങൾ,
* പീറ്റ് നിലങ്ങൾ ([[കരിനിലം|കരിനിലങ്ങൾ]]),
* ആൽപ്പെൻ തണ്ണീർത്തടങ്ങൾ (മഞ്ഞുരുകി ഉണ്ടാകുന്ന ജലപ്രദേശങ്ങൾ),
* ഇടതൂർന്ന് കുറ്റിച്ചെടികൾ നിറഞ്ഞ ചെളിപ്രദേശങ്ങൾ,
* [[തുന്ധ്ര |തുന്ധ്രാപ്രദേശങ്ങൾ]],
* വൃക്ഷനിബിഡമായ ശുദ്ധജലതണ്ണീർത്തടങ്ങൾ,
* ജല ഉറവകൾ,
* ഭൌമാന്തർജന്യമായ താപം വഹിക്കുന്ന ചൂടുനീരുറവകൾ.
 
===മനുഷ്യ നിർമ്മിത തണ്ണീർത്തടങ്ങൾ===
മനുഷ്യ നിർമിതമായ കൃത്രിമ ജലാശയങ്ങളോ അനുബന്ധപ്രദേശങ്ങളോ ആണിവ. ഇവയിൽ ഉൾപ്പെടുന്നവ -:
* ജലകൃഷിയിടങ്ങൾ (മത്സ്യ/ചെമ്മീൻ കെട്ടുകൾ),
* എട്ടുഹെക്ടറിൽ താഴെയുള്ള മനുഷ്യ നിർമ്മിത കുളങ്ങൾ,
* ജലം കയറിഇറങ്ങുന്ന ഉടത്തോടുകൾ, ജലസേചനത്തോടുകൾ, നെൽവയലുകൾ,
* കാലാനുസൃതമായി ജലം കയറിയിറങ്ങുന്ന കൃഷിയിടങ്ങൾ,
* ഉപ്പളങ്ങൾ,
* വെള്ളം സംഭരിച്ചിരിക്കുന്ന ഡാമുകൾ/റിസർവോയറുകൾ/ബാരേജുകൾ,
* ഖനനം മൂലം ജലം കെട്ടിക്കിടക്കുന്ന പ്രദേശങ്ങൾ,
* മലിനജലലം സംസ്കരിക്കുന്ന പ്രദേശങ്ങൾ,
* കനാലുകൾ.
 
==തണ്ണീർത്തടങ്ങളുടെ പ്രാധാന്യം==
വരി 78:
വെള്ളപ്പൊക്കനിയന്ത്രണം പ്രധാനമായും നടപ്പിലാക്കുന്നത് തണ്ണീർത്തടങ്ങളാണ്. കനത്ത മഴക്കാലത്ത് പെയ്തൊലിക്കുന്നതും,നദികളിൽനിന്നും മറ്റും ഒഴുകി എത്തുന്നതുമായ അധികജലവും ശേഖരിക്കപ്പെടുന്ന സംഭരണികളാണ് തണ്ണീർത്തടങ്ങൾ.
===ജലസംഭരണം===
തണ്ണീർത്തടങ്ങൾ പ്രകൃതിദത്ത അണക്കെട്ടുകളാണ്. ഇവ ഭൂഗർഭജലത്തെ സമ്പുഷ്ടമാക്കുകയും ആവശ്യാനുസരണം വീണ്ടെടുക്കുകയും ചെയ്യുന്നു. തണ്ണീർത്തടങ്ങളുടെ സവിശേഷമായ ഭൗമഘടന ഭൂഗർഭ ജലപോഷണത്തിന് അനുയോജ്യമാണ്. ഇവിടത്തെ മണൽകലർന്ന ചെളിയിലുള്ള അതിസൂക്ഷ്മ സുഷിരങ്ങളിലൂടെ ഭൂഗർഭജലം സംഭരിക്കപ്പെടുന്ന ഇടത്തേക്ക് (''aquifer'') ശുദ്ധജലം ഊർന്നിറങ്ങുന്നു. തണ്ണീർത്തടങ്ങളുടെ സാമീപ്യമുള്ളിടങ്ങളിൽ വേനൽക്കാലത്ത് വരൾച്ച കുറവായിരിക്കും.
===കരസംരക്ഷണം===
[[File:Mangroves in Puerto Rico.JPG|thumb|right|250px|തണ്ണീർത്തടങ്ങളുടെ കരയിൽ വളരുന്ന കണ്ടലുകൾ]]
വരി 86:
===ജീവജാലങ്ങളുടെ ആവാസപ്രദേശം===
[[File:Porphyrio poliocephalus - Pallikaranai wetland.jpg|thumb|right|250px|തണ്ണീർത്തടത്തിൽ കാണപ്പെടുന്ന ഒരു അപൂർവയിനം പക്ഷി]]
തണ്ണീർത്തടങ്ങൾ ജൈവവൈവിധ്യത്താൽ സമ്പന്നമാണ്. ജീവനെ നിലനിർത്താനാവശ്യമായ ജലത്തിന്റെ നിർലോഭമായ സാന്നിധ്യവും ഉയർന്ന ഉല്പാദനക്ഷമതയുമാണ് ഇതിന് കാരണം. അസംഖ്യം ജീവജാതികളോടൊപ്പം അപൂർവ്വവും അന്യംനിന്നുപോകാൻ സാധ്യതയുള്ളതുമായ ജീവജന്തുജാലങ്ങളേയും തണ്ണീർത്തടങ്ങൾ സംരക്ഷിക്കുന്നു. വിവിധ തരത്തിൽ പെട്ട മത്സ്യങ്ങളുടേയും പക്ഷികളുടേയും പ്രജനനകേന്ദ്രങ്ങളാണ് തണ്ണീർത്തടങ്ങൾ. കരിമീൻ, കണമ്പ്, ഞണ്ട്, കക്ക തുടങ്ങി മനുഷ്യൻ ഭക്ഷിക്കുന്ന ജീവികളും ഇവയിൽ ഉൾപ്പെടുന്നു. തണ്ണീർത്തടങ്ങൾ ജീൻ പൂളുകളാണ്. തണ്ണീർത്തടങ്ങളിൽ കാണപ്പെടുന്ന കുളയട്ട അശുദ്ധരക്തം നീക്കംചെയ്യുന്നതിന് പ്രയോജനപ്പെടുന്നു. സ്പൈറുലിന (''spirulina'') തുടങ്ങിയ ആൽഗകൾ മാംത്സ്യ ഉല്പാദനത്തിനും ഉപകരിക്കുന്നു. വിവിധയിനം പൂവുകൾ, തീറ്റപ്പുല്ലുകൾ തുടങ്ങിയവയും തണ്ണീർത്തടങ്ങളിൽ വളരുന്നു. തദ്ദേശീയപക്ഷികളും ദേശാടന പക്ഷികളും തണ്ണീർത്തടങ്ങളിൽ പ്രജനനം നടത്തുന്നു.
 
==പ്രധാന തണ്ണീർത്തടങ്ങൾ==
 
===ലോകത്തിലെ പ്രധാന തണ്ണീർത്തടങ്ങൾ===
ലോകത്തെ പ്രമുഖ പരിസ്ഥിതി സംരക്ഷണ സംഘടനയായ വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ (''World Wide Fund for Nature'' - WWF) പട്ടികപ്പെടുത്തിയ പ്രകാരം ലോകത്തെ പ്രധാന തണ്ണീർത്തടങ്ങൾ താഴെപറയുന്നു.<ref>http://wwf.panda.org/about_our_earth/about_freshwater/intro/majorwetlands/</ref>
 
==== പാന്റനാൽ (''Pantanal'') - ബ്രസീൽ, ബൊളീവിയ, പരാഗ്വേ ====
[[File:Pantanal, south-central South America 5170.jpg|thumb|100px|പാന്റനാൽ]]
ലോകത്തിലെതന്നെ ഏറ്റവും വലുതും സംരക്ഷിക്കപ്പെടുന്നതുമായ ഒരു തണ്ണീർത്തടമാണിത് [[പാന്റനാൽ]]. ഇതിന്റെ ആകെ പരപ്പളവ് 1,50,000 ച. കി. മീ. ആണ്. ചതുപ്പുകൾ, കായലുകൾ, വെള്ളപ്പൊക്ക പ്രദേശങ്ങൾ എന്നിവയെല്ലാം ചേർന്ന സങ്കരമായ ഒരു തണ്ണീർത്തട വ്യവസ്ഥയാണിത്. 658 ജാതി പക്ഷികളും 190 ജാതി സസ്തനികളും 270 മത്സ്യജാതികളും 1,132 ൽപരം ചിത്രശലഭങ്ങളും ഇവിടെ വസിക്കുന്നു.
 
==== കമാഗ് (''Camargue'') - ഫ്രാൻസ് ====
[[File:Étang de Vaccarès en août 2006.jpg|thumb|100px|കമാഗ്]]
തെക്കുകിഴക്കൻ ഫ്രാൻസിലെ റോണി നദീതടത്തിൽ സ്ഥിതിചെയ്യുന്നു. ഇതിന്റെ ഏതാണ്ട് മൂന്നിലൊന്ന് ഭാഗം തടാകമോ ചതുപ്പ് നിലങ്ങളോ ആണ്. യൂറോപ്പിൽ പക്ഷിനിരീക്ഷണത്തിന് പറ്റിയ നല്ല സ്ഥലങ്ങളിൽ ഒന്നാണ് കമാഗ്. ഇവിടത്തെ കുളങ്ങൾ ഫ്ലമിംഗോ പക്ഷികളുടെ ആവാസ പ്രദേശങ്ങളാണ്. കമാഗ് കാളകൾ, കമാഗ് കുതിരകൾ എന്നിവ പ്രസിദ്ധങ്ങളാണ്.
 
==== വാസൂർ നാഷണൽ പാർക്ക് (''Wasur National Park'') - ഇന്തോനേഷ്യ ====
ഇന്തോനേഷ്യൻ പ്രദേശമായ പാപ്പുവയിലെ ന്യൂ ഗുനിയ ദ്വീപിലെ വിസ്തൃതമായ തണ്ണീർത്തടമാണ് വാസൂർ നാഷണൽ പാർക്ക്. അപൂർവ്വവും അന്യംനിന്നുപോയേക്കാവുന്നതുമായ അനവധി ജീവജാതികൾ ഇവിടെ കാണപ്പെടുന്നു, പ്രത്യേകിച്ചും റാവ ബിരു (''Rawa Biru Lake'') തടാകത്തിന് ചുറ്റും. എന്നാൽ കുളവാഴകളുടേയും മറ്റ് അധിനിവേശ സസ്യങ്ങളുടേയും വളർച്ച ഇവിടത്തെ പുല്ലുകളും മറ്റും നിറഞ്ഞ സ്വാഭാവിക പരിസ്ഥിതിക്ക് വലിയ ഭീഷണി സൃഷ്ടിച്ചിരിക്കുകയാണ്.
 
==== കക്കഡ്യു തണ്ണീർത്തടം (''Kakadu Wetlands'') - ആസ്ട്രേലിയ ====
[[File:Kakadu 1752.jpg|thumb|100px|കക്കഡ്യൂ]]
ആസ്ട്രേലിയയുടെ വടക്കൻ പ്രവിശ്യയിൽ കാണപ്പെടുന്നതും ഏതാണ്ട് സ്വിറ്റ്സർലാണ്ടിന്റെ പകുതിയോളം വിസ്തൃതിയുള്ളതുമായ ഒരു നാഷണൽ പാർക്കാണ് കക്കാഡ്. ശുദ്ധജലത്തിലും ഉപ്പ്ജലത്തിലും വളരുന്ന നിരവധി മുതലകളുടെ വാസസങ്കേതമാണ് ഈ നാഷണൽ പാർക്ക്. ഇവിടേക്ക് പതിക്കുന്ന മഞ്ഞനദിയാണ് പ്രധാനപ്പെട്ട ഒരു സവിശേഷത. ഈ മഞ്ഞനദി നിരവധി മുതലകളുടേയും വന്യജാതിയിൽപെട്ട കുതിരകളുടേയും പോത്തുകളുടേയും വാസകേന്ദ്രമാണ്. ദശലക്ഷക്കണക്കിന് ദേശാടനപക്ഷികളെ ആകർഷിക്കുന്ന നിരവധി പോഷക നദികൾ കക്കാഡിലെത്തുന്നു.
 
==== കേരളത്തിലെ കായലുകൾ (''Kerala Backwaters'') - ഇന്ത്യ ====
[[File:House boat.JPG|thumb|100px|കേരളത്തിലെ കായൽ]]
പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന വലുതും ചെറുതുമായ നിരവധി കായലുകളുടേയും ചിറകളുടേയും ഒരു ശൃംഖലയാണ് കേരളത്തിലെ കായലുകൾ. അഞ്ച് പ്രധാന കായലുകൾ, അവയിലേക്ക് ഒഴുകിയെത്തുന്ന വലുതും ചെറുതുമായ മുപ്പതിലധികം നദികൾ, അവയെ ബന്ധിപ്പിക്കുന്ന കനാലുകൾ എന്നിവയെല്ലാം ഈ തണ്ണീർത്തട വ്യവസ്ഥയുടെ ഭാഗമാണ്. ഞണ്ട്, കൊഞ്ച്, നീർപക്ഷികൾ, തവളകൾ, മത്സ്യങ്ങൾ തുടങ്ങി അപൂർവ്വങ്ങളായ നിരവധി ജന്തുജാതികളുടേയും കണ്ടലുകളടക്കമുള്ള നിരവധി സസ്യ വർഗങ്ങളുടേയും ആവാസകേന്ദ്രമാണ് ഇവിടം. ലോകത്തിലെ പ്രധാന വിനോദസഞ്ചാര മേഖലയാണ് കേരളത്തിലെ കായലുകൾ
വരി 128:
|-
!1
| [[അഷ്ടമുടിക്കായൽ|അഷ്ടമുടി തണ്ണീർത്തടം]] || [[കേരളം]]<br/><small>{{coord|8|57|N|76|35|E|region:IN_type:waterbody|name=Ashtamudi Wetland}}</small> || 19/08/02 || 614 || വലിപ്പംകൊണ്ട് കേരളത്തിലെ രണ്ടാമത്തേതും ആഴമുള്ള നീർത്തട ആവാസവ്യവസ്ഥയുമുള്ള ഒരു കായലാണ്‌ കൊല്ലം ജില്ലയിലുള്ള അഷ്ടമുടിക്കായൽ. പനയാകൃതിയുള്ള ഈ വലിയ ജലസംഭരണി വലിപ്പത്തിൽ വേമ്പനാട് കായലിന്റെ തൊട്ടു പുറകിൽ സ്ഥാനമുറപ്പിക്കുന്നു. അഷ്ടമുടി എന്നതിന്റെ അർത്ഥം എട്ടു ശാഖകൾ എന്നാണ്‌ .
||[[File:Ashtamudi Lake 2006.jpg|Ashtamudi Lake 2006|100px]]
|-
!2
| [[ഭിതർകനിക കണ്ടൽക്കാടുകൾ|ഭിത്തർകണിക കണ്ടൽക്കാടുകൾ]] || [[ഒഡിഷ]]<br/><small>{{coord|20|39|N|86|54|E|region:IN_type:waterbody|name=Bhitarkanika Mangroves}}</small> || 19/08/02 || 650 || ||[[File:Bhitarkanika lakeride sunset.jpg|thumb|100px]]
|-
!3
വരി 141:
|-
!5
| [[ചിൽക്ക തടാകം]] || [[ഒഡിഷ]] || 01/10/81 || 1165 || ഇന്ത്യയിലെ [[ഒഡീഷ]] സംസ്ഥാനത്ത് കിഴക്ക് തീരത്ത് ബംഗാൾ ഉൾക്കടലിനോട് ചേർന്നുള്ള ലവണജല തടാകമാണ് ചിൽക്ക തടാകം.പുരി, ഖുർദ, ഖഞ്ജാം എന്നീ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഈ തടാകം ദയ നദിയുടെ പതനപ്രദേശം കൂടിയാണ്. വലിപ്പത്തിൽ ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ രണ്ടാമത്തേയും ലഗൂൺ ആണിത്.
||[[File:CHILKA LAKE.JPG|thumb|100px]]
|-
വരി 202:
|-
!25
| [[വേമ്പനാട് കായൽ|വേമ്പനാട് കോൾ തണ്ണീർത്തടം]] || [[കേരളം]] || 19/08/02 || 1512.5 || കേരളത്തിലെ ഏറ്റവും വലുതും, ഭാരതത്തിലെ ഏറ്റവും നീളം കൂടിയതുമായ തടാകമാണ് വേമ്പനാട് കായൽ.[1] ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലായി പരന്നു കിടക്കുന്ന വേമ്പനാടിന്റെ വിസ്തീർണം 1512 ച. കി. മി. ആണ്. 14 കി. മി. ആണ് ഏറ്റവും കൂടിയ വീതി.അച്ചൻകോവിലാർ, മണിമലയാർ, മീനച്ചിലാർ, മൂവാറ്റുപുഴയാർ, പമ്പാനദി, പെരിയാർ തുടങ്ങിയ നദികൾ ഈ കായലിൽ ഒഴുകി എത്തുന്നു. പാതിരാമണൽ, പള്ളിപ്പുറം, പെരുമ്പളം തുടങ്ങിയ ദ്വീപുകൾ വേമ്പനാട് കായലിലാണ്. വേമ്പനാട്ടുകായൽ അറബിക്കടലുമായി ചേരുന്ന പ്രദേശത്താണ് കൊച്ചി തുറമുഖം.
|| [[File:House Boat View DSW.jpg|100px]]
|-
വരി 223:
ഏഴു ശുദ്ധജലതടാകങ്ങളാണ് കേരളത്തിലുള്ളത്.
 
# [[വെള്ളായണി കായൽ]] (തിരുവനന്തപുരം ജില്ല),
# [[ശാസ്താംകോട്ട കായൽ]] (കൊല്ലം ജില്ല),
# [[മനക്കൊടി കായൽ]] (തൃശ്ശൂർ ജില്ല),
# [[മുരിയാട് തടാകം]] (തൃശ്ശൂർ ജില്ല),
# [[കാട്ടകാമ്പാൽ തടാകം]] (തൃശ്ശൂർ ജില്ല),
# [[ഏനാമാക്കൽ തടാകം]] (തൃശ്ശൂർ ജില്ല),
# [[പൂക്കോട് തടാകം]] (വയനാട് ജില്ല).
 
==തണ്ണീർത്തടങ്ങളുടെ നശീകരണം==
വരി 236:
 
===പ്രകൃത്യാലുള്ള നശീകരണം===
വരൾച്ച, കൊടുങ്കാറ്റ്, മണ്ണൊലിപ്പ്, സമുദ്രജലവിതാനത്തിന്റെ ഉയർച്ച, [[അമിതപോഷണം]] (''Eutrophication'') എന്നീ പ്രകൃത്യാലുള്ള പ്രതിഭാസങ്ങൾ തണ്ണീർത്തടങ്ങളുടെ നാശത്തിന് കാരണമാകുന്നു. ഇവമൂലം തണ്ണീർത്തടങ്ങളിലെ മണ്ണിന്റെ ഘടന, [[മൂലകം|മൂലകങ്ങളുടെ]] സ്വഭാവം, വിതരണം, ജൈവവൈവിധ്യം, ഭൂഗർഭജലവിതരണം എന്നിവയുടെ താളം തെറ്റുന്നു. അമിതപോഷണം മൂലമുണ്ടാകുന്ന കളകളുടെ വളർച്ച മറ്റുജീവജാതികളുടെ നിലനില്പിന് ഭീഷണിയാകുന്നു. വൈദേശിക ജീവികളുടെ കടന്നുകയറ്റം തദ്ദേശീയ ജീവികളുടെ നാശത്തിന് വഴിവയ്ക്കുന്നു.
 
===മനുഷ്യകേന്ദ്രീകൃത നശീകരണം===
"https://ml.wikipedia.org/wiki/തണ്ണീർത്തടം" എന്ന താളിൽനിന്ന് ശേഖരിച്ചത്